Vivo V60e 5G Design Price in India launch timeline Leaked
6500 mAh ബാറ്ററിയും ഡയമണ്ട് ഷീൽഡ് ഗ്ലാസുമായി New Vivo ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്. ഓഗസ്റ്റ് മാസം കമ്പനി Vivo V60 എന്ന ഫോൺ പുറത്തിറക്കിയിരുന്നു. 50MP സെൽഫി ക്യാമറയും 50MP ട്രിപ്പിൾ ക്യാമറയുമുള്ള മിഡ് റേഞ്ച് ഹാൻഡ്സെറ്റായിരുന്നു ഇത്. 6,500mAh ബാറ്ററിയും Snapdragon 7 Gen 4 പ്രോസസറും ഈ വിവോയിലുണ്ടായിരുന്നു. വിവോ വി60 36,999 രൂപ മുതലാണ് വിലയായത്.
വിവോയുടെ വി60 സ്മാർട്ഫോണിന് പിന്നാലെ ഇനി കമ്പനി മറ്റൊരു സ്മാർട്ഫോൺ കൂടി പുറത്തിറക്കുകയാണ്. Vivo V50e ഫോണിന്റെ പിൻഗാമിയാണ് വരാനാരിക്കുന്നത്. 30000 രൂപയ്ക്കും താഴെ വിലയാകുന്ന Vivo V60e എന്ന സ്മാർട്ഫോണാണ് കമ്പനി ഇനി ലോഞ്ച് ചെയ്യാൻ പദ്ധതിയിടുന്നത്.
Vivo V60e ഇന്ത്യയിൽ എപ്പോൾ വേണമെങ്കിലും ലോഞ്ച് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മൊബൈൽ കമ്പനി ഇതുവരെയും ലോഞ്ച് തീയതി വ്യക്തമാക്കിയിട്ടില്ല.
എലൈറ്റ് പർപ്പിൾ, നോബിൾ ഗോൾഡ് എന്നീ നിറങ്ങളിലായിരിക്കും വിവോ ഫോൺ അവതരിപ്പിക്കുക. സ്മാർട്ഫോൺ ഈ മാസം അവസാനം ലോഞ്ച് ചെയ്യുമെന്നും എക്സിൽ ടിപ്സ്റ്റർ സൂചിപ്പിക്കുന്നു.
വിവോ V60e-യിൽ വിവോ V60 പോലുള്ള ഡിസൈനായിരിക്കുമെന്നാണ് സൂചന. മുകളിൽ വലതുവശത്ത് ലംബമായ ഡ്യുവൽ ക്യാമറ യൂണിറ്റുണ്ടാകും. ഇതിൽ ഒരു LED റിംഗ് ലൈറ്റും ഉണ്ടായിരിക്കും. ഡിസ്പ്ലേയിൽ സെന്റർ പഞ്ച് ഹോൾ കട്ട്ഔട്ട് നൽകുമെന്നാണ് സൂചന.
വിവോ V60e ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസർ നൽകുമെന്നാണ് സൂചന. ഇത് ഫലപ്രദമായി പൊടിയും വെള്ളവും പ്രതിരോധിക്കുന്നു. സ്മാർട്ഫോണിന് IP68, IP69 റേറ്റിങ്ങുണ്ടായേക്കും. ഇതിൽ ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷനും നൽകുമെന്നാണ് സൂചന.
6,500 mAh ബാറ്ററി വിവോ വി60ഇയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 90W സ്പീഡിൽ ചാർജിങ് കപ്പാസിറ്റിയുമുണ്ടാകുമെന്ന് പറയപ്പെടുന്നു. അങ്ങനയെങ്കിൽ ഇത് വലിയൊരു അപ്ഗ്രേഡായാരിക്കും. NFC, IR ബ്ലാസ്റ്റർ എന്നീ ഫീച്ചറുകളും വിവോ വി60ഇ സ്മാർട്ഫോണിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
Also Read: iPhone 17 വന്നു, iPhone 16 കിടിലൻ സെറ്റുകൾ പുറത്താക്കി! ആപ്പിൾ നിർത്തലാക്കിയ മോഡലുകൾ അറിയണ്ടേ…
വിവോ വി60ഇ സ്മാർട്ഫോൺ മൂന്ന് സ്റ്റോറേജുകളിൽ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഇതിൽ 8 ജിബി, 128 ജിബി സ്റ്റോറേജ് പതിപ്പിന് 28,999 രൂപയായേക്കും. 8 ജിബി, 256 ജിബി സ്റ്റോറേജ് പതിപ്പിന് 30,999 രൂപയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 12 ജിബി, 256 ജിബി സ്റ്റോറേജ് പതിപ്പിന് 31,999 രൂപയും ആയേക്കും. എന്നാൽ ഇക്കാര്യങ്ങൾ ഇനിയും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.