Samsung Galaxy S25 FE, Galaxy S25 FE specs,
Samsung Galaxy S25 FE: ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ സാംസങ് ഗാലക്സി S25 FE ഫോണാണ് പുറത്തിറക്കിയത്. കഴിഞ്ഞ വർഷത്തെ S25, എസ്25 പ്ലസ്, എസ്25 അൾട്രാ ഫോണിനൊപ്പമാണ് ഗാലക്സി എസ്25 എഫ്ഇ ചേരുന്നത്. ഇന്ന് നടന്ന സാംസങ് ഗാലക്സി ഇവന്റിൽ വച്ചാണ് ഫോൺ പുറത്തിറക്കിയത്. സാംസങ്ങിന്റെ ദീർഘകാല സോഫ്റ്റ്‌വെയർ ഇതിൽ ലഭിക്കുന്നതാണ്. പുതുക്കിയ ഡിസൈൻ, AI ഫീച്ചറുകൾ, കൂളിംഗ് അപ്‌ഗ്രേഡ് പോലുള്ള ഫീച്ചറുകൾ ഈ ഗാലക്സി S25 ഫാൻ എഡിഷനിലുള്ളത്.
S25 FE 190 ഗ്രാം ഭാരമുള്ള സ്മാർട്ഫോണാണ്. 6.7-ഇഞ്ച് FHD+ AMOLED 120 Hz പാനലാണ് ഫോണിനുള്ളത്. 1,900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ് ഈ സ്മാർട്ഫോണിന് ലഭിക്കും. ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനുണ്ട്. S25, S25+ എന്നിവയുടേതിന് സമാനമായ “എൻഹാൻസ്ഡ് ആർമർ അലുമിനിയം ഫ്രെയിമിലാണ് ഹാൻഡ്സെറ്റ് നിർമിച്ചിരിക്കുന്നത്. IP68 റേറ്റിങ്ങിലൂടെ സ്മാർട്ഫോൺ മികച്ച ഡ്യൂറബിലിറ്റി ഇതിൽ ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷനിലുള്ളത്. ഇതിൽ 50 മെഗാപിക്സൽ വൈഡ് ക്യാമറയും 12MP അൾട്രാ വൈഡ്, 8MP ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. ഫോണിലെ ടെലിഫോട്ടോ സെൻസറിന് 3x സൂം കപ്പാസിറ്റിയുണ്ട്. ഇതിൽ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു. സാംസങ്ങിന്റെ പ്രോവിഷ്വൽ, ഒബ്ജക്റ്റ്-അവെയർ എഞ്ചിൻ ഫീച്ചറുകളുണ്ട്. കൂടാതെ 8K30 FPS വീഡിയോ സപ്പോർട്ടും ഈ എസ്25 സ്മാർട്ഫോണിന് നൽകിയിരിക്കുന്നു.
ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. ഈ പ്രീമിയം ഹാൻഡ്സെറ്റിൽ ഗാലക്‌സി AI ഫീച്ചറും കൊടുത്തിരിക്കുന്നു. ഗൂഗിൾ ജെമിനി അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് ഫീച്ചറുകളും ഫോണിൽ ലഭ്യമാണ്.
ഈ സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫോണിലെ ബാറ്ററി 4,900 mAh ആണ്. സ്മാർട്ഫോൺ 45W വയേർഡ്, 15W വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ഫോണിന് അകത്ത് എക്സിനോസ് 2400 പ്രോസസറാണ് കൊടുത്തിരിക്കുന്നത്. 10% വലിയ വേപ്പർ ചേമ്പറും ഇതിൽ കൊടുത്തിരിക്കുന്നു.
ആറ് മാസത്തെ ഗൂഗിൾ എഐ പ്രോ സ്യൂട്ട് ട്രയൽ സാംസങ് നൽകുന്നു. ജെമിനി മോഡലുകളിലേക്കുള്ള ആക്‌സസും 2 ടിബി ക്ലൗഡ് സ്റ്റോറേജും ഗാലക്സി S25 FE ഫോണിനുണ്ട്. നേവി, വൈറ്റ്, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഫോണിനൊപ്പം പതിവ് പോലെ ചാർജർ ലഭ്യമല്ല എന്നത് ശ്രദ്ധിക്കുക. എന്നാൽ സാംസങ്ങിന്റെ സോഫ്റ്റ് വെയർ അപ്‌ഡേറ്റിൽ മാറ്റമില്ല. 7 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും, 7 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിൽ ലഭിക്കും.
ഗാലക്‌സി S25 FEയും S24 FEയും തമ്മിൽ പ്രധാനമായ വ്യത്യാസങ്ങൾ പ്രോസസറിലാണ്. S25 FEയിൽ Snapdragon 8 Gen 3 കൊടുത്തിട്ടുണ്ട്.
മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് Samsung S25 FE ഫോണിനുള്ളത്. 8GB+128GB, 8GB+256GB, 8GB+512GB എന്നീ മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. ഈ സ്മാർട്ഫോണുകളുടെ ഇന്ത്യയിലെ വില ഇനിയും വെളിപ്പെടുത്തിയിട്ടില്ല.