Acer ZX, Acer ZX Pro: 512GB സ്റ്റോറേജിൽ Laptop രാജാക്കന്മാരുടെ 2 പുത്തൻ സ്മാർട്ഫോണുകൾ

HIGHLIGHTS

Acer ZX, Acer ZX Pro എന്നിവയാണ് ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്

10000 രൂപയ്ക്ക് താഴെയുള്ള ബേസിക് മോഡലും, 20000 രൂപയ്ക്ക് താഴെ പ്രീമിയം പെർഫോമൻസുള്ള ഫോണുകളാണിവ

ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഏസർ ZX, ഏസർ ZX Pro അവതരിപ്പിച്ചത്

Acer ZX, Acer ZX Pro: 512GB സ്റ്റോറേജിൽ Laptop രാജാക്കന്മാരുടെ 2 പുത്തൻ സ്മാർട്ഫോണുകൾ

PC, ലാപ്‌ടോപ്പുകൾക്ക് പേരുകേട്ട ബ്രാൻഡായ ഏസർ രണ്ട് പുതിയ ഫോണുകൾ പുറത്തിറക്കി. Acer ZX, Acer ZX Pro എന്നിവയാണ് ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഫോണുകളും സ്റ്റോക്ക് ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്നവയാണ്.

Digit.in Survey
✅ Thank you for completing the survey!

10000 രൂപയ്ക്ക് താഴെയുള്ള ബേസിക് മോഡലും, 20000 രൂപയ്ക്ക് താഴെ പ്രീമിയം പെർഫോമൻസുള്ള ഫോണുമാണ് എത്തിച്ചത്. ക്ലീൻ സോഫ്റ്റ്‌വെയർ, മികച്ച പെർഫോമൻസ്, കുറഞ്ഞ വിലയ്ക്ക് 5G എന്നിവയെല്ലാം കിട്ടുന്ന ഫോണുകളാണ് ഏസറിന്റേത്. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഏസർ ZX, ഏസർ ZX Pro അവതരിപ്പിച്ചിട്ടുള്ളത്.

Acer ZX, Acer ZX Pro: വിലയും സ്റ്റോറേജും

വിലയിലേക്ക് വന്നാൽ ഏസർ ZX എന്ന ഫോൺ 9,990 രൂപയിലുള്ളതാണ്. ഇതിന്റെ പ്രോ മോഡൽ 17,990 രൂപയ്ക്കുമാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ ആമസോണിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്ത് വാങ്ങാനാകും.

ഏസർ ZX ഡിസ്പ്ലേ, ക്യാമറ, പ്രോസസർ എങ്ങനെ?

മീഡിയടെക് 6300 ചിപ്‌സെറ്റുള്ള ഫോണാണ് ഏസർ ZX. 4GB+64GB മുതൽ 8GB+256GB വരെ നീളുന്ന ഒന്നിലധികം റാമിലും സ്റ്റോറേജ് വേരിയന്റുകളുണ്ട്. 120Hz റിഫ്രഷ് റേറ്റും 800 nits പീക്ക് ബ്രൈറ്റ്‌നസുമുള്ള ഫോണാണിത്. 6.78-ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, പ്ലാസ്റ്റിക് PMMA ബാക്ക് ഡിസൈനുമുണ്ട്. ഇതിന് IP50 റേറ്റിംഗ് വരുന്നു. 200 ഗ്രാം ഭാരമാണ് ഈ ഏസർ ഫോണിനുള്ളത്. ഇത് 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

ക്യാമറയിലേക്ക് വന്നാൽ 2-മെഗാപിക്സൽ ഡെപ്ത് സെൻസറും 2 എംപിയുടെ മാക്രോ സെൻസറുമുണ്ട്. ഇത് 64-മെഗാപിക്സൽ പ്രൈമറി ക്യാമറയെ സപ്പോർട്ട് ചെയ്യുന്നു. ഈ പ്രൈമറി ക്യാമറ സോണി IMX682 സെൻസറാണ്. സെൽഫികൾക്കായി, ഇതിൽ 2K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുള്ള 13MP ഫ്രണ്ട് ക്യാമറയുണ്ട്. 10000 രൂപയ്ക്കും താഴെ വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോണാണിതെന്ന് പറയാം.

Acer ZX Pro: പ്രത്യേകതകൾ എന്തെല്ലാം?

6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഏസർ ZX പ്രോ. ഇതിൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഏസർ ഉൾപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് പുതിയ പ്രോസസറായ മീഡിയടെക് 7400 ചിപ്‌സെറ്റ് ഫോണിലുണ്ട്. 12 ജിബി റാം വരെയും, 512 ജിബി സ്റ്റോറേജ് വരെയും കോൺഫിഗറേഷനുള്ള സ്മാർട്ഫോണുകൾ ഇതിനുണ്ട്.

120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്‌സ് ബ്രൈറ്റ്‌നസുമാണ് ഫോണിലുള്ളത്. ഇതിൽ ഏസർ കൊടുത്തിരിക്കുന്നത് ഒരു ഗ്ലാസ് ബാക്ക് ആണ്. Zx-നേക്കാൾ 18 ഗ്രാം കുറവിൽ, 182 ഗ്രാം ഭാരമുള്ള ഫോണാണിത്. IP64 റേറ്റിങ്ങും ഈ ഏസർ Zx പ്രോയിലുണ്ട്.

OIS സപ്പോർട്ടുള്ള 50 മെഗാപിക്സലിന്റെ LYTIA IMX882 സെൻസർ ഫോണിലുണ്ട്. 5 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും, 2 മെഗാപിക്സൽ മാക്രോ ലെൻസും ഇതിൽ കൊടുത്തിരിക്കുന്നു. ഈ ഏസർ ഫോണിൽ 50 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.

ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ഇതിലുണ്ട്. വൈ-ഫൈ 6, ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ടോടെയാണ് ഫോൺ വരുന്നത്. ഇത് 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo