iQOO 12 price drop
512GB iQOO 12 5G നിങ്ങൾക്ക് വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. 45000 രൂപയ്ക്ക് താഴെ ഐഖൂ ഫോൺ സ്വന്തമാക്കാനുള്ള അപൂർവ്വ ഓഫറാണിത്. ആമസോണിലാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഖൂ ആനിവേഴ്സറി സെയിൽ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ജനപ്രിയതയോടെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ് വിവോ കമ്പനി. ആനിവേഴ്സറി സെയിലിന് മുന്ന് തന്നെ ഐക്യൂ 12-ന് വിലക്കിഴിവ് അനുവദിച്ചിരുന്നു.
ഐക്യൂ 12 യഥാർഥ വില 64,999 രൂപയാണ്. ഇത് ലോഞ്ചിന് ശേഷം വിലക്കുറവിൽ പല തവണ വിറ്റഴിച്ചു. 57,999 രൂപയാണ് നിലവിലെ വിപണി വില. എന്നാൽ ആമസോണിൽ 44,999 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. അതും 256ജിബി സ്റ്റോറേജിനേക്കാൾ, 512ജിബി സ്റ്റോറേജ് സ്മാർട്ഫോണിനാണ് കിഴിവ്.
ഇതുകൂടാതെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 1,349 രൂപ അധിക ക്യാഷ്ബാക്ക് ലഭിക്കുന്നു. പ്രതിമാസം 2,182 രൂപ മുതൽ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. നിങ്ങൾ പഴയ സ്മാർട്ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 42,600 രൂപയ്ക്ക് സ്വന്തമാക്കാം. 2027.49 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കുന്നു. 2,182 രൂപയുടെ ഇഎംഐ ഡീൽ നേടാം.
ഐക്യൂ 12 സ്മാർട്ഫോണിന് പുറമെ ഐഖൂ 13 എന്ന പുതിയ ഫ്ലാഗ്ഷിപ്പിനും വിലക്കിഴിവുണ്ട്.
1.5K റെസല്യൂഷനുള്ള സ്മാർട്ഫോണാണ് ഐഖൂ 12 5ജി. 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയ്ക്ക് HDR10+ സപ്പോർട്ടുണ്ട്. സ്ക്രീനിന് 144Hz വേരിയബിൾ റിഫ്രഷ് റേറ്റാണുള്ളത്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറുള്ള സ്മാർട്ഫോണിന് മികച്ച ഗെയിമിംഗ് പെർഫോമൻസുണ്ട്. Q1 ഗെയിമിംഗ് ചിപ്‌സെറ്റും ഇതിൽ നൽകിയിട്ടുണ്ട്. 16GB വരെ റാമും 512GB ബിൽറ്റ്-ഇൻ സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്.
ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണ് ഐഖൂ 12. ഫോട്ടോഗ്രാഫി ഏറ്റവും മികവുറ്റതാക്കാൻ 50MP പ്രൈമറി സെൻസറുണ്ട്. ഇതിൽ 50MP അൾട്രാ-വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 3x ഒപ്റ്റിക്കൽ സൂമുള്ള 64MP ടെലിഫോട്ടോ ക്യാമറയ്ക്ക് 100x ഡിജിറ്റൽ സൂം കപ്പാസിറ്റിയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.
4 വർഷത്തെ ഫൺടച്ച് OS അപ്ഡേറ്റ് ഫോണിന് ലഭിക്കുന്നു. മുമ്പ് വിവോ 3 വർഷം മാത്രമായിരുന്നു സോഫ്റ്റ് വെയർ അപ്ഗ്രേഡ് ഓഫർ ചെയ്തിരുന്നത്. എന്നാൽ ഒരു വർഷം കൂടി കൂട്ടി നൽകിയതിനാൽ നീണ്ട കാലത്തേക്ക് അപ്ഡേറ്റഡ് സോഫ്റ്റ് വെയറിൽ ഫോൺ ഉപയോഗിക്കാനാകും. ഇതിൽ കൊടുത്തിട്ടുള്ളത് 5,000mAh പവറുള്ള ബാറ്ററിയാണ്. 120W ഫാസ്റ്റ് ചാർജിംഗിനെ ഈ 5ജി ഹാൻഡ്സെറ്റ് സപ്പോർട്ട് ചെയ്യുന്നു.
ഇന്ന് കൂടി മാത്രമാണ് ഐഖൂ 12 5ജി വിലക്കിഴിവ് ലഭിക്കുക. കാരണം ജൂൺ 13 വരെയാണ് ഐക്യൂവിന്റെ ആനിവേഴ്സറി വിൽപ്പന.
Also Read: OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…