വിവോ S2 ന് ശേഷം വീണ്ടുമൊരു വമ്പൻ; 7050mAh ബാറ്ററിയിൽ Vivo T5 5G എത്തി

സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ വിപ്ലവം സൃഷ്ടിച്ച് വിവോ എസ്2 വന്നതിന് ശേഷം ഇതാ Vivo T5 5G ഫോണും പുറത്തിറങ്ങി. 7,050mAh എന്ന ഭീമൻ ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്. 7.99mm കനം മാത്രമാണ് ഈ വിവോ ഫോണിനുള്ളത്. കരുത്തുറ്റ ബാറ്ററി ലൈഫിനൊപ്പം 144Hz റിഫ്രഷ് റേറ്റും 50 മെഗാപിക്സലിന്റെ സോണി പ്രൈമറി ക്യാമറയും ഫോണിനുണ്ട്. ഗെയിമിംഗും മൾട്ടിമീഡിയയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവോ T5 5G ഒരു മികച്ച മോഡലാണ്. സ്മാർട്ട് ഫോണിന്റെ സവിശേഷകളും ഇന്ത്യയിലെ വിലയും അറിയാം.

Vivo T5 5G Specifications

സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

ഡിസ്പ്ലേ: 6.83 ഇഞ്ച് 1.5K 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 144Hz വരെ റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും വിവോ ടി5 5ജിയ്ക്കുണ്ട്. 300Hz ടച്ച് സാംപ്ലിംഗ് റേറ്റ്, HDR10+ സപ്പോർട്ടും വിവോ ഫോണിനുണ്ട്.

പ്രൊസസർ: വിവോ ടി5 5ജിക്ക് കരുത്ത് പകരുന്നത് 4nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റാണ്. മീഡിയടെക് NPU 850, LPDDR4x റാം, UFS 3.1 ഓൺബോർഡ് സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു.

വിവോ ടി5 5ജിയിൽ 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കും. ഇതിലെ ഹൈലൈറ്റ് വിവോ എസ്2 ഫോണിലുള്ളത് പോലെ 7,050mAh ബാറ്ററിയാണ്.

50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. സോണി IMX882 സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും സപ്പോർട്ട് ചെയ്യുന്ന പ്രൈമറി ക്യാമറയാണിത്. സ്മാർട്ട് ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. 4K റെസല്യൂഷൻ വീഡിയോ റെക്കോഡിങ് സപ്പോർട്ട് ഫോണിനുണ്ട്.

5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിലുണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ട് വഴി ചാർജിങ് സാധ്യമാണ്. GPS, BeiDou, GLONASS, Galileo, NavIC, QZSS തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്.

Also Read: Jio Annual Plan: ദിവസവും ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, കിടിലനൊരു വാർഷിക പ്ലാനിതാ

വിവോ ടി5 5ജി ഇന്ത്യയിലെ വിലയും ലഭ്യതയും

നാല് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിൽ വിവോ ടി5 5ജി വിപണിയിലെത്തിച്ചിട്ടുണ്ട്. സെപ്തംബർ 9 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.

6GB, 128GB വേരിയന്റിന് 34,999 രൂപ വിലയാകുന്നു. 8GB റാം, 128GB ഫോണിന് 39,999 രൂപയാകുന്നു. 8GB റാം 256GB വേരിയന്റിന് 44,999 രൂപയും വിലയാകുന്നു. 12GB റാം 256GB സ്റ്റോറേജ് സ്മാർട്ട് ഫോണിന് 49,999 രൂപയുമാണ് വില.

വിവോ ടി5 റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. SBI, HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപ വരെ കിഴിവും ലഭ്യമാണ്. ഇങ്ങനെ വിവോ ടി5 5ജി നിങ്ങൾക്ക് 30999 രൂപ മുതൽ വാങ്ങിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :