50MP ക്യാമറയും Snapdragon 8 പ്രോസറുമുള്ള Samsung Galaxy S23 വാങ്ങാൻ പറ്റിയ സമയമിതാണ്…

Updated on 16-May-2025
HIGHLIGHTS

ചെറിയ പാക്കേജിൽ നിങ്ങൾക്ക് ഗാലക്‌സി എസ് 23 5G വാങ്ങാനാകും

ആമസോൺ പുതിയതായി പ്രഖ്യാപിച്ച മെഗാ ഇലക്ട്രോണിക്സ് ഡേയ്‌സ് വിൽപ്പനയിലാണ് കിഴിവ്

നല്ല പെർഫോമൻസ്, ക്യാമറ, ഡിസ്പ്ലേ എന്നിവയുള്ള ഒരു സ്മാർട്ട്‌ഫോണാണ് നിങ്ങളുടെ ചോയിസെങ്കിൽ ഈ വിലക്കിഴിവ് നഷ്ടപ്പെടുത്തരുത്

Best Offer: 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള Samsung Galaxy S23 വാങ്ങാൻ പറ്റിയ സമയമിതാണ്. കാരണമെന്തെന്നാൽ വമ്പിച്ച വിലക്കിഴിവിൽ ഈ പ്രീമിയം സെറ്റ് വിൽക്കുന്നു. അൽപം പഴയ മോഡലാണെങ്കിലും പെർഫോമൻസിൽ ആളിന് ഒരു വിട്ടുവീഴ്ചയുമില്ല. പോരാഞ്ഞിട്ട് പുതിയ ആൻഡ്രോയിഡ് അപ്ഗ്രേഡുകളും എസ്23 സ്റ്റാൻഡേർഡ് മോഡലിൽ ലഭിക്കും.

Samsung Galaxy S23 വിലക്കുറവിൽ, എങ്ങനെ?

നല്ല പെർഫോമൻസ്, ക്യാമറ, ഡിസ്പ്ലേ എന്നിവയുള്ള ഒരു സ്മാർട്ട്‌ഫോണാണ് നിങ്ങളുടെ ചോയിസെങ്കിൽ ഈ വിലക്കിഴിവ് നഷ്ടപ്പെടുത്തരുത്. ചെറിയ പാക്കേജിൽ നിങ്ങൾക്ക് ഗാലക്‌സി എസ് 23 5G വാങ്ങാനാകും. ആമസോൺ പുതിയതായി പ്രഖ്യാപിച്ച മെഗാ ഇലക്ട്രോണിക്സ് ഡേയ്‌സ് വിൽപ്പനയിലാണ് കിഴിവ്.

സാംസങ് ഗാലക്‌സി എസ്23 5ജി നിലവിൽ ആമസോണിൽ 54,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇങ്ങനെയൊരു ഓഫർ പ്രഖ്യാപിച്ചതോടെ സൈറ്റിൽ തകൃതിയായി വിൽപ്പന മുന്നേറുകയാണ്. കാരണം ഒറ്റയടിക്ക് ഫോണിന്റെ 15,000 രൂപയാണ് ഇ-കൊമേഴ്സ് സൈറ്റ് കുറച്ചിരിക്കുന്നത്.

ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ കൂടുതൽ ആദായം നേടാം. എങ്ങനെയെന്നാൽ ഈ ബാങ്കുകളുടെ കാർഡിലൂടെ 1,649 രൂപ കിഴിവ് നേടാൻ സാധിക്കും. ഇങ്ങനെ മൊത്തം വിലയിൽ നിന്ന് 53,500 രൂപയിൽ ഫോണിന്റെ വില എത്തി നിൽക്കുന്നു.

ഫോൺ രൊക്കം പൈസയ്ക്ക് വാങ്ങാൻ ആകാത്തവർക്ക് പ്രതിമാസം 2,666 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ പ്രയോജനപ്പെടുത്താം. കൂടാതെ ആമസോൺ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും അനുവദിച്ചിട്ടുണ്ട്. കൂടുതൽ പണം നൽകി വാങ്ങുന്നവർക്ക് സാംസങ് കെയർ+, എക്സ്റ്റൻഡഡ് വാറന്റി തുടങ്ങിയ ആഡ്-ഓണുകളും ലഭ്യമാകുന്നതാണ്.

ഇതൊരു ബമ്പർ ഓഫറായതിനാലും, പരിമിതകാലത്തേക്ക് മാത്രമാണ് ആദായ വിൽപ്പന എന്നതിനാലും സ്റ്റോക്ക് തീരുന്നതിനും സാധ്യത കൂടുതലാണ്.

ഗാലക്സി എസ്23 ഫോണുകളുടെ ഫീച്ചറുകൾ എന്തെല്ലാം?

സാംസങ് ഗാലക്സി എസ്23 സ്മാർട്ഫോൺ അൾട്രാ എന്ന ഫ്ലാഗ്ഷിപ്പിനൊപ്പമാണ് ലോഞ്ച് ചെയ്തത്. ഇതിന് 6.1 ഇഞ്ച് AMOLED ഡിസ്പ്ലേയുണ്ട്. ഈ സ്ക്രീനിൽ 120Hz റിഫ്രഷ് റേറ്റും ലഭിക്കുന്നു. 8 GB വരെ LPDDR5 റാമും 512GB സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന പ്രോസസർ ഫോണിലുണ്ട്.

സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 25W ചാർജിങ്ങിനെ പിന്തുണയ്ക്കാനായി എസ്23-യിൽ 3,900 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.

ക്യാമറയിലേക്ക് വന്നാൽ ട്രിപ്പിൾ സെൻസറാണ് പിൻവശത്തുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറയുണ്ട്. 12MP അൾട്രാവൈഡ് ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. ഇതിൽ 10MP ടെലിഫോട്ടോ ലെൻസ് കൂടി ചേർത്തിരിക്കുന്നു. എസ്23 സ്മാർട്ഫോണിന്റെ മുൻവശത്ത്, 12MP സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്ക് സാംസങ്ങിന്റ എഐ സപ്പോർട്ട് ലഭിക്കും. ഗാലക്സി എഐയെ പിന്തുണയ്ക്കുന്ന One UI 7 അപ്‌ഡേറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്.

Also Read: കാത്തിരുന്ന് കണ്ണു കഴച്ച Samsung Galaxy Slim ബ്യൂട്ടി പുറത്തിറങ്ങി! 200MP S25 Edge ഫോണിന്റെ വിലയും ഫീച്ചറുകളും…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :