Amazon Discount: Redmi 13C വമ്പൻ കിഴിവിൽ! 10000 രൂപയ്ക്ക് താഴെ 5G Phone സ്വന്തമാക്കാം

Updated on 21-Jan-2025
HIGHLIGHTS

9099 രൂപയ്ക്ക് 5G Phone ലഭിക്കും

ഫോണിന് ആമസോൺ ഓഫറിൽ വമ്പൻ കിഴിവ്

റെഡ്മി 14സി വാങ്ങാനും കിഴിവുണ്ട്

Redmi 13C വമ്പൻ കിഴിവിൽ വാങ്ങണമെങ്കിൽ ഇനി വൈകരുത്. കാരണം Amazon Discount ഉപയോഗിച്ച് നിങ്ങൾക്ക് വലിയ വിലക്കുറവിൽ ഫോൺ വാങ്ങാം. 9099 രൂപയ്ക്ക് 5G Phone ലഭിക്കും. 5000mAh ബാറ്ററിയുള്ള സ്മാർട്ഫോണാണിത്.

ഇതിന്റെ ഫീച്ചറുകളാണോ നിങ്ങൾ അന്വേഷിക്കുന്നതെന്ന് പരിശോധിക്കൂ. ശേഷം ഫോണിന്റെ ഓഫർ കൂടി വിശകലനം ചെയ്ത് പർച്ചേസ് ചെയ്യാം.

Redmi 13C: ഫീച്ചറുകൾ

Xiaomi-യുടെ സബ് ബ്രാൻഡാണ് റെഡ്മി 13സി. കമ്പനി ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി അവതരിപ്പിച്ച സ്മാർട്ഫോണാണിത്. ഇതിൽ 720 x 1600 പിക്‌സൽ റെസലൂഷനുള്ള 6.74 ഇഞ്ച് സ്‌ക്രീനാണുള്ളത്. എന്നാൽ 90Hz റിഫ്രഷ് റേറ്റ് മാത്രമാണ് ഡിസ്പ്ലേയ്ക്കുള്ളതെന്നത് പരിമിതിയാണ്.

ഫോട്ടോഗ്രാഫി പെർഫോമൻസിൽ ഇത് വിലയ്ക്ക് അനുസരിച്ചുള്ള ബജറ്റ് ഫോണാണ്. ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെയാണ് റെഡ്മി 13C പുറത്തിറക്കിയത്. ഇതിലെ പ്രൈമറി ക്യാമറ 50MP ആണ്. മറ്റൊരു ഡെപ്ത് സെൻസറും ക്യാമറ യൂണിറ്റിൽ കൊടുത്തിരിക്കുന്നു. 5MP ആണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ.

Redmi 13C

ഈ റെഡ്മി ഫോണിലുള്ളത് 5000 mAh ബാറ്ററിയാണ്. ദിവസം മുഴുവൻ ചാർജ് നിൽക്കാൻ ഇത് മതിയാകും. കൂടാതെ, ഇതിന് 18W ഫാസ്റ്റ് ചാർജിങ് ശേഷിയുമുണ്ട്. മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ഫോണിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഫോണിന്റെ സിപിയു Snapdragon ആണ്. എന്നാൽ മീഡിയാടെക് ഡൈമൻസിറ്റി 6100 പ്ലസ് പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. എന്നാൽ ഇതിന് പിൻഗാമിയായ റെഡ്മി 14സി 5ജിയിൽ സ്നാപ്ഡ്രാഗൺ പ്രോസസർ ലഭിക്കുന്നതാണ്. റെഡ്മി 14സി ഫോണിന് ആമസോൺ ഓഫറിൽ 11,999 രൂപയാണ് വില. റെഡ്മി 14സി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, ആമസോൺ ലിങ്ക്.

5G Phone 9099 രൂപയ്ക്ക്: ഓഫർ

4GB+ 128GB സ്റ്റോറേജിലുള്ള റെഡ്മി ഫോണിന് വലിയ കിഴിവാണ് ലഭിക്കുന്നത്. ഇത് 13999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണാണ്. എന്നാൽ ആമസോണിൽ ഫോൺ 9099 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: 5500Mah, Snapdragon ഉള്ള iQOO 5G ആണോ നോക്കുന്നത്? എങ്കിലിതാ 21000 രൂപയ്ക്ക് ഓഫറിൽ!

272.97 രൂപയുടെ ക്യാഷ്ബാക്കും 8000 രൂപയോളം എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭിക്കുന്നുണ്ട്. ഇഎംഐയിൽ വാങ്ങേണ്ടവർക്ക് 409.72 രൂപ തവണയായി വാങ്ങാവുന്നതാണ്. ഇവിടെ നിന്നും വാങ്ങാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :