Great Summer Sale കൊടിയേറി, iPhone 15 ഏറ്റവും ലാഭത്തിൽ ആമസോണിൽ!

HIGHLIGHTS

ആമസോണിൽ സമ്മർ സെയിലിൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഹോം അപ്ലൈയൻസുകളും ലാഭത്തിൽ...

സമ്മർ സെയിൽ മെയ് 1 ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിച്ചിരിക്കുന്നു

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡീലാണ് ഐഫോൺ 15-ന് ലഭിക്കുന്നത്

Great Summer Sale കൊടിയേറി, iPhone 15 ഏറ്റവും ലാഭത്തിൽ ആമസോണിൽ!

Amazon ഈ വർഷത്തെ Great Summer Sale-ന് തുടക്കം കുറിച്ചു. ജനപ്രിയ ആപ്പിൾ ഡിവൈസ് iPhone 15-ന് വമ്പിച്ച കിഴിവ് പ്രഖ്യാപിച്ചുകൊണ്ടാണ് വിൽപ്പന. 55000 രൂപ റേഞ്ചിൽ നിങ്ങൾക്ക് പ്രീമിയം ഐഫോൺ സ്വന്തമാക്കാം.

Digit.in Survey
✅ Thank you for completing the survey!

ആമസോണിൽ സമ്മർ പ്രമാണിച്ചുള്ള സെയിലിൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഹോം അപ്ലൈയൻസുകളും വൻലാഭത്തിലാണ് വിൽക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡീലാണ് സെയിലിന് തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിട്ടുള്ളത്.

amazon great summer sale starts get iphone 15
ആമസോൺ സമ്മർ സെയിൽ

iPhone 15 Amazon Deal: വിശദമായ

ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ഈ മുൻനിര ഫോൺ 55000 രൂപയ്ക്ക് വാങ്ങാം. 128ജിബി സ്റ്റോറേജ് ഫോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 58,999 രൂപയ്ക്കാണ്. ഇതിന് ആകർഷകമായ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലുകളും സമ്മർ സെയിലിൽ ലഭ്യമാണ്.

1250 രൂപ വരെ എച്ച്ഡിഎഫ്സി കാർഡ് വഴി ഇളവായി കൂട്ടാം. ഇങ്ങനെ 57000 രൂപയ്ക്ക് ഫോൺ വാങ്ങാനാകും. പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 55700 രൂപയ്ക്ക് ബാങ്ക് ഓഫറില്ലാതെ തന്നെ വാങ്ങാം. ₹4,630 ആണ് ഐഫോൺ 15-ന് ആമസോൺ നൽകുന്ന ഇഎംഐ ഇടപാട്. വാങ്ങാനുള്ള ലിങ്ക്.

iPhone 15 സ്പെസിഫിക്കേഷൻ ഇതാ..

ഡിസ്പ്ലേ: 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ ഐഫോൺ 14 പ്രോ മോഡലുകളിലുള്ള ഡൈനാമിക് ഐലൻഡും ഉൾപ്പെടുന്നു.

പ്രോസസർ: ഐഫോൺ 15 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ്. എന്നാലും ഇതിൽ ആപ്പിൾ കൊടുത്തിരിക്കുന്ന ചിപ്പ് A16 ബയോണിക്കാണ്. iPhone 14 Pro-യിലുണ്ടായിരുന്ന ചിപ്സെറ്റാണിത്. ഒരു ആൻഡ്രോയിഡ് ഫോണിലെ ഏതൊരു ചിപ്‌സെറ്റിനേക്കാളും ഇത് വേഗതയേറിയ പെർഫോമൻസ് തരുന്നുവെന്ന് നിസ്സംശയം പറയാം.

ക്യാമറ: 48-മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. 12-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുന്നു. ഫോണിൽ ഡ്യുവൽ-ക്യാമറയ്ക്ക് പുറമെ 12-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ഇത് സെൽഫി നിലവാരത്തിന് അനുയോജ്യമാണ്. പിൻവശത്തെ ഡ്യുവൽ സെൻസറുകളാകട്ടെ, ഇൻഡോർ, ഔട്ട്ഡോർ ഫോട്ടോഗ്രാഫിക്ക് ക്വാളിറ്റി പെർഫോമൻസ് നൽകുന്നു.

ബാറ്ററി: 3349 mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഈ ഐഫോണിലുള്ളത്.

Amazon ഗ്രേറ്റ് സമ്മർ സെയിൽ 2025

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ മെയ് 1 ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിച്ചിരിക്കുന്നു. അതിശയിപ്പിക്കുന്ന കിഴിവുകളും ക്യാഷ്ബാക്ക്, ബാങ്ക് ഓഫറുകളും പർച്ചേസിൽ നിന്ന് നേടാം.

ഉപഭോക്താക്കൾക്ക് HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 10% തൽക്ഷണ കിഴിവും സ്വന്തമാക്കാം. ആകർഷകമായ EMI ഓഫറുകളും ലഭിക്കുന്നു. മൊബൈൽ ഫോണുകളും ഇലക്ട്രോണിക്, ഹോം അപ്ലൈയൻസുകളും ഫാഷൻ വസ്ത്രങ്ങളുമെല്ലാം ആദായത്തിൽ വാങ്ങാനുള്ള സെയിൽ മാമാങ്കമാണിത്.

Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Also Read: അമ്പമ്പോ!!! 200MP ക്യാമറ Samsung Galaxy S25 Ultra വമ്പൻ കിഴിവിൽ, 6000 രൂപ കൂപ്പൺ ഡിസ്കൗണ്ടും

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo