iPhone 16 Pro
Apple Days sale: ശരിക്കും ലോട്ടറി അടിച്ച പോലുള്ള ഓഫറാണ് iPhone 16 Pro-യ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റയടിക്ക് 13000 രൂപയുടെ ഇളവ് സ്മാർട്ഫോണിനായി Vijay Sales അനുവദിച്ചു. ഇത് ബാങ്ക് ഡിസ്കൌണ്ടോ, എക്സ്ചേഞ്ച് ഓഫറോ കൂടാതെയുള്ളതാണ്. ഇനി ബാങ്ക് ഓഫർ കൂടി നോക്കിയാൽ വീണ്ടും 4500 രൂപ വരെ നിങ്ങൾക്ക് കിഴിവ് നേടാനാകും.
ട്രിപ്പിൾ ക്യാമറ, 120hz റിഫ്രഷ് റേറ്റുള്ള സൂപ്പർ റെറ്റിന ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന ഫോണാണിത്. ഈ ഐഫോണിലെ ക്യാമറ കൺട്രോൾ ഫീച്ചറുകളും, AI സപ്പോർട്ടും ശ്രദ്ധേയമാണ്. ഇപ്പോൾ ആമസോണോ, ഫ്ലിപ്കാർട്ടോ അനുവദിക്കാത്ത കിഴിവാണ് വിജയ് സെയിൽസ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങളുടെ പഴയ ഫോൺ മാറ്റി പുതിയ ഐഫോൺ 16 പ്രോ സ്വന്തമാക്കണമെങ്കിൽ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. വിജയ് സെയിൽസ് പരിമിതകാലത്തേക്കാണ് ആപ്പിൾ ഡേയ്‌സ് സെയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ആപ്പിൾ ഡേ സെയിലിലൂടെ ഐഫോണുകൾ മാത്രമല്ല, എയർപോഡുകൾ, ഐഫോൺ കവറുകളും മറ്റ് ആക്‌സസറികളും വൻ ലാഭത്തിൽ വാങ്ങാനാകും.
ഏകദേശം 1,20,000 രൂപയ്ക്ക് അടുത്താണ് ഫോണിന്റെ വിപണി വില. എന്നാൽ ഇപ്പോൾ വിജയ് സെയിൽസ് ഫോണിനിട്ടിരിക്കുന്ന വില അറിയാം.
1,19,900 രൂപയ്ക്ക് കഴിഞ്ഞ സെപ്തംബർ മുതൽ സ്മാർട്ഫോൺ വിൽക്കുന്നു. എന്നാൽ വിജയ് സെയിൽസ് ഐഫോൺ 16 പ്രോയ്ക്ക് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വില 1,09,490 രൂപയാണ്. 128GB സ്റ്റോറേജുള്ള ഐഫോൺ 16 പ്രോയാണ് വിലക്കുറവിൽ വിൽക്കുന്നത്.
HDFC, ICICI ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ ലാഭം നേടാനാകും. എങ്ങനെയെന്നാൽ, എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ 4,500 രൂപ വരെ കിഴിവ് ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുള്ളവർക്ക് 3000 രൂപ വരെ ഇളവ് നേടാം. ഇങ്ങനെ 16000 രൂപ വരെ മൊത്തം കിഴിവ് ലഭിക്കുന്നു. ആക്സിസ് ബാങ്ക്, കൊടക് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെയും 3000 രൂപയുടെ ഇളവ് നേടാം.
5,091 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ വിജയ് സെയിൽസ് വാഗ്ദാനം ചെയ്യുന്നു. 24 മാസത്തേക്കാണ് ഇഎംഐ ഡീൽ. ഒരു വർഷത്തെ ബ്രാൻഡ് വാറണ്ടിയോടെയാണ് സ്മാർട്ഫോൺ വിൽക്കുന്നത്.
ഐഫോൺ 16 പ്രോ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR പാനലുള്ള സ്മാർട്ഫോണാണ്. ഈ പ്രീമിയം ഹാൻഡ്സെറ്റിൽ 3nm ഫാബ്രിക്കേറ്റഡ് A18 പ്രോ ചിപ്‌സെറ്റാണുള്ളത്. ആകർഷകമായ AI ഫീച്ചറുകളോടെയാണ് ഐഫോൺ 16 പ്രോ പുറത്തിറക്കിയത്.
ക്യാമറയിലേക്ക് വന്നാൽ ഈ മുന്തിയ സെറ്റിൽ ട്രിപ്പിൾ സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു. 48MP ഫ്യൂഷൻ ക്യാമറയും 12MP 5x ടെലിഫോട്ടോ ക്യാമറയുമുണ്ട്. കൂടാതെ 48MP അൾട്രാവൈഡ് ക്യാമറയും ഫോണിലുണ്ട്.
Also Read: Best Deal: 8000 രൂപ ഡിസ്കൗണ്ടിൽ 50MP ട്രിപ്പിൾ ക്യാമറ OnePlus 13 വിൽപ്പനയ്ക്ക്!
ഹാർഡ്‌വെയർ-ആക്സിലറേറ്റഡ് റേ ട്രെയ്‌സിംഗും ഇതിലുണ്ട്. അതിനാൽ ഗെയിമിങ്ങിന് ഇത് മികച്ചതാണ്. ഐഫോൺ 15 പ്രോയേക്കാൾ 20 ശതമാനം കൂടിയ ബാറ്ററിയാണ് 16 സീരീസിലെ പ്രോയിലുള്ളത്. ഏറ്റവും പുതിയ iOS 18.4 അപ്‌ഡേറ്റും ഫോണിലുണ്ട്.