Best Deal: 6500 mAh ബാറ്ററി iQOO 5G 13000 രൂപയ്ക്ക് താഴെ വാങ്ങിയാലോ!
വലിയ ബാറ്ററിയും മികച്ച പ്രോസസറും ഉൾപ്പെടുന്ന ഹാൻഡ്സെറ്റിനാണ് ഇപ്പോൾ വിലക്കിഴിവ്
പവറിൽ മാത്രമല്ല ക്യാമറയിലും ഡിസ്പ്ലേയിലുമെല്ലാം ഇത് മികച്ച ഫീച്ചറുള്ള സെറ്റാണ്
6GB റാമും 128GB സ്റ്റോറേജുമുള്ള ഐഖൂ ഫോണിന് ആമസോണിലാണ് ഓഫർ
iQOO 5G Offer: ഐഖൂവിന്റെ മിഡ് റേഞ്ച് 5G സ്മാർട്ട്ഫോണാണ് iQOO Z10x 5G. വലിയ ബാറ്ററിയും മികച്ച പ്രോസസറും ഉൾപ്പെടുന്ന ഹാൻഡ്സെറ്റിനാണ് ഇപ്പോൾ വിലക്കിഴിവ്. 6500mAh വലിയ ബാറ്ററിയാണ് ഈ ഐഖൂ 5ജിയിൽ നൽകിയിട്ടുള്ളത്. പവറിൽ മാത്രമല്ല ക്യാമറയിലും ഡിസ്പ്ലേയിലുമെല്ലാം ഇത് മികച്ച ഫീച്ചറുള്ള സെറ്റാണ്.
SurveyiQOO 5G ആമസോൺ ഓഫർ
6GB റാമും 128GB സ്റ്റോറേജുമുള്ള ഐഖൂ ഫോണിന് ആമസോണിലാണ് ഓഫർ. 17,499 രൂപയാണ് ഫോണിന്റെ ഒറിജിനൽ വില. 23 ശതമാനം ഡിസ്കൌണ്ടിൽ ഐഖൂ Z10x 5ജിയ്ക്ക് 13,499 രൂപയാണ് ഇപ്പോഴത്തെ വില.
ICICI, ആക്സിസ്, എസ്ബിഐ കാർഡ് വഴി 500 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നു. ഇങ്ങനെ 13000 രൂപയ്ക്കും താഴെ ഹാൻഡ്സെറ്റ് സ്വന്തമാക്കാം. 654 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഡീലും സ്മാർട്ഫോണിനായി ആമസോൺ അനുവദിച്ചിരിക്കുന്നു.

iQOO Z10x 5G: സ്പെസിഫിക്കേഷൻ
6500mAh വലിയ ബാറ്ററിയുള്ള മിഡ് റേഞ്ച് ബജറ്റ് മൊബൈൽ ഫോണാണിത്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഫോണിലുള്ളത്. 4W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു.
4 നാനോമീറ്ററിന്റെ മീഡിയാടെക് ഡൈമൻസിറ്റി 7300 ആണ് ഫോണിലെ പ്രോസസർ. 120Hz റിഫ്രഷ് റേറ്റും 1050 nits പീക്ക് ബ്രൈറ്റ്നസ്സും ഡിസ്പ്ലേയ്ക്കുണ്ട്. 6.72 ഇഞ്ച് ഫുൾ HD+ LCD ഡിസ്പ്ലേയുള്ള ഫോണാണിത്. കാഴ്ചാനുഭവം മെച്ചപ്പെടുത്താൻ ഈ ഡിസ്പ്ലേ സഹായിക്കുന്നു.
ഐഖൂ Z10എക്സിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. 4K വീഡിയോ റെക്കോർഡിങ്ങിനും ഇത് മികച്ചതാണ്. ഐഖൂ ഫോണിന്റെ മുൻവശത്ത് 8MP സെൽഫി ക്യാമറയുമുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഇതിൽ ലഭിക്കുന്നു. സ്റ്റീരിയോ സ്പീക്കറുകളുള്ളതിനാൽ ഓഡിയോ അനുഭവവും മികച്ചതാണ്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും, ഇൻഫ്രാറെഡ് സെൻസറും ഐഖൂ Z10X ഹാൻഡ്സെറ്റിലുണ്ട്. USB ടൈപ്പ്-സി പോർട്ട് വഴി ചാർജിങ് സാധ്യമാണ്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിനെ സംരക്ഷിക്കാൻ, IP64 റേറ്റിങ്ങുള്ള സ്മാർട്ഫോണാണിത്. മിലിട്ടറി-ഗ്രേഡ് MIL-STD-810H സർട്ടിഫിക്കേഷനിലൂടെയും ഫോണിന്റെ ഡ്യൂറബിലിറ്റി വ്യക്തമാണ്.
5G കണക്റ്റിവിറ്റിയും നല്ല പെർഫോമൻസുമുള്ള സ്മാർട്ഫോൺ നോക്കുന്നവർക്ക് ഐക്യൂ Z10x മികച്ച ഓപ്ഷനാണ്.
Also Read: Bumper Offer: 6000 mAh ക്യാമറ, 1TB Samsung M35 5G 15000 രൂപയ്ക്ക് താഴെ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile