Nothing Phone 3 design teased ahead of Launch in July
ജൂലൈ 1-ന് കാൾ പേയിയുടെ Nothing Phone 3 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. ഗ്ലിഫ് ഇന്റർഫേസിൽ ഡിസൈൻ ചെയ്ത നതിങ് ഫോൺ (1) ആയിരുന്നു കമ്പനിയുടെ ആദ്യ ഫോൺ. പിന്നീട് മികച്ച പ്രോസറിൽ Nothing Phone (2) അവതരിപ്പിച്ചു.
കൂടുതൽ ബഡ്ജറ്റ് സൗഹൃദമായ വിപണിയ്ക്കായി പിന്നീട് നതിങ് ഫോൺ 2a, ഫോൺ 3a, ഫോൺ 3a പ്രോ എന്നിവയും അവതരിപ്പിച്ചു. ഇനി വരുന്നത് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലേക്ക് നതിങ് Phone 3 ആണ്. ഫോണിന്റെ ചില ഫീച്ചറുകളെ കുറിച്ചും വില വിവരങ്ങളെ കുറിച്ചും സൂചനകൾ പുറത്തുവരുന്നുണ്ട്.
ഇപ്പോൾ, ബ്രാൻഡ് തന്നെ വരാനിരിക്കുന്ന ഫോണിന്റെ ക്യാമറ വിശദാംശങ്ങൾ സ്ഥിരീകരിച്ചു. നിങ്ങൾ കാത്തിരിക്കുന്ന ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നതിങ് ഫോണിൽ നിന്ന് ലഭിക്കുമോ എന്ന് നോക്കിയാലോ?
ജൂലൈ 1-ന് ഇന്ത്യയിലും ആഗോള വിപണികളിലും നത്തിംഗ് ഫോൺ 3 ലോഞ്ച് ചെയ്യുന്നു. ഫ്ലിപ്കാർട്ടിലാണ് സ്മാർട്ഫോണിന്റെ വിൽപ്പന. നത്തിംഗ് ഇ-സ്റ്റോറിലും, തിരഞ്ഞെടുത്ത റീട്ടെയിൽ ചാനലുകളിലും വിൽപ്പനയുണ്ടാകും. ഇതിനൊപ്പം നതിങ്ങിന്റെ ഹെഡ്‌ഫോൺ 1 ഉം പുറത്തിറക്കുന്നുണ്ട്.
നതിങ് ഫോൺ 3 ഫോണിന് പിന്നിൽ 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയായിരിക്കും ഉണ്ടാകുക. റിപ്പോർട്ടുകൾ പ്രകാരം, 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 50MP പ്രൈമറി ക്യാമറയും, 50MP അൾട്രാവൈഡ് സെൻസറും ഇതിലുണ്ടായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
6.7 ഇഞ്ച് LTPO OLED പാനലുള്ള ഫോണാണ് നതിങ്ങിന്റേത്. 120Hz റിഫ്രഷ് റേറ്റാണ് ഇതിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. സ്നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റാണ് ഫോണിൽ പ്രവർത്തിക്കുന്നത്.
ഈ നതിങ് സെറ്റിൽ 5,150 mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ടാകുമെന്നും പറയുന്നുണ്ട്. ഈ നതിങ് ഫോണിൽ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള നതിങ് OS ഉപയോഗിച്ചിരിക്കുന്നു. അഞ്ച് വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും ഇതിൽ ഓഫർ ചെയ്തേക്കും. ഇതിൽ Essential സ്‌പേസ് ഫീച്ചറും ഉൾപ്പെടുത്തുമെന്നാണ് സൂചന.
ഈ നതിങ് ഫോണിന്റെ വില ഏകദേശം 60,000 രൂപയായിരിക്കുമെന്നാണ് സൂചന. എന്നാലും ഇക്കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Also Read: 50MP + 13MP ക്യാമറയും സ്റ്റൈലൻ ഡിസൈനുമുള്ള MOTOROLA Edge സ്മാർട്ഫോൺ 3000 രൂപ കിഴിവിൽ!