വരണ വരവ് കണ്ടാൽ ഇത് പൊളിക്കും! 7600mAh ബാറ്ററിയുമായി iQOO വൈബ് ഫോൺ, മിഡ് റേഞ്ചിൽ

Updated on 04-Feb-2026

iQOO 15 ഇന്ത്യൻ യൂത്തിന്റെ മനം കവർന്ന ഫ്ലാഗ്ഷിപ്പാണിത്. ഇപ്പോഴിതാ ഇതേ സീരീസിൽ ഒരു പ്രീമിയം മിഡ് റേഞ്ച് ഫോൺ കൂടി ഇറക്കുകയാണ് Vivo. ഫെബ്രുവരി അവസാന വാരത്തിൽ ഫോൺ ലോഞ്ച് ചെയ്യും.

ആമസോണിലൂടെ ഫോണിന്റെ ലോഞ്ച് തീയതിയും പ്രത്യേകതകളും കമ്പനി വിവരിച്ചിട്ടുണ്ട്. ഈ ഉപകരണത്തിന് സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പിന്റെ ഗംഭീര പെർഫോമൻസ് ഉണ്ടാകും. ഫോൺ അമോലെഡ് പാനലിലും ഒരു ഡ്യുവൽ ക്യാമറയിലുമാകും പുറത്തിറക്കുന്നത്. ലീക്കായ ഈ സവിശേഷതകൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

iQOO 15R Launch in India

ഐക്യുഒ 15ആർ ഫെബ്രുവരി 24 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ആമസോൺ, ഐക്യുഒ ഇ-സ്റ്റോർ, റീട്ടെയിൽ സ്റ്റോറുകൾ വഴി വിൽപ്പനയ്‌ക്കെത്തും. ഇതിന്റെ വിലയെ കുറിച്ച് കമ്പനി ഇനിയും സൂചന തന്നിട്ടില്ല.

മുൻ ചോർച്ചകൾ പറയുന്നത് ഐക്യു 15R ന് 50,000 രൂപയിൽ താഴെ വിലയായേക്കും. ഇതിന് ഏകദേശം 45,999 രൂപ വിലയുണ്ടാകുമെന്നാണ് വിവരം. എന്നാൽ കമ്പനിയിൽ നിന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഐക്യു 15R പ്രതീക്ഷിക്കുന്ന സവിശേഷതകൾ

6.59 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയിലാകും ഐഖൂ 15ആർ അവതരിപ്പിക്കുന്നത്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ടാകും.

ഫോണിലെ മറ്റൊരു ഹൈലൈറ്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് കൊടുത്തേക്കും. ഇതിന് 16 ജിബി എൽപിഡിഡിആർ 5എക്‌സ് അൾട്രാ റാമും 512 ജിബി വരെ യുഎഫ്‌എസ് 4.1 സ്റ്റോറേജ് സപ്പോർട്ടുമുണ്ടാകും.

ഐഖൂ 15ആറിൽ 7,600 എംഎഎച്ച് ബാറ്ററിയുണ്ടാകും. ഇത്രയും കരുത്തൻ ബാറ്ററിയുണ്ടെങ്കിലും, ഏറ്റവും മെലിഞ്ഞ ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. സ്മാർട്ട് ഫോൺ 100W ചാർജിംഗിനെ പിന്തുണക്കുമെന്ന് വിവോ പറയുന്നു. IP68, IP69 എന്നീ ഡ്യൂറബിലിറ്റി ഈ സ്മാർട്ട് ഫോണിനുണ്ടാകും. ഒറിജിൻ ഒഎസ് 6 ഉള്ള ആൻഡ്രോയിഡ് 16 ആണ് ഐഖൂ 15ആറിലെ സോഫ്റ്റ് വെയർ.

Also Read: ആമസോണിൽ കാലി! ഫ്ലിപ്കാർട്ടിൽ ഓഫർ മാമാങ്കം, Samsung Galaxy ഫ്ലാഗ്ഷിപ്പ് കുറഞ്ഞ വിലയ്ക്ക് വാങ്ങാം

ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിൻവശത്ത് ഡ്യുവൽ ക്യാമറയുണ്ടാകും. OIS ഉള്ള 200 എംപി പ്രധാന സെൻസറും 8 എംപി അൾട്രാ-വൈഡ് സെൻസറും ഇതിലുണ്ടാകും. സ്മാർട്ട് ഫോണിൽ 32 എംപി മുൻ ക്യാമറയും നൽകുമെന്നാണ് സൂചന.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :