ഇനി എന്ത് ആലോചിക്കാൻ! 50MP Triple ക്യാമറ Motorola സ്മാർട്ട് ഫോൺ പകുതി വിലയ്ക്ക്…

50MP ട്രിപ്പിൾ ക്യാമറയുള്ള Motorola Edge 50 Pro ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഇതിനായി മറ്റാരും തരാത്ത ഓഫർ Amazon സൈറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. Snapdragon 7 Gen 3 പ്രോസസറും, കരുത്തുറ്റ ബാറ്ററിയുമുള്ള ഹാൻഡ്സെറ്റാണിത്. ഈ മോട്ടറോള ഫോണിന് ശരിക്കും 42 ശതമാനം കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്.

മോട്ടറോള എഡ്ജ് 50 പ്രോയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 35,999 രൂപയായിരുന്നു വില. എന്നാൽ ആമസോണിൽ, നിലവിൽ 24,380 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

motorola edge 50 pro

എന്നുവച്ചാൽ ഒറിജിനൽ വിലയിൽ നിന്നും 11000 രൂപയിലധികം കിഴിവുണ്ട്. ഇതിന് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിലൂടെ നിങ്ങൾക്ക് 1,250 രൂപ അധിക കിഴിവ് ലഭിക്കും. കൂടുതൽ ലാഭിക്കാൻ, നിങ്ങൾക്ക് പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ചും നടത്താം. 23000 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് മോട്ടറോള ഫോണിന് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ 857 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.

Motorola Edge 50 Pro Features

മോട്ടോറോള എഡ്ജ് 50 പ്രോ 6.7 ഇഞ്ച് വളഞ്ഞ pOLED ഡിസ്പ്ലേയുള്ള ഫോണാണ്. ഇതിന് 1.5K റെസല്യൂഷനുള്ള സ്ക്രീനാണുള്ളത്. സൂപ്പർ-സ്മൂത്ത് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട് ഫോണിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണുള്ളത്. ഇത് ഗെയിമിംഗിനും ദൈനംദിന ടാസ്കുകൾക്കും അനുയോജ്യമാണ്.

മോട്ടറോള ഫോൺ 125W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിൽ കരുത്തനായ 4,500mAh ബാറ്ററിയും കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോൺ 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.

Also Read: Clearance Sale: ആദായ വിൽപ്പനയിൽ Onida HD TV 10000 രൂപ കുറച്ച് വാങ്ങാം

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ മോട്ടറോള എഡ്ജ് 50 പ്രോയിൽ 50MP പ്രൈമറി സെൻസറും 10MP ടെലിഫോട്ടോ ലെൻസും ഉൾക്കൊള്ളുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയ്ക്കുന്നതാണ് മോട്ടറോളയിലെ പ്രൈമറി ക്യാമറ. 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന ടെലിഫോട്ടോ ക്യാമറയാണിത്. 13MP അൾട്രാ വൈഡ് ക്യാമറയാണ് മൂന്നാമത്തേത്. സ്മാർട്ട് ഫോൺ സെൽഫി ഷോട്ടുകൾക്കായി 50 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :