Offer Ends Soon: Amazon ഷോപ്പിങ് ഫെസ്റ്റിവലിൽ 65,000 രൂപയ്ക്ക് iPhone 14 Plus!

HIGHLIGHTS

Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇനി ചുരുങ്ങിയ മണിക്കൂറുകൾ മാത്രം

27 ശതമാനം വിലക്കുറവിൽ iPhone 14 Plus വാങ്ങാം

128 GB സ്റ്റോറേജുള്ള iPhone 14 Plus-നാണ് ആമസോൺ ഓഫർ

വെറും iPhone അല്ല, വലിയ സ്ക്രീനുള്ള പുതിയ മോഡൽ Apple Phone ആണോ വാങ്ങാൻ ഉദ്ദേശിക്കുന്നത്. എങ്കിൽ നിങ്ങൾക്കായുള്ള അറിയിപ്പാണിത്. Amazon ഷോപ്പിങ് ഫെസ്റ്റിവലിൽ iPhone 14 Plus ഓഫറിൽ വാങ്ങാം. 27 ശതമാനം വിലക്കുറവിൽ ഐഫോൺ ആമസോണിൽ ലഭ്യമാണ്.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇനി ചുരുങ്ങിയ മണിക്കൂറുകൾ മാത്രം. ജനുവരി 19 അർധരാത്രിയാണ് റിപ്പബ്ലിക് ഡേ സെയിൽ അവസാനിക്കുന്നത്. ഈ സ്പെഷ്യൽ സെയിലിലാണ് ഐഫോണിനും ഇപ്പോൾ ഓഫറുള്ളത്.

iPhone 14 Plus ഓഫർ അറിയാം…

128 GB സ്റ്റോറേജുള്ള ഐഫോൺ 14 പ്ലസ്സിനാണ് വിലക്കിഴിവ്. രണ്ട് വർഷം മുമ്പ് 89,900 രൂപയിൽ ലോഞ്ച് ചെയ്ത ഫോണാണിത്. ഇപ്പോൾ നിങ്ങൾക്ക് ഇതിൽ നിന്നും 20,000 രൂപയിലധികം വിലക്കുറവ് ലഭിക്കും. ഇപ്പോൾ 128 ജിബി ഫോണിന് 65,999 രൂപയാണ് വില വരുന്നത്. ഇവിടെ നിന്നും വാങ്ങാം, വിലക്കുറവിൽ!

ഇതിന് പുറമെ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും ലഭിക്കും. 500 രൂപയുടെ ഡിസ്കൌണ്ടാണ് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ലഭിക്കുക. കൂടാതെ ഐഫോൺ 14 പ്ലസ് നിങ്ങൾക്ക് ഇഎംഐ ഓപ്ഷനിലും വാങ്ങാം. ഇനി നിങ്ങൾ എക്സ്ചേഞ്ച് ഓഫറിൽ വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ 41,250 രൂപയുടെ കിഴിവ് ആമസോൺ നൽകുന്നു. ഇനി ഒരു മണിക്കൂർ മാത്രമാണ് ബാക്കി. ഐഫോൺ 14 പ്ലസ്സ് ഇത്രയും ഓഫറിൽ ലഭിക്കുന്നതും അപൂർവ്വമാണ്.

iPhone 14 Plus

iPhone 14 Plus സ്പെസിഫിക്കേഷനുകൾ

6.7 ഇഞ്ച് OLED സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ഇതിനുള്ളത്. അതിനാൽ താരതമ്യേന വലിയ സ്ക്രീനുള്ള മോഡലുകളാണ് ഐഫോൺ 14 പ്ലസ്. ഈ ഐഫോണിന് പെർഫോമൻസ് നൽകാൻ A15 ബയോണിക് ചിപ്സെറ്റ് ഉപയോഗിച്ചിരിക്കുന്നു.

MagSafe, Qi വയർലെസ് ചാർജിങ് കപ്പാസിറ്റിയിൽ വരുന്ന ഫോണാണിത്. ഇതിന് അതിവേഗ ചാർജിങ് ഫീച്ചറുമുണ്ട്. 20W അഡാപ്റ്ററോ അതിലും ഉയർന്നതോ ആയ അഡാപ്റ്റർ ഉപയോഗിച്ച് 14 പ്ലസ് ചാർജ് ചെയ്യാം. അതും 35 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

ഫോണിന്റെ ക്യാമറയും ഗംഭീര ഫീച്ചറുകളോടെ വരുന്നു. 12MP പ്രൈമറി, 12MP വൈഡ് ആംഗിൾ ക്യാമറയാണ് ഇതിലുള്ളത്. കൂടാതെ സെൽഫി, വീഡിയോ കോളുകൾക്കായി 12MP ഫ്രണ്ട് ക്യാമറയും ഇതിൽ വരുന്നു.

READ MORE: BSNL Tariff Plan: 60 ദിവസം വാലിഡിറ്റി, 2GB ദിവസവും! BSNL സ്പെഷ്യൽ താരിഫ് പ്ലാൻ

IP68 റേറ്റിങ്ങാണ് ഐഫോൺ 14 പ്ലസ്സിലുള്ളത്. ഇത് 5G കണക്റ്റിവിറ്റിയോടെ വരുന്നു. Wi-Fi 6, NFC, ഡ്യുവൽ സിം സപ്പോർട്ടും ഐഫോണിന്റെ ഈ മോഡലിലുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :