iQOO Z10R
കാത്തിരുന്ന 50MP Sony ക്യാമറ iQOO Z10R ഇന്ത്യയിൽ പുറത്തിറങ്ങി. iQOO Z10, ഐഖൂ Z10x, ഐഖൂ Z10 ലൈറ്റിന് പിന്നാലെയാണ് നാലാമത്തെ ഫോണും വന്നിരിക്കുന്നത്. Sony IMX882 സെൻസറിന്റെ 50 മെഗാപിക്സൽ ക്യാമറയാണ് പുതിയ സ്മാർട്ഫോണിലുള്ളത്. പുതിയതായി വന്നിരിക്കുന്ന iQOO Z10R ഫോണിന്റെ പ്രത്യേകതകൾ നോക്കാം.
6.77 ഇഞ്ച് ക്വാഡ്-കർവ്ഡ് ഫുൾഎച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. 120Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7400 സിസ്റ്റം-ഓൺ-ചിപ്പ് ആണ് ഫോണിലുള്ളത്. ഐക്യു Z10R 5ജി 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഹാൻഡ്സെറ്റാണ്.
ഫോണിന് പിന്നിൽ ഇരട്ട ക്യാമറയാണ് ഈ ഐഖൂ ഹാൻഡ്സെറ്റിലുണ്ട്. 50MP സോണി ഐഎംഎക്സ് 882 സെൻസറും 2MP ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുന്നു. ഫോണിന് മുൻവശത്ത് 32MP ക്യാമറയുണ്ട്. ഇതിന്റെ റിയർ ക്യാമറയും, ഫ്രണ്ട് ക്യാമറയും 4K വീഡിയോ റെക്കോഡിങ്ങിനെ പിന്തുണയ്ക്കുന്നു. നൈറ്റ്, പോർട്രെയിറ്റ്, പ്രോ, ടൈം-ലാപ്സ്, സ്ലോ-മോ, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡുകളുള്ള ഹാൻഡ്സെറ്റാണിത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആണ് ഒഎസ്. 5,700mAh ബാറ്ററിയുടെ കരുത്ത് ഇതിൽ ലഭിക്കും. USB ടൈപ്പ്-സി വഴി 44W ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി ഫോണിന് IP68, IP69 റേറ്റിങ്ങുണ്ട്. SGS ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സപ്പോർട്ടും ഇതിൽ ലഭിക്കുന്നു.
MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയുള്ള ഫോണാണിത്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ ഐഖൂ Z10R-ലുണ്ട്. രണ്ട് വർഷത്തെ സോഫ്റ്റ്‌വെയറും മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഇതിൽ സർക്കിൾ ടു സെർച്ച് സപ്പോർട്ട് ലഭിക്കും. കൂടാതെ AI നോട്ട് അസിസ്റ്റ്, AI ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, AI സ്ക്രീൻ ട്രാൻസ്ലേഷൻ, AI ഇറേസ് 2.0, ഫോട്ടോ എൻഹാൻസ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ലഭിക്കും.
അക്വാ മറൈൻ, മൂൺസ്റ്റോൺ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചത്.
8GB+ 128GB: 19,499 രൂപ
8GB+ 256GB: 21,499 രൂപ
12GB+ 256GB: Rs 23,499
ജൂലൈ 29 മുതലാണ് സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ആമസോണിൽ ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും വിൽപ്പന. ബാങ്ക് കാർഡുകൾക്ക് ആദ്യ വിൽപ്പനയിൽ 2000 രൂപ കിഴിവ് ലഭിക്കും. അതുപോലെ 2000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഐഖൂ Z10R-ന് അനുവദിച്ചിരിക്കുന്നു.
Also Read: 90 Days BSNL Plans: 201 രൂപ മുതൽ 3 മാസത്തേക്ക് പ്ലാനുകൾ, Unlimited കോളുകളും ഡാറ്റയും പിന്നെ…