POCO M7 Pro 5G Price
ഇന്ന് 5G Phone വലിയ വില കൊടുക്കാതെ തന്നെ വാങ്ങാം. കാരണം മിക്ക ആൻഡ്രോയിഡ് കമ്പനികളും ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി 5ജി സ്മാർട്ഫോൺ അവതരിപ്പിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൾക്കോ വീട്ടിലെ മുതിർന്നവർക്കോ ഒരു പുതിയ ഫോൺ വാങ്ങാൻ താൽപ്പര്യമുണ്ടോ? അല്ലെങ്കിൽ പഠനാവശ്യങ്ങൾക്കായി കുട്ടികൾക്ക് ഒരു സ്മാർട്ഫോൺ വേണമെന്നുണ്ടോ? എങ്കിൽ ഇപ്പോൾ Amazon പോകോ ഫോണിന് മികച്ച ഡീൽ അനുവദിച്ചിട്ടുണ്ട്.
പോകോ ഫോണിനാണ് ആമസോൺ ഓഫർ അനുവദിച്ചിരിക്കുന്നത്. 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് കിഴിവ്. 18,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ഈ പോകോ എം7 പ്രോ 5ജി നിങ്ങൾക്ക് 34 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ഇപ്പോഴുള്ളത്.
6ജിബി പോകോ സ്മാർട്ഫോൺ ആകർഷകമായ ഫ്ലാറ്റ് ഡിസ്കൌണ്ടും എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. 12,465 രൂപയ്ക്കാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 11,800 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇതിനുണ്ട്.
604 രൂപയുടെ ഇഎംഐ ഓഫർ പോകോ എം7 പ്രോയ്ക്ക് നേടാം. ലാവണ്ടർ ഫ്രോസ്റ്റ്, ഒലിവർ ട്വിലിറ്റ് നിറങ്ങളിലുള്ള ഫോണുകൾക്കാണ് കിഴിവ്.
ഡിസ്പ്ലേ: ഫോണിൽ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റുള്ള ഫോണാണ്. 2100 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഫോണിന് നൽകിയിരിക്കുന്നു. HDR10+, ഡോൾബി വിഷൻ സപ്പോർട്ടും പോകോയുടെ ഫോണിൽ ലഭിക്കും.
പ്രോസസർ: മീഡിയടെക് ഡൈമൻഷൻ 7025 അൾട്രാ (6nm) ചിപ്‌സെറ്റാണ് ഫോണിലുള്ളത്. പെർഫോമൻസിലും ബാറ്ററി കാര്യക്ഷമതയിലും മികച്ച ബജറ്റ് ഫോണാണ് പോക്കോ എം7 പ്രോ 5ജി. കോർടെക്സ് A78, കോർടെക്സ്-A55 കോറുകൾ ഉൾപ്പെടുന്ന ഒക്ടാ-കോർ പ്രോസസറുകളിൽ ഇത് പ്രവർത്തിക്കുന്നു. AnTuTu സ്കോർ 470807 (v10) ഉള്ളതിനാൽ ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും മികച്ചതാണ്.
ഒഎസ്: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് പോകോ തരുന്ന ക്ലിയർ ഇന്റർഫേസ് ആണ്.
Also Read: 2.1 ചാനൽ PHILIPS Dolby DTS ബ്ലൂടൂത്ത് Soundbar പകുതി വിലയ്ക്ക്, അതും വെറും 7000 രൂപയ്ക്ക്!
ക്യാമറ: പോകോ എം7 പ്രോയിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP മെയിൻ ലെൻസാണ് നൽകിയിരിക്കുന്നത്. f/1.5 അപ്പർച്ചറും OIS സപ്പോർട്ടമുള്ള ക്യാമറയാണിത്. ഇതിൽ 2MP ഡെപ്ത് സെൻസറും കൊടുത്തിരിക്കുന്നു. ഇതിൽ HDR, പനോരമ ഫീച്ചറുകളുള്ള ക്യാമറയാണ് മുൻവശത്ത് കൊടുത്തിരിക്കുന്നു. ഇതിൽ 20MP ഫ്രണ്ട് ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ബാറ്ററി: ഇതിൽ 5110mAhന്റെ വലിയ ബാറ്ററിയുണ്ട്. ദിവസം മുഴുവൻ മികച്ച പവർ ബാക്കപ്പ് ലഭിക്കുന്നു. ഇതിനൊപ്പം 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്.