പവർ കിംഗ് 7200 mAh ബാറ്ററി, മൂന്ന് ദിവസം കപ്പാസിറ്റി! iQOO 5G വിൽപന തുടങ്ങി; ഓഫറുകൾ ഇങ്ങനെ

സ്മാർട്ട്ഫോൺ വിപണിയിൽ ബാറ്ററി കരുത്തിലെത്തിയ iQOO Z11x 5G വിൽപന തുടങ്ങി. 7200mAh എന്ന പടുകൂറ്റൻ ബാറ്ററിയും സൂപ്പർ ഫാസ്റ്റ് ചാർജിംഗുമുള്ള ഫോൺ യുവാക്കൾ ഇഷ്ടപ്പെടുന്ന ബജറ്റ് മിഡ് റേഞ്ച് ഫോണാണ്. ഗെയിമിംഗിനും ദീർഘനേരത്തെ ഉപയോഗത്തിനും അനുയോജ്യമായ ഐഖൂ സ്മാർട്ട് ഫോൺ ആകർഷകമായ കിഴിവിൽ വാങ്ങാം. ഇന്ന് ആരംഭിച്ച വിൽപ്പനയിൽ, SBI, ICICI, ആക്സിസ് കാർഡുകളിലൂടെ 2000 രൂപ ഇളവും ലഭിക്കുന്നു.

iQOO Z11x 5G Price, Offers

ഐക്യൂ Z11x മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 6 ജിബി + 128 ജിബി വേരിയന്റിന് 18,999 രൂപയാകുന്നു. 8 ജിബി + 128 ജിബി വേരിയന്റിന് 20,999 രൂപയാകുന്നു. ടോപ് വേരിയന്റിന് 8 ജിബി + 256 ജിബി കോൺഫിഗറേഷനാണുള്ളത്. ഇതിന് 22,99 രൂപയാകുന്നു.

എസ്‌ബി‌ഐ, ആക്സിസ്, ഐസിഐസിഐ ക്രെഡിറ്റ് കാർഡുകളിലൂടെ 2,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. ആമസോൺ ഇന്ത്യയിലും ഐഖൂ ഔദ്യോഗിക സൈറ്റിലും ഐഖൂ Z11x 5ജി വാങ്ങിക്കാം. 6 മാസം വരെ നോ കോസ്റ്റ് ഇഎംഐയിലും ലഭിക്കുന്നു.

പ്രിസ്മാറ്റിക് ഗ്രീൻ, ടൈറ്റൻ ബ്ലാക്ക് രണ്ട് കളർ വേരിയന്റുകളാണ് സ്മാർട്ട് ഫോണിനുള്ളത്.

ഐഖൂ 5ജി സവിശേഷതകൾ

4K റെക്കോഡിങ്, 32 MP ഫ്രണ്ട് ക്യാമറയും, 7200mAh കുറ്റൻ ബാറ്ററിയുമുള്ള ഫോണാണിത്. ഈ ഐഖൂ ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.

  1. ഡിസ്പ്ലേ: ഐക്യൂ Z11x 5ജിയിൽ 6.76 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയുണ്ട്. ഇത് 1080×2408 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനിലാണ് ഇതിലുള്ളത്. 120Hz റിഫ്രെഷ് റേറ്റും, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഈ ഡിസ്പ്ലേയിലുണ്ട്.

Also Read: LPG Gas booking new rule: സിലിണ്ടർ വാങ്ങാൻ ആധാർ ഇ-കെവൈസി നിർബന്ധമാക്കി പെട്രോളിയം മന്ത്രാലയം, വീട്ടിലിരുന്ന് ചെയ്യാം

2. ബാറ്ററി: ഫോണിലെ പ്രധാന ഹൈലൈറ്റാണല്ലോ ബാറ്ററി. ഇതിലെ 7,200 mAh ബാറ്ററിയ്ക്ക് 44W ഫ്ലാഷ് ചാർജ് സപ്പോർട്ട് ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

3. ക്യാമറ: 50MP പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പേർച്ചറുണ്ട്. ഇതിൽ f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. f/2.45 അപ്പേർച്ചറുള്ള 32MP സെൽഫി ഷൂട്ടറും സ്മാർട്ട് ഫോണിൽ ലഭിക്കുന്നു.

പിൻവശത്തെയും മുൻ വശത്തെയും ക്യാമറയ്ക്ക് 30 FPS-ൽ 4K റെക്കോർഡിംഗ് സപ്പോർട്ട് ലഭിക്കുന്നു. ഡ്യുവൽ-വ്യൂ വീഡിയോ, 4K വീഡിയോ-ടു-ലൈവ് ഫോട്ടോ കൺവേർഷൻ, വീഡിയോ ഫ്രെയിം ക്രോപ്പിംഗ് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്.

4. പ്രോസസർ: ഈ സ്മാർട്ട്‌ഫോണിൽ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്.

5. ഡ്യൂറബിലിറ്റി: IP68+IP69 റേറ്റിങ്ങുള്ള ഐഖൂ Z11x 5ജി ഫോണാണിത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :