കഴിഞ്ഞ വാരമെത്തിയ സ്മാർട്ഫോണാണ് Realme P4 5G. പവറിലും സ്റ്റൈലിലും മികച്ച റിയൽമി സ്മാർട്ഫോണിന് ഇന്ന് എക്സ്ക്ലൂസീവ് സെയിൽ നടത്തുന്നു. 20000 രൂപയ്ക്ക് താഴെ വിലയാകുന്ന ഫോണിന് അധിക കിഴിവ് ലഭിക്കുന്ന സ്പെഷ്യൽ സെയിലാണിത്. ഈ വിൽപ്പനയിൽ റിയൽമി പി4 5ജി 4000 രൂപയോളം വില കുറച്ചാണ് വിൽക്കുന്നത്.
റിയൽമി പി4 ഫോണിന് ഉച്ചയ്ക്ക് 12 മണി മുതൽ സ്പെഷ്യൽ ഓഫർ ലഭിക്കുന്നു. ഓഗസ്റ്റ് 25-ന് അർധരാത്രി വരെയാണ് ഫോണിന്റെ വിൽപ്പന. റിയൽമി വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, റിയൽമി റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ ഇപ്പോൾ മുതൽ റിയൽമി പി4 വാങ്ങാം.
6GB RAM + 128GB: Rs 18,499
8GB RAM + 128GB: Rs 19,499
8GB RAM + 256GB: Rs 21,499
ഈ വിലയ്ക്കാണ് ഇന്ത്യയിൽ ഓഗസ്റ്റ് 20-ന് ഫോൺ ലോഞ്ച് ചെയ്തത്. 14999 രൂപ മുതൽ വാങ്ങാനായി ബേസിക് വേരിയന്റിനായുള്ള എക്സ്ക്ലൂസിവ് സെയിൽ ആരംഭിച്ചുകഴിഞ്ഞു. എഞ്ചിൻ ബ്ലൂ, ഫോർജ് റെഡ്, സ്റ്റീൽ ഗ്രേ നിറങ്ങളിലുള്ള ഫോണുകളാണ് വിപണിയിൽ ലഭ്യമാകുക. ഇന്ന് പരിമിതകാലത്തേക്കുള്ള ഓഫറിൽ റിയൽമി 5ജിയുടെ വില നോക്കാം.
6GB RAM + 128GB: 14999 രൂപ
8GB RAM + 128GB: 15999 രൂപ
8GB RAM + 256GB: 17999 രൂപ
അതേ സമയം റിയൽമി പി4 പ്രോ 5ജി ഓഗസ്റ്റ് 27 മുതൽ വിൽപ്പന ആരംഭിക്കും.
6.77 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഫോൺ സ്ക്രീനിന് 144Hz ഡിസ്‌പ്ലേ റിഫ്രഷ് റേറ്റുണ്ട്. 1080p റെസല്യൂഷനും 4500nits ബ്രൈറ്റ്‌നസ്സും സ്ക്രീനിനുണ്ട്. റിയൽമി ഫോണിന് ഭാരം 185 ഗ്രാമാണ്. ഇതിന് 7.58mm മാത്രമാണ് കനമാണുള്ളത്.
50MP മെയിൻ സെൻസറും 8MP സെക്കൻഡറി ക്യാമറയുമുള്ള ഫോണാണിത്. റിയൽമി പി4 ഫോണിന് 16 മെഗാപിക്സൽ സെൽഫി സെൻസറാണുള്ളത്. 4K റെസല്യൂഷനിലുള്ള വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. 30fps-ൽ റെക്കോഡിങ്ങും ഇതിൽ ലഭ്യമാണ്. ഈ റിയൽമി ഹാൻഡ്സെറ്റിൽ എഐ എഡിറ്റ് ജെനി ഫീച്ചറും കൊടുത്തിരിക്കുന്നു.
7,000mAh ബാറ്ററിയാണ് റിയൽമി പി4 5ജിയുടെ പ്രത്യേകത. 80W ഫാസ്റ്റ് ചാർജിംഗ് സ്പീഡുള്ള സ്മാർട്ഫോണാണിത്. AI സ്മാർട് ചാർജിങ്, Bypass Charging തുടങ്ങിയ ഫീച്ചറുകളും ഫോണിന് ലഭ്യമാണ്. 10W റിവേഴ്സ് ചാർജിംഗ് പിന്തുണയും ഈ ബേസിക് വേരിയന്റിനുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7400 SoC പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ ഹൈപ്പർ വിഷൻ AI ചിപ്പും കൊടുത്തിരിക്കുന്നു. IP65, IP66 റേറ്റിങ്ങിലൂടെ ഡ്യൂറബിലിറ്റിയും ഭേദപ്പെട്ടതാണ്.
Also Read: Google Pixel 10 Pro Fold: 1TB സ്റ്റോറേജ് പുതിയ ഫോൾഡ് ഫോൺ! പ്രധാന ഫീച്ചറുകൾ, വിലയും, വിൽപ്പനയും