6000mah ബാറ്ററിയിൽ 10000 രൂപയ്ക്ക് താഴെ Spark 7T ഫോണുകൾ

HIGHLIGHTS

ഇപ്പോൾ മികച്ച ബാറ്ററി ലൈഫിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

6000mah ബാറ്ററിയിൽ Tecno Spark 7T ഫോണുകൾ വാങ്ങിക്കാം

6000mah ബാറ്ററിയിൽ 10000 രൂപയ്ക്ക് താഴെ Spark 7T ഫോണുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിലും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Tecno Spark 7T എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നും 8599 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Tecno Spark 7T ഫോണുകളുടെ സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Tecno Spark 7T 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.52  ഇഞ്ചിന്റെ   HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1600 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.15:9 റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Helio G35 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു പ്രൊസസർ ആണിത് .

ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും  കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 6000mah ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 8599 രൂപയാണ് വില വരുന്നത് .കൂടാതെ 128 ജിബിയുടെ വേരിയന്റുകൾക്ക് 10599 രൂപയും ആണ് വില വരുന്നത് .വിലയിൽ മാറ്റങ്ങൾ വരുവാനും സാധ്യതയുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile