19000 രൂപയ്ക്ക് പുറത്തിറങ്ങിയ 6000 mAh ബാറ്ററിയുള്ള Samsung Galaxy M35 5G ഇപ്പോൾ 14000 രൂപയ്ക്ക് താഴെ ലഭിക്കും…

Updated on 11-Jun-2025
HIGHLIGHTS

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി M35 5ജിയ്ക്കാണ് ഓഫ

നിലവിൽ ഫ്ലിപ്കാർട്ടിൽ 6,067 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ഇത് വിൽക്കുന്നു

സ്റ്റൈലിഷ് സ്മാർട്ഫോൺ ലോഞ്ച് സമയത്ത് 19999 രൂപയ്ക്കാണ് വിറ്റിരുന്നത്

6000 mAh ബാറ്ററിയുള്ള Samsung Galaxy M35 5G നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. 14000 രൂപയ്ക്കും താഴെ സാംസങ് മിഡ് റേഞ്ച് സെറ്റ് വാങ്ങാനുള്ള ഓപ്ഷനാണിത്. 6ജിബി, 128ജിബി സ്റ്റോറേജുള്ള സ്റ്റൈലിഷ് സ്മാർട്ഫോൺ ലോഞ്ച് സമയത്ത് 19999 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇതിൽ നിന്നും 6000 രൂപയാണ് ഇപ്പോൾ കിഴിവുള്ളത്.

Samsung Galaxy M35 5G: ഓഫർ

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി M35 5ജിയ്ക്കാണ് ഓഫർ. നിലവിൽ ഫ്ലിപ്കാർട്ടിൽ 6,067 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ഇത് വിൽക്കുന്നു. എന്നുവച്ചാൽ ഗാലക്സി എം35 നിങ്ങൾക്ക് 13,932 രൂപയ്ക്ക് വാങ്ങാനാകും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ 697 രൂപ അധിക ക്യാഷ്ബാക്കും നൽകുന്നുണ്ട്. ആമസോണിൽ വരെ സ്മാർട്ഫോൺ 15000 രൂപയ്ക്കും മേലെയാണ് വില. ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഈ എക്സ്ക്യൂസിവ് ഓഫർ അനുവദിച്ചിട്ടുള്ളത്.

ഡേ ബ്രേക്ക് ബ്ലൂ, മൂൺനൈറ്റ് ബ്ലൂ, തണ്ടർ ഗ്രേ നിറങ്ങളിൽ സാംസങ് ഫോൺ ലഭിക്കും.

സാംസങ് ഗാലക്സി M35 5G: സ്പെസിഫിക്കേഷൻ

സാംസങ് ഗാലക്സി M35 5G ഫോണിന് 6.6 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റും 1000 nits വരെ പീക്ക് ബ്രൈറ്റ്നസും ഇതിലെ ഹാൻഡ്സെറ്റിനുണ്ട്. എക്സിനോസ് 1380 പ്രൊസസറാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഈ സാംസങ് ഫോണിൽ 6ജിബി റാം മുതൽ 8GB റാം വരെയുള്ള വേരിയന്റുകളാണുള്ളത്. 256GB സ്റ്റോറേജ് വരെ ഫോണുകളിലുണ്ട്.

ക്യാമറയ്ക്ക് പേരുകേട്ട സ്മാർട്ഫോണുകളാണ് സാംസങ്ങിന്റേത്. അത് ലോ ബജറ്റ് മുതൽ S25 അൾട്രാ ഉൾപ്പെടുന്ന പ്രീമിയം സെറ്റുകളിലും പ്രകടമാണ്. ഈ മിഡ് റേഞ്ച് സെറ്റിലും സാംസങ് ട്രിപ്പിൾ റിയർ ക്യാമറ ഉപയോഗിച്ചിരിക്കുന്നു. 50MP പ്രൈമറി ക്യാമറയും, 8MP അൾട്രാവൈഡ് ലെൻസും ഇതിലുണ്ട്. 2MP മാക്രോ സെൻസർ കൂടി ട്രിപ്പിൾ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. സ്മാർട്ഫോണിന് മുൻവശത്ത് 13MP സെൻസറാണ് നൽകിയിരിക്കുന്നത്.

സാംസങ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6.1 OS ആണ് ഫോണിലുള്ളത്. എന്നാലും നിങ്ങൾക്ക് 4 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ഉറപ്പിക്കാം. കൂടാതെ കമ്പനി 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.

Also Read: Under 15000 Budget: 6500mAh വരെ ബാറ്ററിയും കിടിലൻ ക്യാമറയുമുള്ള Best 5G Smartphone ഏതെക്കെയെന്നോ!

വലിയ, 6000mAh-ന്റെ ബാറ്ററിയാണ് ഹാൻഡ്സെറ്റിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :