best oppo phones under rs 25000
Best Oppo Phones: ഓപ്പോ ബ്രാൻഡിൽ നിന്ന് മികച്ച ഹാൻഡ്സെറ്റുകൾ വാങ്ങാം. 25000 രൂപയ്ക്ക് താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമായ ഓപ്പോ സ്മാർട്ഫോണുകൾ ഏതൊക്കെയെന്ന് അറിയണ്ടേ? ഓപ്പോ എഫ് സീരീസിലും, എ സീരീസിലും കെ സീരീസിലുമായി നിരവധി ഓപ്പോ സെറ്റുകൾ ലഭിക്കുന്നു.
OPPO K13: 6.67 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 120 Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് ഇതിനുള്ളത്. OPPO K13 ഫോണിൽ 50 MP പ്രൈമറ ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഇതിൽ 7000 mAh ബാറ്ററിയുമുണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 6 Gen 4 പ്രോസസറാണ് ഓപ്പോ കെ13 ഫോണിലുള്ളത്.
OPPO F29: മികച്ച പെർഫോമൻസ് തരുന്ന ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ആണ് ഇതിലെ പ്രോസസർ. 6.7 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനോടെയാണ് സ്ക്രീൻ ഡിസൈൻ ചെയ്തിട്ടുള്ളത്.
50MP മെയിൻ ക്യാമറ, 2MP മോണോക്രോം ക്യാമറയുള്ള ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. 45W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6500mAh കൂറ്റൻ ബാറ്ററിയും ഇതിലുണ്ട്.
OPPO A5 Pro: 6.67 ഇഞ്ച് LCD ഡിസ്പ്ലേയാണ് ഓപ്പോയുടെ എ5 പ്രോയിലുള്ളത്. ഇതിനും 120 Hz റിഫ്രഷ് റേറ്റുണ്ട്. ഇതിൽ 50 MP ക്യാമറയും 5800 mAh ബാറ്ററിയുമുണ്ട്.
ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ആണ് ഇതിലെ പ്രോസസർ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ആണ് ഇതിലെ ഒഎസ്. 5800mAh നോൺ-റിമൂവബിൾ ബാറ്ററി ഇതിനുണ്ട്. ഡ്യുവൽ സിം, 5 പോലുള്ള സവിശേഷതകളും സ്മാർട്ഫോണിൽ നൽകിയിട്ടുണ്ട്.
OPPO A3x 4G: അടുത്തത് 10000 രൂപയ്ക്ക് താഴെ വിലയുള്ള ഓപ്പോ സ്മാർട്ഫോണാണ്. സ്നാപ്ഡ്രാഗൺ 6s 4G Gen1 പ്രോസസ്സറും 90Hz HD+ ഡിസ്പ്ലേയും ഇതിനുണ്ട്. 45W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5100mAh ബാറ്ററിയാണ് ഇതിലുള്ളത്.
8MP റിയർ ക്യാമറയും, 5MP ഫ്രണ്ട് സെൻസറും ഫോണിലുണ്ട്. 6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്.
Also Read: 50MP + 13MP ക്യാമറയും സ്റ്റൈലൻ ഡിസൈനുമുള്ള MOTOROLA Edge സ്മാർട്ഫോൺ 3000 രൂപ കിഴിവിൽ!