Samsung Galaxy A55 amazon deal
Best Samsung Phone Deal: 2026 വർഷം പിറന്നപ്പോഴും ഓഫറിന് പഞ്ഞമില്ല. 44 ശതമാനം ഇൻസ്റ്റന്റ് കിഴിവിൽ നിങ്ങൾക്ക് സ്റ്റൈലിഷ് ഡിസൈനും, കരുത്തൻ ബാറ്ററിയുമുള്ള സ്മാർട്ട് ഫോൺ വാങ്ങാം. 42,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ആമസോൺ അനുവദിച്ച ഈ ഓഫറിനെ കുറിച്ച് വിശദമായി ഞങ്ങൾ പറഞ്ഞുതരാം.
സാംസങ് ഗാലക്സി A55 5ജി സ്മാർട്ട് ഫോണിനാണ് കിഴിവ്. 42000 രൂപയുടെ ഗാലക്സി ഫോൺ ഇപ്പോൾ പകുതി വിലയിൽ ആമസോണിൽ മാത്രമാണ് വിൽക്കുന്നത്. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്.
23,999 രൂപയാണ് ഓഫറിൽ സ്മാർട്ട് ഫോണിന് വിലയാകുന്നത്. ഇതിന് 1199 രൂപയുടെ കിഴിവ് ബാങ്ക് കാർഡുകളിലൂടെ സ്വന്തമാക്കാം. പഴയ സ്മാർട്ട് ഫോൺ മാറ്റി വാങ്ങുന്നവർക്ക്, സാംസങ് ഗാലക്സി എ55 എക്സ്ചേഞ്ചിലൂടെ വാങ്ങിക്കാം. എന്നുവച്ചാൽ എ സീരീസിൽ ഉൾപ്പെട്ട ഈ സാംസങ് ഫോൺ 22700 രൂപയ്ക്കും പർച്ചേസ് ചെയ്യാം. ഈ ഫോണിന് 844 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
ഡിസ്പ്ലേ: സാംസങ് ഗാലക്സി എ55 5ജിയിൽ 6.60 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഈ ഫോൺ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ലഭിക്കുന്നു. 2340×1080-പിക്‌സൽ (FHD+) റെസല്യൂഷനുള്ള ഹാൻഡ്സെറ്റാണിത്. ഇതിന് 120Hz റിഫ്രഷ് റേറ്റുണ്ട്.
ഒഎസ്: 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഉള്ള ഫോണുകളാണ് സാംസങ് ഗാലക്സി എ55 മോഡലിലുള്ളത്. ഈ ഫോൺ ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്‌സിലാണ് പ്രവർത്തിക്കുന്നത്. 4 തലമുറകൾ വരെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകൾ സാംസങ് ഓഫർ ചെയ്യുന്നു. ഈ ഗാലക്സി എ55 ഫോണിൽ 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
Also Read: ഈ Moto ഫോണിന് ഫ്ലിപ്കാർട്ടിൽ ആമസോണിനേക്കാൾ കുറഞ്ഞ വില! 6000 mAh ബാറ്ററി, 50MP ഫ്രണ്ട് ക്യാമറ…
പ്രോസസർ: സാംസങ്ങിന്റെ എക്സിനോസ് 1480 പ്രോസസറാണ് ഗാലക്സി എ55 5ജിയിൽ നൽകിയിരിക്കുന്നത്.
ബാറ്ററി:5000mAh ബാറ്ററിയാണ് സാംസങ്ങിന്റെ എ55 5ജിയിലുള്ളത്. ഈ സ്മാർട്ട്ഫോൺ 25W ചാർജിംഗ് പിന്തുണയ്ക്കുന്നു.
ക്യാമറ: ട്രിപ്പിൾ റിയർ സെൻസറാണ് സാംസങ് ഗാലക്സി എ55 5ജിയിലുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 12 മെഗാപിക്സൽ ക്യാമറയും 5 മെഗാപിക്സൽ ക്യാമറയും ഇതിലുണ്ട്. ഫോണിന് മുൻവശത്ത് കൊടുത്തിരിക്കുന്നത് 32 മെഗാപിക്സൽ സെൻസറാണ്.