ഒരു Slim ബ്യൂട്ടി iPhone വരുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? Tech News

Updated on 18-Jun-2024
HIGHLIGHTS

Apple ഇനി മെലിഞ്ഞ ഡിസൈനിലും iPhone എത്തിക്കും

മെലിഞ്ഞ ആപ്പിൾ ഫോണിന്റെ പേരും കുറച്ച് വ്യത്യാസം വരും

Slim iPhone ഇപ്പോൾ പണിപ്പുരയിലാണെന്നാണ് സൂചനകൾ

ഇനി ഒരു Slim iPhone വന്നാൽ എങ്ങനെയിരിക്കും? Apple ഇനി മെലിഞ്ഞ ഡിസൈനിലും ഐഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2007-ൽ ആദ്യ ഐഫോൺ എത്തിച്ചുകൊണ്ടാണ് ആപ്പിൾ ടെക് ലോകത്തെ വിസ്മയിപ്പിച്ചത്. 17 വർഷങ്ങൾക്ക് ശേഷം slimmest iPhone-നെ കുറിച്ചും ചർച്ചകൾ വരുന്നു.

Slim iPhone വരുന്നൂ…

ഇതുവരെ കേട്ടത് ഐഫോൺ 1, 13, 14, പോലുള്ള പേരുകളായിരിക്കും. എന്നാൽ മെലിഞ്ഞ ആപ്പിൾ ഫോണിന്റെ പേരും കുറച്ച് വ്യത്യാസം വരും. ‘ഐഫോൺ സ്ലിം’ എന്നായിരിക്കും ഇതിന് ആപ്പിൾ പേരിടുക എന്നാണ് റിപ്പോർട്ട്.

ഏറ്റവും മെലിഞ്ഞ iPhone

ഏറ്റവും മെലിഞ്ഞ iPhone

ഏറ്റവും മെലിഞ്ഞ ഐഫോൺ ഇപ്പോൾ പണിപ്പുരയിലാണെന്നാണ് സൂചനകൾ. ഇത് അടുത്ത വർഷം, അതായത് 2025-ൽ പുറത്തിറങ്ങിയേക്കുമെന്നും പറയുന്നുണ്ട്. വിലയിലും ആള് കുറച്ച് കടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മെലിഞ്ഞ iPhone തരുന്ന ടെക് പ്രതീക്ഷകൾ

ആപ്പിളിന്റെ ഫോണുകൾ കനം കുറഞ്ഞ ഡിസൈനിൽ പുറത്തിറങ്ങുകയാണ്. ഇത് പുതിയ ഭാവിയിലേക്കുള്ള സൂചനയാണോ എന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.

ഫോണിൽ മാത്രമല്ല സ്റ്റീവ് ജോബ്സും കൂട്ടരും സ്ലിം ഡിസൈൻ പരീക്ഷിക്കുക. കനം കുറഞ്ഞ മാക്ബുക്ക് പ്രോയും ആപ്പിൾ വാച്ചും ഒരുപക്ഷേ പുറത്തിറങ്ങിയേക്കും. ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിവൈസുകൾ കൈകാര്യം ചെയ്യുന്നതിനും ഉത്തമമാണ്. അങ്ങനെയെങ്കിൽ ഇനിയുള്ള പല ആപ്പിൾ ഉപകരണങ്ങളിലും ആപ്പിൾ ഈ മാറ്റം കൊണ്ടുവരും.

ഐഫോൺ സ്ലിം ആയിരിക്കില്ല ആദ്യമായി മെലിഞ്ഞ ഡിസൈനിൽ വരുന്ന ആപ്പിൾ ഡിവൈസ്. മെയ് മാസത്തിൽ എത്തിയ ഐപാഡ് പ്രോ കനം കുറഞ്ഞ ടാബ്ലെറ്റായിരുന്നു. ഇനി വരാനിരിക്കുന്ന ഐഫോൺ 17 കൂടുതൽ മെലിഞ്ഞ ഫോണുകളായിരിക്കാമെന്ന് പ്രതീക്ഷിക്കാം.

iPhone കുറിച്ച ചരിത്രം

ജൂൺ 29, 2007 ടെക് ചരിത്രത്തിലെ നിർണായക ദിനമാണ്. മൂന്ന് ഡിവൈസുകളാണ് അന്ന് സ്റ്റീവ് ജോബ്സ് സദസ്സിനെ പരിചയപ്പെടുത്തിയത്. ഒരു പുതിയ മൊബൈൽ ഫോണും വൈഡ് സ്‌ക്രീൻ ഐപോഡും ടച്ച് ഐപോഡും.

Read More: 20000 രൂപയ്ക്ക് താഴെ New OnePlus 5G, ജൂൺ 18-ന് വിപണിയിലേക്കോ!

ഇവ മൂന്ന് ഡിവൈസുകളായിരിക്കുമെന്ന് വിചാരിച്ച സദസ്സിനെ എന്നാൽ ആപ്പിൾ ഞെട്ടിച്ചു. ചെറുതും ഭാരം കുറഞ്ഞതുമായ ഒരു മൊബൈൽ ഫോണിലേക്ക് ഇതെല്ലാം കൂടിച്ചേരുന്നു. ആ ഉൽപ്പന്നമാണ് ആപ്പിൾ ഐഫോൺ എന്ന് ജോബ്സ് പ്രഖ്യാപിച്ചത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :