ഇനി വൈകിക്കണ്ട! ആമസോണിൽ 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S25 FE 5G പുതുക്കിയ വിലയിൽ!

സാംസങ് ഗാലക്‌സി S25 സീരീസിലെ ഏറ്റവും ജനപ്രിയ മോഡൽ വിലക്കുറവിൽ സ്വന്തമാക്കാം. Samsung Galaxy S25 FE 5G ഫോൺ കുറഞ്ഞ വിലയിൽ ആമസോണിൽ വിൽക്കുന്നു. ഫ്ലിപ്കാർട്ടിനേക്കാൾ 9000 രൂപ വില കുറച്ചാണ് ആമസോണിൽ പ്രീമിയം ഫോൺ വിൽക്കുന്നത്. മികച്ച ക്യാമറയും കരുത്തുറ്റ പ്രോസസറും സ്റ്റൈലിഷ് ഡിസൈനുമുള്ള ഫാൻ എഡിഷൻ ഫോണാണിത്.

ലോഞ്ച് വിലയായ 59,999 രൂപയ്ക്കാണ് സാംസങ് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ഇതിന് ആമസോണിൽ ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഇത് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ പരിമിതകാല കിഴിവാണ്. ഗാലക്സി എഐ സപ്പോർട്ടുള്ള സാംസങ് എസ്25 എഫ്ഇ 5ജിയുടെ ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സവിശേഷതകളും താഴെ വായിക്കാം.

Samsung Galaxy S25 FE 5G Offer Price Amazon

8GB റാം, 128GB ഇന്റേണൽ സ്റ്റോറേജുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് ഇളവ്. ജെറ്റ് ബ്ലാക്ക്, നേവി എന്നീ നിറങ്ങളിലുള്ള ഫോണുകൾക്ക് മാത്രമാണ് ഓഫർ. ആമസോണിൽ 50,749 രൂപയ്ക്കാണ് ഗാലക്സി S25 FE വിൽക്കുന്നത്. 46,400 രൂപയുടെ എക്സ്ചേഞ്ച് ഡീലിലും ഫോൺ വാങ്ങിക്കാം. ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നെങ്കിൽ 475 രൂപയുടെ ബാങ്ക് ഓഫർ ലഭിക്കും.

ICICI ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 1552 രൂപയുടെ ക്യാഷ്ബാക്ക്, ആമസോൺ പേയിലൂടെ സ്വന്തമാക്കാം. വാങ്ങുമ്പോൾ ഇവ കൂടി ശ്രദ്ധിച്ചാൽ 50000 രൂപയിൽ താഴെ സാംസങ് S25 FE 5G വാങ്ങിക്കാം.

Also Read: കണ്ണനും ദാസനും പോലെ! 50MP ട്രിപ്പിൾ ക്യാമറ, 5000mAh പവറുമുള്ള പുതിയ Samsung Galaxy A57 5G, ഗാലക്സി A37 5G

സാംസങ് ഗാലക്സി S25 FE 5G സവിശേഷതകൾ

Slow-mo, ജനറേറ്റീവ് എഡിറ്റ് തുടങ്ങിയ പവർഫുൾ AI എഡിറ്റിങ് ടൂളുകൾ ഈ സാംസങ് ഫോണിലുണ്ട്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.

  1. ഡിസ്പ്ലേ:ഗാലക്‌സി എസ്25 എഫ്ഇ ഫോണിൽ 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും, 1900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ് പിന്തുണയുമുണ്ട്. ഫോണിലെ സ്‌ക്രീനിന് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
  2. ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള മെയിൻ ക്യാമറയ്ക്ക് 50 മെഗാപിക്സൽ റെസല്യൂഷനുണ്ട്. ഇതിൽ 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത്, സെൽഫികളും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറയുണ്ട്.
  3. ബാറ്ററി: 45W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന ഫോണാണിത്. ഈ സാംസങ് ഫോണിൽ 4900mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.
  4. പ്രോസസർ: 4nm ൽ നിർമിച്ച Exynos 2400 ചിപ്‌സെറ്റാണ് സ്മാർട്ട് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
  5. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 വേർഷനാണ് ഫോണിലുള്ളത്.
  6. കണക്റ്റിവിറ്റി: 5G, വൈ ഫൈ 6E, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എൻഎഫ്‌സി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ സ്മാർട്ട് ഫോണിലുണ്ട്. യുഎസ്ബി ടൈപ്പ് സി ചാർജിങ് സപ്പോർട്ട് സാംസങ് ഗാലക്സി എസ്25 എഫ്ഇ 5ജിയ്ക്കുണ്ട്.
  7. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ ഇതിന് IP68 റേറ്റിങ്ങുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :