വിലകുറഞ്ഞ 4ജി മാത്രം സപ്പോർട്ട് ആയിട്ടുള്ള ഫോണുകളുമായി ഐഫോൺ 12 എത്തുന്നു
ആപ്പിളിന്റെ പുതിയ ബഡ്ജറ്റ് ഫോണുകൾ അടുത്ത വർഷം പ്രതീക്ഷിക്കാം
IPHONE 12 എന്ന സ്മാർട്ട് ഫോണുകളാണ് ഇത്തരത്തിൽ എത്തുന്നത് എന്നാണ് സൂചനകൾ
ലോക വിപണിയിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ആപ്പിൾ സ്മാർട്ട് ഫോണുകൾ .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ മാത്രമാണ് ആപ്പിൾ ഐഫോണുകൾ വിപണിയിൽ എത്തുന്നത് .എന്നാൽ ഇപ്പോൾ ആപ്പിളിന്റെ ഫോണുകൾ ഇന്ത്യയിലും നിർമ്മിക്കുവാനൊരുങ്ങുന്നുണ്ട് .ആപ്പിളിന്റെ മെയിഡ് ഇൻ ഇന്ത്യൻ ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .
Surveyചെന്നെയിൽ ആപ്പിളിന്റെ മാനുഫാക്ച്ചറിങ് ആരംഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആപ്പിളിന്റെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളും അടുത്ത വർഷം പ്രതീക്ഷിക്കാം എന്നാണ് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ സാധാരണ ഉപഭോതാക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഫോണുകൾ പുറത്തിറക്കുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .
അടുത്തതായി ആപ്പിളിന്റെ ഐഫോൺ 12 എന്ന ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട് .എന്നാൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആപ്പിളിന്റെ ഐഫോൺ 12 എന്ന സ്മാർട്ട് ഫോണുകളാണ് ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ പുറത്തിറക്കുന്നത് എന്നാണ് .എന്നാൽ 4ജി മാത്രം സപ്പോർട്ട് ആയിട്ടുളള സ്മാർട്ട് ഫോണുകൾ ആയിരിക്കും എന്നും സൂചനകൾ ലഭിക്കുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
