AI+ Smart phones: എഐ പ്ലസ് പൾസും നോവയും എത്തിപ്പോയി, 5000mAh പവറിൽ 4999 മുതൽ വില…

Updated on 09-Jul-2025
HIGHLIGHTS

Ai+ പൾസ്, Ai+ നോവ സെറ്റുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്

തദ്ദേശീയമായി നിർമിച്ച NxtQuantum OS സോഫ്റ്റ് വെയറിലാണ് എഐ പ്ലസ് ഫോണുകൾ അവതരിപ്പിച്ചിട്ടുള്ളത്

റിയൽമിയുടെ മുൻ സിഇഒ മാധവ് ഷേത്തിന്റെ നേതൃത്വത്തിലുള്ള സ്മാർട്ഫോൺ കമ്പനിയാണിത്

AI+ Smart phones: ഇന്ത്യയിൽ പൂർണമായും നിർമിച്ച Ai+ Pulse, Ai+ Nova 5G പുറത്തിറങ്ങി. റിയൽമിയുടെ മുൻ സിഇഒ മാധവ് ഷേത്തിന്റെ നേതൃത്വത്തിലുള്ള സ്മാർട്ഫോൺ കമ്പനിയാണിത്. തദ്ദേശീയമായി നിർമിച്ച NxtQuantum OS സോഫ്റ്റ് വെയറിലാണ് എഐ പ്ലസ് ഫോണുകൾ അവതരിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയിൽ ബജറ്റ് സ്മാർട്ഫോണുകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ രണ്ട് സ്മാർട്ഫോണുകളും ലോഞ്ച് ചെയ്തത്. Ai+ പൾസ്, Ai+ നോവ സെറ്റുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

AI+ Smart phones: Pulse ഫോണിന്റെ ഫീച്ചറും വിലയും

ഡിസ്പ്ലേ: 6.7 ഇഞ്ച് വലിപ്പമുള്ള HD+ TFT IPS ഡിസ്പ്ലേയാണ് പൾസ് സെറ്റിലുള്ളത്. 1600×720 പിക്സൽ റെസല്യൂഷനും, 90Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്.

ക്യാമറ: ഡ്യുവൽ റിയർ ക്യാമറയിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചത്. 50MP പ്രൈമറി സെൻസറും, 5MP സെൽഫി സെൻസറും എഐ പ്ലസ് പൾസിലുണ്ട്.

ഒഎസ്: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി NxtQuantum OS ആണ് Ai+ Pulse ഫോണിൽ കൊടുത്തിട്ടുള്ളത്.

പ്രോസസർ: യൂണിസോക് T615 പ്രോസസറാണ് ഈ സ്മാർട്ഫോണിലുള്ളത്. 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാൻ ഇതിലൂടെ സാധിക്കും. 5G സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.

ബാറ്ററി: 5000mAh ബാറ്ററിയും, 10W ചാർജിങ് സപ്പോർട്ടും ഇതിലുണ്ട്. ഇത് ഡ്യുവൽ 4G സപ്പോർട്ട് ചെയ്യുന്നു.

4GB+64GB, 6GB+128GB രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് പൾസ് ഹാൻഡ്സെറ്റിലുള്ളത്. ഇതിൽ കുറഞ്ഞ സ്റ്റോറേജിന് 4999 രൂപയും, ടോപ് വേരിയന്റിന് 6999 രൂപയുമാകുന്നു. ജൂലൈ 12 മുതൽ ഫ്ലിപ്കാർട്ട് വഴി സ്മാർട്ഫോൺ വിൽപ്പന ആരംഭിക്കും.

AI+ Nova 5G: ഫീച്ചറുകളും വിലയും

ഡിസ്പ്ലേ: ഇതിലും പൾസ് വേർഷനിലെ പോലെ 6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണുള്ളത്. HD+ TFT IPS സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 1600×720 പിക്സൽ റെസല്യൂഷനാണ് എഐ പ്ലസ് നോവയിലുള്ളത്.

ക്യാമറ: ഡ്യുവൽ റിയർ ക്യാമറയാണ് നോവ സെറ്റിലുള്ളത്. 50MP പ്രൈമറി സെൻസറും, 5MP സെൽഫി സെൻസറും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഒഎസ്: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി NxtQuantum OS ആണ് Ai+ നോവ ഫോണിൽ കൊടുത്തിട്ടുള്ളത്.

പ്രോസസർ: യൂണിസോക് T8200 പ്രോസസറാണ് നോവയിൽ കൊടുത്തിരിക്കുന്നത്. ഇത് 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കുന്നു. 5G സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.

ബാറ്ററി: 5000mAh ബാറ്ററിയാണ് എഐ+ നോവയിൽ നൽകിയിരിക്കുന്നത്. 18W ചാർജിങ് സപ്പോർട്ട് ഈ ഹാൻഡ്സെറ്റിനുണ്ട്.

6GB+128GB, 8GB+128GB സ്റ്റോറേജുകളിൽ സ്മാർട്ഫോൺ ലഭ്യമാകും. ജൂലൈ 13-നാണ് ഫോണുകളുടെ വിൽപ്പന. ഫ്ലിപ്കാർട്ട് വഴി സ്മാർട്ഫോൺ വിൽക്കുന്നു. 7999 രൂപയും, 9999 രൂപയുമാണ് ഫോണിന്റെ വില. നോവ 5ജി ഫോൺ ഡ്യുവൽ 5G കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നു.

Wi-Fi, Bluetooth 5.0, GPS, യുഎസ്ബി ടൈപ്പ് സി ചാർജിങ്, 3.5mm ഹെഡ്ഫോൺ ജാക്ക് എന്നിവയെല്ലാം എഐ പ്ലസ് സെറ്റുകളിൽ ലഭിക്കും.

Also Read: HONOR X9c 5G: 108MP ക്യാമറ, 6600mAh പവർഫുൾ ഹോണർ സ്മാർട്ഫോൺ, മിഡ് റേഞ്ച് ബജറ്റിൽ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :