best phones below 10000 rs
Best Phones: 10000 രൂപയ്ക്ക് താഴെ മികച്ച സ്മാർട്ഫോണുകൾ വാങ്ങാം. അതും 1 TB വരെ സ്റ്റോറേജുള്ള സ്മാർട്ഫോണുകൾ കിഴിവിൽ ലഭിക്കും. Samsung, Realme, Redmi, Xiaomi തുടങ്ങി നിരവധി ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകളാണ് ലിസ്റ്റിലുള്ളത്. ആകർഷകമായ ക്യാമറകളും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററിയും ഇവയിലുണ്ട്.
10000 രൂപയ്ക്ക് താഴെ മികച്ച ഫോണുകളിൽ റിയൽമി NARZO N61, സാംസങ് Galaxy M05 തുടങ്ങിയ ഫോണുകൾ ഓഫറിൽ ലഭിക്കുന്നു. 50 MP AI ക്യാമറയുള്ള ഫോണുകളും ഇത്രയും വിലക്കുറവിൽ ലഭിക്കുന്നു. ഇതിൽ റെഡ്മി A4 5G പോലുള്ള 5ജി സ്മാർട്ഫോണുകളുമുണ്ട്.
6,499 രൂപ വിലയാകുന്ന സ്മാർട്ഫോണാണ് Samsung Galaxy M05. 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 50MP ഹൈ-റെസല്യൂഷൻ ഡ്യുവൽ ക്യാമറ ഇതിലുണ്ട്. 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
25 W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിലുള്ളത് 5000mAh ബാറ്ററിയാണ്. 1 TB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകുന്ന ഫോണാണിത്.
മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിലെ മികച്ച ഓപ്ഷനാണ് റിയൽമി നാർസോ N61. ഇതിന് 8,698 രൂപയാണ് വിലയാകുന്നത്.
ഒക്ടാകോർ 5 ജി 6 എൻഎം പ്രോസസറുമായാണ് ഇത് വരുന്നത്. എൽഇഡി ഫ്ലാഷോടുകൂടിയ 50MP എഐ ക്യാമറയും 8MP സെൽഫി ക്യാമറയും ഇതിലുണ്ട്. ഫോണിലുള്ളത് 5000 എംഎഎച്ച് ബാറ്ററിയാണ്.
50MP AI ക്യാമറയുള്ള ലോ ബജറ്റ് സ്മാർട്ഫോണാണിത്. ഇതിൽ 5000mAh ബാറ്ററിയും ഇതിനുണ്ട്. 8 ജിബി വരെ വികസിപ്പിക്കാവുന്ന റാം ഫീച്ചറുമായാണ് ലാവ യുവ 5ജി നിർമിച്ചിട്ടുള്ളത്. ഇതിന് 8,698 രൂപയാണ് വില.
120Hz റിഫ്രഷ് റേറ്റും, 600nits പീക്ക് ബ്രൈറ്റ്നെസ്സുമുള്ള ഡിസ്പ്ലേയോടെയാണ് ഫോൺ വരുന്നത്. ഇതിൽ സ്നാപ്ഡ്രാഗൺ 4s Gen 2 5G പ്രോസസറാണ് കൊടുത്തിട്ടുള്ളത്. ക്യാമറയിലും ബാറ്ററി പെർഫോമൻസിലും ആള് മിടുക്കൻ തന്നെ.
50MP ഡ്യുവൽ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 18W ഫാസ്റ്റ് ചാർജിങ്ങിനെയും റെഡ്മി എ4 5ജി സപ്പോർട്ട് ചെയ്യും. ഇതിൽ 5160mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 9,499 രൂപയ്ക്കാണ് ഫോൺ പുറത്തിറക്കിയത്.
Also Read: രാജാവെത്തി, 1TB സ്റ്റോറേജുമായി Samsung Galaxy S25 Ultra! ഒറ്റനോട്ടത്തിൽ ഫീച്ചറുകളും വിലയും അറിയാം…