6300mah realme narzo 80 lite 4g price features and sale details
രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ബജറ്റ് സ്മാർട്ഫോണാണ് Realme Narzo 80 Lite. കഴിഞ്ഞ മാസം വന്ന 5ജി വേർഷന്റെ എൻട്രി- ലെവൽ 4G ഹാൻഡ്സെറ്റാണിത്. 6300mAh പവർഫുൾ ബാറ്ററിയും, ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറുമാണ് സ്മാർട്ഫോണിലുള്ളത്. ഈ റിയൽമി നാർസോ 80 ലൈറ്റ് നിങ്ങൾക്ക് ഇന്ന് മുതൽ പർച്ചേസ് ചെയ്യാം. ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമി 4ജിയുടെ വിൽപ്പന ആരംഭിച്ചു.
റിയൽമി നാർസോ 80 ലൈറ്റ് 4ജിയ്ക്ക് രണ്ട് വേരിയന്റുകളാണുള്ളത്. 4GB+128GB സ്റ്റോറേജിന് 7299 രൂപയാകും. 6 ജിബി + 128 ജിബി വേരിയന്റിന് 8299 രൂപയുമാണ് വില. ആദ്യ വിൽപ്പനയിൽ 700 രൂപ കിഴിവ് ലഭിക്കുന്നു. ഇന്ന് ആരംഭിച്ച വിൽപ്പനയിൽ 4 ജിബി + 128ജിബി സ്മാർട്ഫോണിന് 6599 രൂപയാകുന്നു. 6 ജിബി + 128 ജിബി റിയൽമി ഫോണിന് 7599 രൂപയാകും.
ആമസോൺ വഴി ഫോൺ ഓൺലൈൻ പർച്ചേസ് ചെയ്യാം. ഒബ്സിഡിയൻ ബ്ലാക്ക്, ബീച്ച് ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
ഫോണിൽ 6.74 ഇഞ്ച് HD+ LCD സ്‌ക്രീനുണ്ട്. ഇത് 720 x 1,600 പിക്‌സൽ റെസല്യൂഷനുള്ള ഫോണാണ്. 90Hz റിഫ്രഷ് റേറ്റും, 180Hz വരെ ടച്ച് സാമ്പിൾ റേറ്റും ഡിസ്പ്ലേയ്ക്കുണ്ട്. ഇതിൽ ആർമർഷെൽ പ്രൊട്ടക്ഷനും, മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും കൊടുത്തിട്ടുണ്ട്.
റിയൽമി നാർസോ 80 ലൈറ്റ് ഹാൻഡ്സെറ്റിൽ ഒരു ഒക്ടാ-കോർ യൂണിസോക് T7250 SoC പ്രോസസറുണ്ട്. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ഓപ്പറേറ്റിങ് സിസ്റ്റം നൽകിയിരിക്കുന്നു. ക്യാമറയിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറുണ്ട്. ഇതിൽ മറ്റൊരു സെക്കൻഡറി സെൻസറും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത് f/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
6,300mAh ബാറ്ററിയാണ് ഫോണിലുള്ളത്. 15W വയർഡ് ചാർജിങ്ങും, 5W റിവേഴ്‌സ് വയർഡ് ചാർജിംഗും റിയൽമി നാർസോ 80 ലൈറ്റ് പിന്തുണയ്ക്കുന്നു. ഈ ബജറ്റ് ഫോൺ 20.7 മണിക്കൂർ യൂട്യൂബ് പ്ലേബാക്കും വാഗ്ദാനം ചെയ്യുന്നു.
കണക്റ്റിവിറ്റിയിലേക്ക് വന്നാൽ 4G, ബ്ലൂടൂത്ത് 5.2, വൈ-ഫൈ 5, ജിപിഎസ് ഓപ്ഷനുകളുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജിങ് സാധ്യമാണ്. പൊടിയും, വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ്ങുണ്ട്.