50MP+ 50MP ക്യാമറ Nothing Phone ഇപ്പോൾ 20000 രൂപയ്ക്ക് താഴെ, ഇന്നത്തെ Best Offer!
മിഡ് റേഞ്ച് ബജറ്റിൽ കാൾ പേ പുറത്തിറക്കിയ ഫോണാണ് Nothing Phone 2a
ഇപ്പോഴിതാ ഈ സ്മാർട്ഫോണിന് വമ്പൻ കിഴിവാണ് അനുവദിച്ചിരിക്കുന്നത്
മികച്ച ഡിസൈനും ഫീച്ചറുകളും ഉള്ള പുതിയ സ്‌മാർട്ട്‌ഫോൺ നോക്കുന്നവർ ഈ ഡീൽ വിട്ടുകളയണ്ട
Nothing Phone 2a പെർഫോമൻസിലായാലും ഡിസൈനിലായാലും ഉത്തമനാണ്. ലൈറ്റ് കത്തുന്ന ഫോണുകളിലൂടെ കാൾ പേയിയുടെ നതിങ് സ്മാർട്ഫോണുകളുടെ ഡിസൈനെ പുനർനിർവചിക്കുകയായിരുന്നു.
ഇതുവരെ എത്തിയ നതിങ് ഫോണുകളെല്ലാം പ്രീമിയം വിലയിലുള്ളവയാണ്. എങ്കിലും മിഡ് റേഞ്ച് ബജറ്റിൽ കാൾ പേ പുറത്തിറക്കിയ ഫോണാണ് Nothing Phone 2a. ഇപ്പോഴിതാ ഈ സ്മാർട്ഫോണിന് വമ്പൻ കിഴിവാണ് അനുവദിച്ചിരിക്കുന്നത്.
Nothing Phone 2a: ഓഫർ
മികച്ച ഡിസൈനും ഫീച്ചറുകളും ഉള്ള പുതിയ സ്‌മാർട്ട്‌ഫോൺ നോക്കുന്നവർ ഈ ഡീൽ വിട്ടുകളയണ്ട. Amazon Great Republic Day സെയിലിലൂടെയാണ് ഓഫർ. നതിങ് ഫോൺ 2a ലോഞ്ച് ചെയ്തത് 24,999 രൂപയ്ക്കാണ്. ഇത് ഫോണിന്റെ ലോഞ്ച് ഓഫറായിരുന്നു. ശേഷം ഇത് 25,999 രൂപയ്ക്കാണ് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്നത്. എന്നാൽ ആമസോണിൽ റിപ്പബ്ലിക് ഡേ പ്രമാണിച്ച് നല്ല ഇളവ് ലഭിക്കും.
Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025
ആമസോണിൽ ജനുവരി 13 മുതൽ റിപ്പബ്ലിക് ഡേ വിൽപ്പന നടക്കുകയാണ്. 2025-ലെ ആദ്യത്തെ മെഗാസെയിലാണിത്. ജനുവരി 19 ഞായറാഴ്ച വരെ മാത്രമായിരിക്കും ഈ ഓഫർ സെയിൽ നടക്കുക.
ഇപ്പോഴിതാ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ഫോണിന് ആമസോൺ 20 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് 20,905 രൂപയ്ക്ക് ഫോൺ ആമസോണിൽ കണ്ടെത്താനാകും. ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഓഫറും റിപ്പബ്ലിക് ഡേ പ്രമാണിച്ച് ലഭിക്കുന്നു. 1000 രൂപയുടെ SBI കാർഡ് കിഴിവാണ് അനുവദിച്ചിരിക്കുന്നത്. ഇതും ഉൾപ്പെടുത്തുമ്പോൾ ഫോൺ 19,905 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ബ്ലാക്ക് വേരിയന്റിനാണ് ഈ കിഴിവ്. വാങ്ങാനുള്ള ലിങ്ക്.
Nothing Phone 2a: സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് 120hz FHD+ AMOLED ഡിസ്പ്ലേയാണ് സ്മാർട്ഫോണിലുള്ളത്. ഇതിന്റെ സ്ക്രീൻ HDR10+ ഡിസ്പ്ലേ സപ്പോർട്ട് ചെയ്യുന്നു. ഇത് 1,300 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നെസ് ഓഫർ ചെയ്യുന്നുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു.
മീഡിയടെക് ഡൈമൻസിറ്റി 7200 പ്രോ ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിൽ കൊടുത്തിട്ടുള്ളത്. കരുത്തുറ്റ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും ഫോണിലുണ്ട്. ഇതിനായി 45W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയുണ്ട്.
Also Read: 15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്‌നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ
ഫോണിന്റെ പിൻവശത്ത് 2 ക്യാമറകളുണ്ട്. ഇതിൽ പ്രൈമറി ക്യാമറ 50MP ആണ്. 50MP അൾട്രാവൈഡ് സെൻസറും ഈ സ്മാർട്ഫോണിലുണ്ട്. സെൽഫികൾക്കായി, സ്മാർട്ട്‌ഫോണിൽ 32 മെഗാപിക്സലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്. IP54 സർട്ടിഫിക്കേഷനുള്ള ഫോണാണിത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile