realme narzo 90
Day 1 Sale: മികച്ച ക്യാമറയും, കരുത്തൻ ബാറ്ററിയുമുള്ള realme narzo 90 5ജി ഫോൺ ഇന്ന് മുതൽ വാങ്ങാം. ഈ മാസം 16-ന് രാജ്യത്ത് ലോഞ്ച് ചെയ്ത സ്മാർട്ട് ഫോണാണ് റിയൽമി നാർസോ 90. ഇതിനൊപ്പം റിയൽമി നാർസോ 90x 5ജിയും എത്തിയിരുന്നു. ഇതിൽ പ്രീമിയം ഫീച്ചറുകളുള്ള, മിഡ് റേഞ്ച് ബജറ്റ് സ്മാർട്ട് ഫോണുകളാണ് നാർസോ 90.
6.57-ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ഫോണാണ് റിയൽമി നാർസോ 90 5ജി. ഇതിന്റെ സ്ക്രീനിന് 1400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. സ്മാർട്ട് ഫോണിന് FHD+ റെസല്യൂഷനുള്ള AMOLED ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. റിയൽമി നാർസോ 90 ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് ഫീച്ചറും ഇതിനുണ്ട്.
50MP പ്രൈമറി ക്യാമറയാണ് ഈ റിയൽമി ഹാൻഡ്സെറ്റിലുള്ളത്. ഇതിൽ 2MP ഡെപ്ത് സെൻസറും കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോണിന്റെ മുൻവശത്ത് f/2.4 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറ കൊടുത്തിരിക്കുന്നു.
ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസറാണ് സ്മാർട്ട് ഫോണിലുള്ളത്. ഈ റിയൽമി ഫോണിൽ മറ്റൊരു ഹൈലൈറ്റ് കൂടിയുണ്ട്. മൈക്രോ എസ്ഡി കാർഡിലൂടെ 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാം.
ഇതിൽ റിയൽമി UI 6.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണുള്ളത്. IP66, IP68, IP69 റേറ്റിങ്ങിന്റെ മികച്ച ഡ്യൂറബിലിറ്റി ഇതിൽ ലഭിക്കും. ഈ റിയൽമി നാർസോ 90 5ജിയിൽ 7000mAh പവറുള്ള ബാറ്ററി സജ്ജീകരിത്തിരിക്കുന്നു. ഇത് 60W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
ഈ പുത്തൻ റിയൽമി ഹാൻഡ്സെറ്റിൽ സ്റ്റീരിയോ സ്പീക്കറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈ-റെസല്യൂഷൻ സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ 5G SA/ NSA, ഡ്യുവൽ 4G VoLTE, വൈ-ഫൈ 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്.
6GB + 128 GB, 8GB + 128 GB എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചത്. ആമസോൺ, റിയൽമി.കോം വഴി ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിക്കുന്നു. ആദ്യ വിൽപ്പനയിൽ 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഹാൻഡ്സെറ്റിന് ലഭ്യമാണ്.
സ്മാർട്ട് ഫോണിന്റെ ബേസിക് വേരിയന്റിന് 16,999 രൂപയാണ് വില. ഇതിന് 1000 രൂപ കിഴിവ് ചേർത്ത് 15999 രൂപയിൽ വാങ്ങാം. 8GB + 128 GB സ്റ്റോറേജിന്റെ സ്മാർട്ട് ഫോൺ 18,499 രൂപയാണ് വിലയാകുന്നത്. 1000 രൂപയുടെ ബാങ്ക് ഓഫറിലൂടെ 17499 രൂപയ്ക്ക് റിയൽമി നാർസോ 90 വാങ്ങാം. ഡിസംബർ 26 വരെയാണ് ഈ ഓഫർ എന്നത് ശ്രദ്ധിക്കുക.