50MP+8MP+2MP ട്രിപ്പിൾ ക്യാമറ Samsung Galaxy M35 5G പകുതി വിലയ്ക്ക്!!!
പോക്കറ്റ് കീറാതെ മികച്ചൊരു സാംസങ് സെറ്റ് വാങ്ങേണ്ടവർക്ക് തെരഞ്ഞെടുക്കാവുന്ന 5ജി സെറ്റാണിത്
ഗാലക്സി എം35 ഫോണിന്റെ മൂന്ന് സ്റ്റോറേജ് വേരിയന്റുകൾക്കും ഇപ്പോൾ കിഴിവുണ്ട്
3 സ്റ്റോറേജ് ഓപ്ഷനുകൾക്കും 500 രൂപ കൂപ്പൺ കിഴിവും, ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭ്യം
പെർഫോമൻസിലും ഡിസൈനിലും ലോങ് ലാസ്റ്റിങ് ബാറ്ററി ലൈഫിലും പേരുകേട്ട് ഫോണാണ് Samsung Galaxy M35 5G. വിലയ്ക്ക് അനുസരിച്ചുള്ള മികച്ച പെർഫോമൻസ് നിങ്ങൾക്ക് ഈ സ്മാർട്ഫോണിൽ ഉറപ്പിക്കാം. പോക്കറ്റ് കീറാതെ മികച്ചൊരു സാംസങ് സെറ്റ് വാങ്ങേണ്ടവർക്ക് തെരഞ്ഞെടുക്കാവുന്ന 5ജി സെറ്റാണിത്. 20000 രൂപയ്ക്ക് മുകളിലാണ് ഗാലക്‌സി എം35 5ജിയുടെ വിലയെങ്കിലും ഇതിനേക്കാൾ ലാഭത്തിൽ ഫോൺ സ്വന്തമാക്കാം.
SurveySamsung Galaxy M35 5G ഓഫർ
ഗാലക്സി എം35 ഫോണിന്റെ മൂന്ന് സ്റ്റോറേജ് വേരിയന്റുകൾക്കും ഇപ്പോൾ കിഴിവുണ്ട്. ഈ 3 സ്റ്റോറേജ് ഓപ്ഷനുകൾക്കും 500 രൂപ കൂപ്പൺ കിഴിവും, ഇൻസ്റ്റന്റ് ഡിസ്കൌണ്ടും വാഗ്ദാനം ചെയ്യുന്നു.
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോൺ 24,499 രൂപയുടേതാണ്. എന്നാൽ ആമസോണിൽ 13,999 രൂപ മാത്രമാണ് വില. 500 രൂപ കൂപ്പൺ ഇളവ് കൂടി ചേർത്താൽ 13,499 രൂപയ്ക്ക് വാങ്ങാം. 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഫോണിന് 15,499 രൂപയാണ് ഇപ്പോഴത്തെ വില. ഇതിനും 500 രൂപ കൂപ്പൺ ഓഫർ ബാധകമാണ്.

ഇങ്ങനെ നിങ്ങൾക്ക് 8ജിബി വേരിയന്റ് 14999 രൂപയ്ക്ക് ലഭിക്കും. ടോപ് സ്റ്റോറേജ് സ്മാർട്ഫോൺ 8ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ളതാണ്. ഇതിന് ഇപ്പോൾ വില 18,499 രൂപയാണ്. 500 രൂപ കിഴിവോടെ, 17999 രൂപയ്ക്ക് ഗാലക്സി എം35 വാങ്ങാനാകും.
ഈ ഓഫർ 2025 മെയ് 31 വരെ മാത്രമേ ലഭ്യമാകുകയുള്ളൂ. അതിനാൽ പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഈ വിലക്കിഴിവ് മിസ്സാക്കണ്ട. ഏകദേശം ഇതേ ഓഫർ ഫ്ലിപ്കാർട്ടിലും ലഭ്യമാണ്.
സാംസങ് ഗാലക്സി M35 5G: സ്പെസിഫിക്കേഷൻ
ഡിസ്‌പ്ലേ: 6.6 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രെഷ് റേറ്റാണുള്ളത്. ഇത് സുഗമവും ഊർജ്ജസ്വലവുമായ കാഴ്ചാനുഭവം നൽകുന്നു.
ക്യാമറ: ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ-ക്യാമറ സിസ്റ്റം കൊടുത്തിരിക്കുന്നു. 50MP പ്രൈമറി ക്യാമറയും, 8MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. മൂന്നാമതായി ഇതിൽ 2MP മാക്രോ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കായി, ഫോണിൽ 13MP ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്.
ബാറ്ററി: 6000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ദീർഘനേരം ചാർജ് ചെയ്യാതെ ഫോണിൽ ചാർജ് നിലനിൽക്കും.
പെർഫോമൻസ്: Exynos 1380 ചിപ്സെറ്റാണ് സാംസങ് ഗാല്കസി എം35-ലുള്ളത്. ഇത് മൾട്ടി ടാസ്കിങ്ങിനും ദൈനംദിന ജോലികൾക്കും ഗുണകരമാണ്. ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ അകത്ത് വേപ്പർ കൂളിംഗ് ചേമ്പറും സജ്ജീകരിച്ചിരിക്കുന്നു.
ഒഎസ്: വൺ യുഐ 6.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് സോഫ്റ്റ് വെയർ. പുതിയ ഒഎസ്സിലേക്കുള്ള് അപ്ഗ്രേഡുണ്ട്.
ശബ്‌ദം: ഡോൾബി അറ്റ്‌മോസിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ് സാംസങ് ഗാലക്‌സി എം35.
ഡിസൈൻ: സാംസങ് ഗാലക്‌സി എം35 5ജി സ്ലീക്ക്, മോഡേൺ ഡിസൈനിലുള്ള സ്മാർട്ഫോണാണ്. ഫോണിന്റെ പിൻഭാഗത്ത് മിനുസമാർന്നതും മാറ്റ് ഫിനിഷ് ബോഡിയുമാണ് കൊടുത്തിട്ടുള്ളത്. ഇത് ഫോണിന് പ്രീമിയം സ്റ്റൈൽ നൽകുന്നു.
Also Read: Samsung One UI 8 ഉടൻ കിട്ടും, എന്നാൽ ഈ പുതിയ പ്രീമിയം Galaxy Phone-ലേക്ക് അപ്ഗ്രേഡില്ല…
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile