ഫ്ലിപ്പ് ഫോൺ ഇങ്ങനെയൊരു വിലയിലോ! 50MP ക്യാമറയിൽ AI+ Nova Flip 5G ഇന്ത്യയിലെത്തി

ഫ്ലിപ്പ് ഫോൺ ഇങ്ങനെയൊരു വിലയിലോ! 50MP ക്യാമറയിൽ AI+ Nova Flip 5G ഇന്ത്യയിലെത്തി

പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഫ്ലിപ് മോഡലിൽ AI+ Nova Flip 5G ലോഞ്ച് ചെയ്തു. മനോഹരമായ ഡിസൈനിൽ, മികച്ച ക്യാമറ പെർഫോമൻസുള്ള സ്മാർട്ട് ഫോൺ ആണിത്. 50MP ഡ്യുവൽ ക്യാമറയും 32MP ഫ്രണ്ട് ക്യാമറയും ചേർന്ന മിഡ് റേഞ്ച് ഫ്ലിപ് ഫോണാണിത്. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ai plus nova ഫ്ലിപ് സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സെൽഫി പ്രേമികൾക്ക്
ഇഷ്ടപ്പെടുന്ന, 32MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. എഐ പ്ലസ് നോവ ഫ്ലിപ് 5ജിയുടെ ഇന്ത്യയിലെ വിലയും പ്രത്യേകതകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

AI+ Nova Flip 5G India Price

AI+ നോവ ഫ്ലിപ്പ് 5ജിയ്ക്ക് 29,999 രൂപയാണ് വില. ഇത് 8GB + 256GB സ്റ്റോറേജുള്ള സ്മാർട്ട്ഫോണാണ്. ഗ്ലേസിയർ വൈറ്റ് നിറത്തിലുള്ള ഫോണാണിത്. ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വാങ്ങാം. മെയ് മാസത്തിലാകും എഐ പ്ലസ് നോവ ഫ്ലിപ് 5ജി വിൽപ്പന. എങ്കിലും ഇതുവരെ വിൽപ്പനയുടെ തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ai plus nova flip 5g

AI+ നോവ ഫ്ലിപ്പ് 5ജി സവിശേഷതകൾ

പുതിയ നോവ ഫ്ലിപ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

Also Read: Motorola Signature ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം ആമസോണിൽ! ബ്ലോട്ട് വെയറില്ല, മോട്ടോയുടെ സ്വന്തം ജെസ്റ്റർ ഫീച്ചറുകളും!

  1. ഡിസ്പ്ലേ: 6.9 ഇഞ്ച് AMOLED ഇന്റേണൽ ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 2790 x 1188 പിക്‌സൽ റെസല്യൂഷനും, 120Hz റിഫ്രഷ് റേറ്റും ഉണ്ട്. 1200 nits വരെ ഉയർന്ന ബ്രൈറ്റ്‌നസ് സപ്പോർട്ട് ഫോണിനുണ്ട്. ഇതിൽ 3.1 ഇഞ്ച് AMOLED കവർ ഡിസ്‌പ്ലേയും വരുന്നു.
  2. ക്യാമറ: AI+ നോവ ഫ്ലിപ്പ് 5ജിയിൽ 50-മെഗാപിക്സൽ പ്രൈമറി ക്യാമറ ഇതിനുണ്ട്. പോർട്രെയിറ്റ് ഷോട്ടുകൾക്കായി 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഇതിലുണ്ട്. ക്ലാംഷെൽ ഫോൾഡബിൾ ഫോണായതിനാൽ, ഹോവർ മോഡിലോ ഭാഗികമായി മടക്കിയ സ്ഥാനങ്ങളിലോ ഉപയോഗിക്കുമ്പോഴും ക്ലാരിറ്റിയോടെ ഫോട്ടോകൾ ക്ലിക്ക് ചെയ്യാനാകും. ഈ എഐ പ്ലസ് ഫ്ലിപ് സ്മാർട്ട് ഫോണിൽ 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
  3. പ്രോസസർ: ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റുണ്ട്. 8GB LPDDR4X റാമും 256GB uMCP 2.2 സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
  4. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 അടിസാഥാനമാക്കിയുള്ള NxtQ OS ആണ് ഫോണിലുള്ളത്.
  5. ബാറ്ററി: AI+ നോവ ഫ്ലിപ്പ് 5ജിയിൽ 4,325mAh ബാറ്ററിയും 33W വയർഡ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.
  6. കണക്റ്റിവിറ്റി: നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇത് ഡ്യുവൽ 5G സിം സപ്പോർട്ട്, ബ്ലൂടൂത്ത്, NFC, OTG, L1, L5 ബാൻഡുകളുണ്ട്. ഇതിൽ GPS, USB ടൈപ്പ്-സി പോർട്ട് സപ്പോർട്ടുമുണ്ട്. ഇതിൽ ഹാൾ സെൻസർ, ഒരു ഗൈറോസ്കോപ്പ്, ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും കൊടുത്തിരിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo