Credit: Android Headlines
5667 രൂപയ്ക്ക് Samsung Galaxy S24 FE 5G വാങ്ങാൻ ഇതാ സുവർണാവസരം. പ്രീമിയം സാംസങ് ഫോൺ വാങ്ങേണ്ടവർക്ക് Flipkart അനുവദിച്ചിരിക്കുന്ന കിഴിവ് നേടാം.
ഈ മോഡൽ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഉൾപ്പെടുന്ന സീരീസിൽ നിന്നുള്ളതാണ്. അതായത് ഗാലക്‌സി എസ് 24 5ജി സീരീസിന്റെ ഫാൻ എഡിഷനാണിത്. ഫോണിന്റെ രണ്ട് സ്റ്റോറേജുകളും ഫ്ലിപ്കാർട്ട് 15000 രൂപ കിഴിവിലാണ് വിൽക്കുന്നത്.
44,999 രൂപ മാത്രമാണ് 128ജിബി വേരിയന്റിന് ഫ്ലിപ്കാർട്ടിലെ വില. എന്നാൽ 256ജിബി സ്റ്റോറേജുള്ള ഫാൻ എഡിഷന് ആമസോണിലേക്കാൾ വമ്പൻ കിഴിവ് ലഭിക്കുന്നു. ഓഫർ എങ്ങനെയാണെന്ന് ഇതാ വിശദമാക്കുന്നു.
സാംസങ് ഗാലക്സി S24 FE 256GB സ്റ്റോറേജിനും ഫ്ലിപ്പ്കാർട്ടിൽ കിഴിവുണ്ട്. 50,999 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 65999 രൂപ വിലയുള്ള ഫോണിന് 15000 രൂപ വെട്ടിക്കുറച്ചു.
ഇതിന് പുറമെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ അധിക കിഴിവ് നേടാം. ഇങ്ങനെ 5 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു. നിങ്ങൾ ഫോൺ ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ പലിശയില്ലാതെ ഇഎംഐയിൽ വാങ്ങാം. 5,667 രൂപയ്ക്ക് ഫോൺ നോ കോസ്റ്റ് ഇഎംഐയിൽ ലഭിക്കുന്നു. 31300 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭ്യമാണ്. Buy from here.
മെലിഞ്ഞ അലുമിനിയം ഫ്രെയിമും ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉപയോഗിച്ചാണ് ബോഡി നിർമിച്ചിരിക്കുന്നത്. IP68 റേറ്റിംഗ് ഉള്ളതിനാൽ വെള്ളവും പൊടിയും ഉള്ളിലേക്ക് കയറാതെ ചെറുക്കുന്നു.
6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ഫോണിനുണ്ട്. സ്ക്രീനിന് 120Hz സുഗമമായ റിഫ്രെഷ് റേറ്റുണ്ട്. മുൻഭാഗത്ത് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് + ഉപയോഗിച്ചിരിക്കുന്നു.
ഇതിൽ സാംസങ്ങിന്റെ തന്നെ Exynos 2400e ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോട്ടോഗ്രാഫി പ്രേമികൾക്കായി സാംസങ് ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം നൽകിയിരിക്കുന്നു. 50MP+8MP+12MP ചേർന്നതാണ് ക്യാമറ യൂണിറ്റ്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 മെഗാപിക്സൽ ക്യാമറയുണ്ട്. ഇതിൽ സാംസങ് 4700mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്ന്ത്. 25W ഫാസ്റ്റ് ചാർജിംഗിനെ സ്മാർട്ഫോൺ പിന്തുണയ്‌ക്കുന്നു. ഒരു വർഷം മുഴുവൻ ബാറ്ററി ലൈഫ് നൽകുന്നതിനുള്ള കപ്പാസിറ്റി ഇതിനുണ്ട്.
Also Read: 200MP ക്വാഡ് ക്യാമറ Samsung ഫ്ലാഗ്ഷിപ്പ്, Galaxy S24 Ultra പ്രത്യേക ഓഫറിൽ വാങ്ങിയാലോ!
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.