ആമസോൺ ബമ്പർ ഓഫർ ;റെഡ്മി നോട്ട് 8 ഇപ്പോൾ 11499 രൂപയ്ക്ക്

HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു

കൂടാതെ HDFC കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു

ആമസോൺ ബമ്പർ ഓഫർ ;റെഡ്മി നോട്ട് 8 ഇപ്പോൾ 11499 രൂപയ്ക്ക്

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .പ്രൈം മെമ്പറുകൾക്ക് 16 മുതൽ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

റെഡ്മി നോട്ട് 8 11499 രൂപയ്ക്ക് 

1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .അതുപോലെ നാലു ക്യാമറകളാണ് റെഡ്‌മിയുടെ നോട്ട് 8 എന്ന സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .

48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qalcomm Snapdragon 665  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile