വമ്പൻ ബാറ്ററി, ചെറിയ വില! Realme P4 Lite 4G Rs 2000 ഡിസ്‌കൗണ്ടിൽ ആദ്യ വിൽപന

വമ്പൻ ബാറ്ററി, ചെറിയ വില! Realme P4 Lite 4G Rs 2000 ഡിസ്‌കൗണ്ടിൽ ആദ്യ വിൽപന

7999 രൂപയ്ക്ക് Realme P4 Lite 4G ഏറ്റവും വിലക്കുറവിൽ വാങ്ങിയാലോ! ഇന്ന് ഉച്ചയ്ക്ക് മുതൽ റിയൽമിയുടെ ഇന്ത്യയിലെ ആദ്യ വിൽപ്പന ആരംഭിക്കുന്നു. 6,300mAh ബാറ്ററിയുള്ള ഫോണാണിത്. 1000 രൂപ ബാങ്ക് കിഴിവും 1000 രൂപ കൂപ്പൺ കിഴിവും ചേർത്ത് സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം. റിയൽമി പി4 ലൈറ്റിന്റെ പ്രത്യേകതകളും ലോഞ്ച് ഓഫറുകളും വിശദമായി ഇവിടെ വിവരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Realme P4 Lite 4G Sale Offers India

ബാങ്ക് ഓഫറും കൂപ്പൺ ഡിസ്‌കൗണ്ടും ചേർത്താണ് ഇന്നത്തെ സെയിൽ. 9,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. 7999 രൂപയ്ക്ക് റിയൽമി പി4 ലൈറ്റ് 4ജി ലോഞ്ച് ഓഫറിലൂടെ വാങ്ങാനാകും.

ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലും (Flipkart) റിയൽമി വെബ്സൈറ്റിലും ലഭ്യമാണ്. 4GB + 64GB, 4GB + 128GB എന്നീ രണ്ട് സ്റ്റോറേജുകളിൽ ഫോൺ ലഭിക്കും. 64ജിബി ഫോണിന്റെ വില 9,999 രൂപയാണ്. 128ജിബി ഫോണിന് 11,999 രൂപയാണ് വിലയാകുന്നത്. ഇതിന് 2000 രൂപയുടെ ഓഫർ ചേർത്താൽ 10000 രൂപയ്ക്കും താഴെ രണ്ട് വേരിയന്റുകളും ലഭിക്കും.

realme p4 lite 4G first sale starts today in india price offers specs and features
realme p4 lite 4G first sale starts today in india price offers specs and features
  1. 4GB + 64GB: Rs 7,999
  2. 4GB + 128GB: Rs 9,999

റിയൽമി പി4 ലൈറ്റ് 4ജി ഫീച്ചറുകൾ

6.67 ഇഞ്ച് HD+ 120Hz LCD സ്‌ക്രീനുള്ള ഫോണാണ് റിയൽമി P4 ലൈറ്റ് 4G. 6GB വരെ റാമും 12GB വരെ വെർച്വൽ റാമും ഉള്ള പ്രോസസറാണ് ഇതിനുള്ളത്. യൂണിസോക് T7250 ഒക്ടാ-കോർ പ്രോസസറിലൂടെ മികച്ച പെർഫോമൻസ് ഉറപ്പിക്കാം.

റിയൽമി P4 സീരീസിലെ ഈ ബജറ്റ് ഫോണിന് 6300mAh ബാറ്ററിയുണ്ട്. ഇത് 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. വെറും അഞ്ച് മിനിറ്റ് ചാർജിൽ അഞ്ച് മണിക്കൂർ മ്യൂസിക് പ്ലേബാക്ക് ലഭിക്കും. ഇത് 6W റിവേഴ്‌സ് വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

More From Digit: ഈസ്തെറ്റിക് ഐഫോൺ! ഹിറ്റായ ഓറഞ്ചിന് ശേഷം iPhone 18 Pro Red കളറിൽ, ഡിസൈൻ ലുക്ക് വൈറൽ

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ആണ് സോഫ്റ്റ് വെയർ. ഇത് 13 എംപി പിൻ ക്യാമറയുള്ള ഫോണാണ്. സ്മാർട്ട്ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയും വരുന്നു. ഇത് IP54 റേറ്റിംഗിൽ മികച്ച ഡ്യൂറബിലിറ്റി തരുന്നു.

ആർമർഷെൽ പ്രൊട്ടക്ഷൻ ഉള്ള ഫോണാണ് റിയൽമി പി4 ലൈറ്റ്. ഇതിൽ 1.8 മീറ്റർ ഡ്രോപ്പ്, 33 കിലോഗ്രാം പ്രഷർ ടെസ്റ്റ് എന്നിവയുൾപ്പെടെ മിലിട്ടറി-ഗ്രേഡ് ഡ്രോപ്പ് ഫീച്ചറുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo