First iPhone Porn App: ഐഫോണുകളിൽ ആദ്യമായി പോൺ വീഡിയോ ആപ്പ്, എന്നാലും സൂക്ഷിക്കണേയെന്ന് ആപ്പിൾ
ഇനി പോൺ ആപ്പ് ഐഫോണുകളിലും ലഭ്യമാകുന്നു
യുറോപ്യൻ യൂണിയനാണ് ആപ്പിളിനോട് മറ്റ് ആപ്പുകളും ഉപയോഗിക്കാൻ സൌകര്യമൊരുക്കണമെന്ന് നിർദേശിച്ചത്
AltStore PAL വഴി Hot Tub എന്ന പോൺ ആപ്പ് ഡൗൺലോഡ് ചെയ്യാം
iPhone Porn App: ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ആപ്പ് സ്റ്റോറിൽ നിന്ന് പോൺ ആപ്പും കിട്ടും. സാധാരണ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണം ഇത്തരത്തിൽ ആപ്പുകൾ അനുവദനീയമായിരുന്നില്ല. എന്നാൽ ഇനി പോൺ ആപ്പ് ഐഫോണുകളിലും ലഭ്യമാകുന്നു. യൂറോപ്യൻ യൂണിയനിലെ ഐഫോൺ ഉപയോക്താക്കൾക്കാണ് പോൺ ആപ്പ് സപ്പോർട്ട് ലഭ്യമാകുന്നത്.
SurveyiPhone Porn App
യുറോപ്യൻ യൂണിയനാണ് ആപ്പിളിനോട് മറ്റ് ആപ്പുകളും ഉപയോഗിക്കാൻ സൌകര്യമൊരുക്കണമെന്ന് നിർദേശിച്ചത്. ആപ്പ് സ്റ്റോറിലെ ആപ്പുകൾ മാത്രം ഉപയോഗിക്കേണ്ടി വരുന്നതായി ഉപയോക്താക്കൾ പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് മറ്റ് ആപ്പുകൾ അനുവദിച്ചുകൊണ്ടുള്ള ടിം കുക്ക് ടീമിന്റെ നീക്കം.
ഇനി EU-വിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇതര ആപ്പ് സ്റ്റോറായ AltStore PAL വഴി Hot Tub എന്ന പോൺ ആപ്പ് ഡൗൺലോഡ് ചെയ്യാം.
Porn App ഉപയോഗിക്കാം, എന്നാലും…
ഇങ്ങനെ ഹോട്ട് ടബ് അശ്ലീല വീഡിയോ ആപ്ലിക്കേഷൻ ലഭ്യമാക്കിയെങ്കിലും ചില ആശങ്കകളും ആപ്പിൾ പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ആപ്ലിക്കേഷന്റെ സുരക്ഷാ അപകട സാധ്യതയെ കുറിച്ചാണ് വിവരിച്ചത്. കുട്ടികളില്‍ സൃഷ്ടിക്കുന്ന സുരക്ഷാ അപകട സാധ്യതകളിൽ ആശങ്കയുണ്ടെന്നും, ഇതിൽ ജാഗരൂകരായിരിക്കണമെന്നും ആപ്പിൾ വ്യക്തമാക്കി.

iPhone Hot Tub പോൺ ആപ്പ്
Hot Tub എന്നത് ആപ്പിളിന്റെ സ്വന്തം ആപ്പല്ലെന്നത് മനസിലാക്കുക. ഇത് മറ്റൊരു ആപ്പ് സ്റ്റോർ വഴി ലഭ്യമാകുന്ന ആപ്ലിക്കേഷനാണ്. ഹോട്ട് ടബ്ബിന് മാത്രമല്ല ആപ്പിൾ അനുമതി കൊടുത്തിട്ടുള്ളത്. ചില അശ്ലീല വീഡിയോ സൈറ്റുകളും ഐഫോണുകളിൽ ഉപയോഗിക്കാനാകും.
PornHub, XVideos, XNXX, XHamster എന്നിവങ്ങനെയുള്ള മുതിർന്നവർക്കുള്ള വെബ്‌സൈറ്റുകളിൽ നിന്ന് വീഡിയോ കാണാനും ആപ്പിൾ അനുവദിക്കുന്നുണ്ട്.
Also Read: Samsung Galaxy S24 Ultra അല്ല വിൽപ്പനയിലെ Best സ്മാർട്ഫോൺ, അപ്പോ പിന്നാരാണെന്നോ?
എന്തുകൊണ്ട് ഈ മാറ്റം?
സെക്യൂരിറ്റി കാരണങ്ങളാൽ ആപ്പിൾ മറ്റ് ആപ്പുകളെയൊന്നും ഐഫോണിലേക്ക് അനുവദിക്കില്ല. എന്നാൽ ഉപയോക്താക്കളുടെ പരാതിയ്ക്ക് ശേഷം യൂറോപ്യൻ യൂണിയനാണ് കമ്പനിയോട് ഇത് മാറ്റം വരുത്താൻ ആവശ്യപ്പെട്ടത്.
അശ്ലീല വീഡിയോകൾ ഉൾപ്പെടുന്ന മോശം ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ മാറ്റിനിർത്താൻ വേണ്ടിയാണ് സുരക്ഷിതത്വം നൽകുന്നതെന്ന് ആപ്പിൾ പറഞ്ഞു. എന്നാൽ യൂസേഴ്സിന് അവർ ഏത് ആപ്പ് ഉപയോഗിക്കണമെന്ന് അറിയാമെന്നും, ഇങ്ങനെ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നുമായി ഇയുവിന്റെ വാദം.
ഇതിന് പിന്നാലെയാണ് ആപ്പിളിന് പോൺ വീഡിയോ ആപ്പുകളും മനസ്സില്ലാ മനസ്സോടെ അംഗീകരിക്കേണ്ടി വന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile