50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S25 Plus 5G വിലക്കുറവിൽ! ആമസോണിൽ മാത്രം ഈ ഓഫർ

സാംസങ്ങിന്റെ മികച്ച പ്രീമിയം സ്മാർട്ട്ഫോണായ Samsung Galaxy S25 Plus 5G വിലക്കുറവിൽ സ്വന്തമാക്കാം. മികച്ച ക്യാമറ ക്വാളിറ്റിയും അതിവേഗ പെർഫോമൻസും ഒത്തുചേരുന്ന ഫോണാണിത്. 50MP ട്രിപ്പിൾ ക്യാമറ സെറ്റപ്പും, സ്നാപ്ഡ്രാഗണിന്റെ ഫ്ലാഗ്ഷിപ്പ് ലെവൽ പ്രോസസറും ഒത്തുചേർന്ന ഫോണിന് വമ്പിച്ച ഇളവ് ലഭിക്കുന്നു. മികച്ച ക്വാളിറ്റിയിൽ ഫോട്ടോഗ്രാഫി മാത്രമല്ല, 8K വീഡിയോ റെക്കോഡിങ്ങും സാധ്യമായ ഹാൻഡ്സെറ്റാണിത്. ഗാലക്സി എസ്25 5ജിയേക്കാൾ വലിപ്പമുള്ളതും, Galaxy S25 Ultra യേക്കാൾ വില കുറഞ്ഞതുമായ സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്.

ആമസോൺ ഇന്ത്യയിലാണ് സാംസങ് ഗാലക്സി S25 പ്ലസ് 5ജി വിലക്കിഴിവിൽ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിനേക്കാൾ 7000 രൂപയുടെ കൂടുതൽ ലാഭം ആമസോണിൽ ഇപ്പോൾ ലഭിക്കുന്നു. ആകർഷകമായ എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളും, മികച്ച ഇഎംഐ ഡീലും സാംസങ് പ്രീമിയം ഫോണിന് അനുവദിച്ചിട്ടുണ്ട്. പരിമിതകാലത്തേക്ക് മാത്രമുള്ള ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഗാലക്സി എസ്25 പ്ലസ്സിന്റെ സവിശേഷതകളും താഴെ നൽകുന്നു.

Samsung Galaxy S25 Plus 5G Amazon Offer

ആമസോണിൽ 256ജിബി, 12ജിബി റാം ഫോണിന്റെ വില ഡിസ്‌കൗണ്ടിൽ ലിസ്റ്റുചെയ്തിരിക്കുന്നത് 67,500 രൂപ മാത്രമാണ്. ഇന്ത്യയിലെ ഫോണിന്റെ ലോഞ്ച് വിലയായ 99,999 രൂപയിൽ നിന്ന് ഗണ്യമായ കുറവാണിത്. ഫ്ലിപ്കാർട്ടിൽ അതേ സമയം ഫോണിന് 74000 രൂപയോളം ഇളവ് ലഭിക്കുന്നു.

സാംസങ് ഗാലക്‌സി എസ്25 പ്ലസ് 5ജിയ്ക്ക് ആമസോൺ ഇന്ത്യയിൽ ആകർഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,500 രൂപ അധിക കിഴിവ് നേടാം. ഇതുകൂടി ചേരുമ്പോൾ പ്രീമിയം സ്മാർട്ട് ഫോൺ 66000 രൂപയ്ക്ക് വാങ്ങിക്കാം.

Also Read: Xiaomi 17 Ultra വാങ്ങാൻ സമയമായി, ലോകത്തെ ആദ്യ 1-ഇഞ്ച് LOFIC ക്യാമറയും 200MP ടെലിഫോട്ടോയും!

സ്മാർട്ട് ഫോണിന് മികച്ച എക്സ്ചേഞ്ച് ഡീലുകളും, ഇഎംഐ ഓഫറുകളും അനുവദിച്ചിട്ടുണ്ട്. 14000 രൂപയുടെ ഇളവാണ് പഴയ ഫോൺ മാറ്റി വാങ്ങുന്നതിലൂടെ ലഭിക്കുന്നത്. എന്നുവച്ചാൽ സാംസങ് എസ്25 പ്ലസ് 5ജി 53800 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. നിങ്ങൾക്ക് വേണമെങ്കിൽ ഫോൺ 2,373 രൂപയുടെ ഇഎംഐയിലും സ്വന്തമാക്കാം. ഇത് ആമസോണിന്റെ കുറച്ച് നേരത്തേക്കോ ദിവസങ്ങളിലേക്കോ മാത്രമുള്ള കിഴിവാണ്. സ്റ്റോക്ക് കാലിയാകുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വന്നേക്കാം.

സാംസങ് ഗാലക്സി S25 പ്ലസ് 5ജി സവിശേഷതകൾ

ഉയർന്ന പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഫോണാണ് ഗാലക്‌സി എസ്25 പ്ലസ് 5ജി. കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് മോഡലിനൊപ്പമാണ് ഈ സ്മാർട്ട് ഫോണും പുറത്തിറക്കിയത്. ഗാലക്സി S25 പ്ലസ്സിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.7 ഇഞ്ച് ഡൈനാമിക് LTPO AMOLED 2X ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 2,600 nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.
  2. ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്25 അൾട്രായിലെ അതേ പ്രോസസറാണ് കഴിഞ്ഞ വർഷം കമ്പനി മറ്റ് മോഡലുകളിലും ഉൾപ്പെടുത്തിയത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിലൂടെ മികച്ച പെർഫോമൻസും മൾട്ടി ടാസ്കിങ്ങും സാധ്യമാണ്. ഇത് 12 ജിബി എൽപിഡിഡിആർ 5 എക്സ് റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.
  3. ബാറ്ററി: 4,900 mAh ബാറ്ററിയാണ് പ്ലസ് മോഡലിൽ സാംസങ് നൽകിയത്. ഇത് 45W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 4.5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
  4. ക്യാമറ: സാംസങ് സ്മാർട്ട് ഫോണുകൾ ക്യാമറയിൽ പേരുകേട്ട ഉപകരണങ്ങളാണ്. പ്രീമിയം മോഡലിലും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ഗംഭീരമാണ്. സാംസങ് ഗാലക്സി എസ്25 പ്ലസ് 5ജിയിൽ 50MP മെയിൻ സെൻസർ വരുന്നു. 12MP അൾട്രാവൈഡ് ലെൻസും, 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസും ഇതിനുണ്ട്. മികച്ച റീൽസിനും സെൽഫി മാനിയാക്കുകൾക്കും ഫോണിൽ 12MP ഫ്രണ്ട് ക്യാമറയും കൊടുത്തിട്ടുണ്ട്.

Samsung Galaxy S25 Plus വാങ്ങണോ വേണ്ടയോ?

പ്രീമിയം എക്സ്പീരിയൻസും ക്യാമറ ക്വാളിറ്റിയും അന്വേഷിക്കുന്നവർക്ക് ഫോൺ വാങ്ങുന്നത് ലാഭമാണ്. ഒരു ദിവസം മുഴുവൻ നിൽക്കുന്ന ബാറ്ററി ലൈഫുണ്ട്. കോംപാക്റ്റ് ഫോണുകൾക്ക് പകരം വലിയ ഡിസ്പ്ലേ സ്മാർട്ട് ഫോൺ നോക്കുന്നവർക്കും ഗാലക്സി എസ്25 പ്ലസ് 5ജി മികച്ച ചോയിസാണ്. ഗാലക്സി എഐ ഫീച്ചറുകളുടെ പിന്തുണയും ഫോണിനുണ്ട്.

എന്നാൽ ഈ വിലയിൽ ഒരു ഫ്ലാഗ്ഷിപ്പ് തന്നെ വേണമെന്നുണ്ടോ? എങ്കിൽ ഐഖൂ 15 പോലുള്ളവയിലേക്കും മാറാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :