Amazon പലപ്പോഴും സ്മാർട്ഫോണുകൾക്ക് സ്പെഷ്യൽ ഓഫർ പ്രഖ്യാപിക്കാറുണ്ട്. പ്രീമിയം ഫോണുകൾക്കും ബജറ്റ് ഫോണുകൾക്കും മികച്ച ഡീലാണ് ആമസോൺ തരുന്നത്. ഇപ്പോഴിതാ 50MP സോണി ക്യാമറ സ്മാർട്ഫോൺ ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. ഇന്ത്യയുടെ പ്രിയപ്പെട്ട സ്മാർട്ഫോൺ കമ്പനിയാണ് Vivo. വിവോയുടെ മിഡ് റേഞ്ച് ബജറ്റ് ഹാൻഡ്സെറ്റിന് 4500 രൂപ വരെ കിഴിവ് ലഭിക്കും.
വിവോ വൈ400 പ്രോ 5ജി സ്മാർട്ഫോൺ നിങ്ങൾക്ക് 25000 രൂപയ്ക്ക് താഴെ വാങ്ങാം. 26,999 രൂപയാണ് ഫോണിന്റെ ഒറിജിനൽ വില. ഇത് 8GB റാമും 128 സ്റ്റോറേജുമുള്ള സ്മാർട്ഫോണിന്റെ ലോഞ്ച് വിലയാണ്.
ഇപ്പോൾ ആമസോണിൽ ഫോൺ 2000 രൂപ ഫ്ലാറ്റ് കിഴിവിൽ വിൽക്കുന്നു. എന്നുവച്ചാൽ വിവോ വൈ400 പ്രോ നിങ്ങൾക്ക് 24,998 രൂപയ്ക്ക് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം. ഇതിന് പുറമെ 2500 രൂപ വരെ ബാങ്ക് ഓഫർ കൂടി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അനുവദിച്ചിരിക്കുന്നു.
ഈ ഡീൽ കൂടി പരിഗണിക്കുമ്പോൾ മൊത്തം 4500 രൂപയുടെ കിഴിവ് നേടാം. 8ജിബി ഹാൻഡ്സെറ്റ് ഫോൺ 22000 രൂപ റേഞ്ചിൽ ഇങ്ങനെ വാങ്ങിക്കാനാകും. ആകർഷകമായ എക്സ്ചേഞ്ച് ഡീലും അധികമായി കമ്പനി അനുവദിച്ചിരിക്കുന്നു.
23700 രൂപ വരെ എക്സ്ചേഞ്ച് ഡീൽ സ്വന്തമാക്കാം. ഈ വിവൈ വൈ400 പ്രോ 5ജി ഫോണിന് ആമസോൺ ആകർഷകമായ ഇഎംഐ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 1212 രൂപയുടെ ഇഎംഐ ഓഫറാണ് ആമസോൺ നിലവിൽ തരുന്നത്.
7.49mm സ്ലിം ഡിസൈനുള്ള വിവോ വൈ400 പ്രോ ഫോണാണിത്. ഡിസ്പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റും 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഇതിന്റെ സ്ക്രീനിന് 6.77 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണുള്ളത്.
4nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ഇത് 8GB LPDDR4X റാമും 256GB വരെ UFS 3.1 സ്റ്റോറേജും ഓഫർ ചെയ്യുന്നു.
ഫോട്ടോഗ്രാഫിക്കായി, വിവോ വൈ400 പ്രോ 5ജിയിൽ ഡ്യുവൽ റിയർ ക്യാമറയുണ്ട്. സോണി IMX882 സെൻസറുള്ള 50MP പ്രൈമറി ക്യാമറ ഇതിലുണ്ട്. ഫോണിൽ 2MP ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി പിൻ പാനലിൽ ഒരു ഓറ ലൈറ്റും കൊടുത്തിരിക്കുന്നു.
Also Read: 2.1 ചാനൽ PHILIPS Dolby DTS ബ്ലൂടൂത്ത് Soundbar പകുതി വിലയ്ക്ക്, അതും വെറും 7000 രൂപയ്ക്ക്!
വിവോ വൈ400 പ്രോയുടെ മുൻവശത്ത്, 32MP സെൽഫി ക്യാമറയാണ് വരുന്നത്. AI ഫോട്ടോ എൻഹാൻസ്, AI ഇറേസ് 2.0 തുടങ്ങിയ AI പവർ ക്യാമറ സവിശേഷതകൾ ഇതിനുണ്ട്. AI നോട്ട് അസിസ്റ്റ്, AI ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, AI സ്ക്രീൻ ട്രാൻസ്ലേഷൻ, AI സൂപ്പർലിങ്ക് എന്നിവയും ഇതിന് ലഭിക്കുന്നു. ഈ സ്മാർട്ഫോണിൽ 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5500mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.