18ജിബി റാം കൂടാതെ 1TB സ്റ്റോറേജിൽ തകർപ്പൻ ഫോൺ എത്തി

HIGHLIGHTS

ഇതാ മികച്ച ഫീച്ചറുകളുമായി ZTEയുടെ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നു

ZTE Axon 30 Ultra എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

18ജിബി റാം കൂടാതെ 1TB സ്റ്റോറേജിൽ  തകർപ്പൻ ഫോൺ എത്തി

ഇതാ ലോക വിപണിയിൽ മറ്റൊരു മികച്ച പെർഫോമൻസ് സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .ZTE Axon 30 Ultra എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ആന്തരിക ഫീച്ചറുകൾ തന്നെയാണ്  .ഈ ഫോണുകൾക്ക് 18 ജിബിയുടെ റാം കൂടാതെ 1TBയുടെ വരെ സ്റ്റോറേജുകൾ ലഭിക്കുന്നതാണ് .ZTE Axon 30 Ultra ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67ഇഞ്ചിന്റെ  FHD+  AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 144Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 18 ജിബിയുടെ റാം വരെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 1TB യുടെ ഇന്റെർണൽ സ്റ്റോറെജു  ZTE Axon 30 Ultra ഫോണുകൾക്ക് നൽകിയിരിക്കുന്നു .ക്വാഡ് പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സെൽഫിയിലേക്കു വരുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,600mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo