അസൂസിന്റെ പുതിയ സെൻഫോൺ Zoom S ,Zoom 3
12 മെഗാപിക്സലിന്റെ ക്യാമറയിൽ ,5000mAh ന്റെ ബാറ്ററിയിൽ
അസൂസിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകളാണ് സെൻഫോൺ Zoom S ,Zoom 3 .ഒരു നീണ്ട ഇടവേളക്കുശേഷം അസൂസ് പുറത്തിറക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷത ഇതിന്റെ ക്യാമറകളാണ് .5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് Zoom S ഉള്ളത് .
Survey5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് Zoom 3 നൽകിയിരിക്കുന്നത് .12 മെഗാപിക്സലിന്റെ Sony IMX362 പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സൂമിംഗിന് മുൻഗണന നൽകിക്കൊണ്ടാണ് ഇതിന്റെ ക്യാമറകൾ ഒരുക്കിയിരിക്കുന്നത് .
ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .RAW സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .ഡിജിറ്റൽ സൂം കൂടാതെ 12X വരെ ഇതിനു സൂമിങ് കപ്പാസിറ്റിയുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ ലഭിച്ചട്ടില്ല .
Experienced Social Media And Content Marketing Specialist View Full Profile
