ProVisual എഞ്ചിൻ 50MP ക്യാമറ Samsung Galaxy പ്രീമിയം സ്മാർട്ട് ഫോൺ 42 ശതമാനം കിഴിവിൽ!

Updated on 31-Dec-2025

ProVisual എഞ്ചിൻ സപ്പോർട്ട് ചെയ്യുന്ന, 50MP ക്യാമറ Samsung Galaxy S24 FE 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 20000 രൂപയുടെ കിഴിവിൽ ഈ സാംസങ് ഹാൻഡ്സെറ്റ് വാങ്ങിക്കാം. മികച്ച ഫോട്ടോഗ്രാഫി ഫീച്ചറും, സ്റ്റൈലിഷ് ഡിസൈനുമുള്ള സ്മാർട്ട് ഫോൺ ആണിത്. സാംസങ് ഗാലക്സി എസ്24 എഫ്ഇയുടെ ഫീച്ചറുകളും വിലയും ഞങ്ങൾ പറഞ്ഞുതരാം.

Samsung Galaxy S24 FE 5G Price Discount

സാംസങ് ഗാലക്സി എസ്24 ഫാൻ എഡിഷനാണ് ഓഫർ അനുവദിച്ചിരിക്കുന്നത്. ആമസോണിൽ ഇതിന് 42 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഫ്ലിപ്കാർട്ടിൽ 39999 രൂപയാണ് വില. എന്നാൽ ആമസോണിൽ 35000 രൂപയ്ക്ക് താഴെ മാത്രമാണ് വിലയാകുന്നത്.

59,999 രൂപയാണ് സാംസങ് ഗാലക്സി എസ്24 എഫ്ഇയുടെ ഒറിജിനൽ വില. ഇതിന് ആമസോണിൽ ഓഫറിലെ വില 34,990 രൂപയാകുന്നു. 20000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവിന് പുറമെ ആകർഷകമായ ഇഎംഐ, എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

Also Read: 50MP ZEISS Triple ക്യാമറ Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ!

33100 രൂപയുടെ എക്സ്ചേഞ്ച് ഡീലും സാംസങ് പ്രീമിയം ഹാൻഡ്സെറ്റിന് ലഭിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 1,680 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.

Samsung Galaxy S24 5G Half Price Deal

സാംസങ് ഗാലക്സി എസ്24 എഫ്ഇ സ്പെസിഫിക്കേഷൻസ്

ഡിസ്പ്ലേ: മികച്ച ദൃശ്യാനുഭവത്തിനായി 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഈ ഹാൻഡ്സെറ്റിലുണ്ട്. ഇതിൽ എക്സിനോസ് 2400e ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് സാംസങ് ഗാലക്സി എസ്24 എഫ്ഇയിൽ സുഗമമായ പ്രകടനം ലഭിക്കും.

ബാറ്ററി: ഈ സ്മാർട്ട് ഫോണിൽ കൊടുത്തിരിക്കുന്നത് 4,700mAh ബാറ്ററിയാണുള്ളത്. ഇത് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

ക്യാമറ: ഇനി സ്മാർട്ട് ഫോണിന്റെ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് എങ്ങനെയെന്ന് നോക്കാം. ട്രിപ്പിൾ റിയർ ക്യാമറയാണ് സ്മാർട്ട് ഫോണിലുള്ളത്. ഇതിൽ 50MP മെയിൻ സെൻസറും 8MP ടെലിഫോട്ടോ ലെൻസുമുണ്ട്. ഇതിൽ 12MP അൾട്രാ-വൈഡ് സെൻസറും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 10MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഡ്യൂറബിലിറ്റി: ഈ സാംസങ് ഗാലക്‌സി എസ്24 എഫ്ഇ ഫോണിൽ സ്ലീക്ക് അലുമിനിയം ഫ്രെയിമാണുള്ളത്. ഇത് IP68 റേറ്റിങ്ങുള്ള ഫോണാണ്. അതിനാൽ വെള്ളവും പൊടിയും പ്രതിരോധിച്ച് കൂടുതൽ ഈട് നിലനിർത്തും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :