50MP+50MP+64MP iQOO 12 കൂപ്പൺ കിഴിവിൽ വിൽക്കുന്നു! സ്റ്റൈലിഷ് ഫോൺ വില 40999 രൂപ

Updated on 31-Jan-2025
HIGHLIGHTS

ശക്തമായ പ്രകടനവും ഗെയിമിങ് എക്സ്പീരിയൻസും പ്രീമിയം ഡിസൈനുമാണ് ഫോണിനുള്ളത്

ഐഖൂ 12 ആമസോണിൽ ഏറ്റവും വിലക്കുറവിലാണ് വിൽക്കുന്നത്

256ജിബി സ്റ്റോറേജുള്ള ഐഖൂ 12 നിങ്ങൾക്ക് 40,999 രൂപ വാങ്ങാം

സ്‌റ്റൈലിഷും പവർഫുള്ളുമായ iQOO 12 വാങ്ങാനുള്ള സുവർണാവസരമാണിത്. അതിശയകരമായ വിലയിൽ ഇപ്പോൾ ഐഖൂ 12 ലഭിക്കുന്നു. ഐഖൂവിന്റെ തൊട്ടുമുമ്പത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണിത്.

iQOO 12 5G: ഓഫർ

ശക്തമായ പ്രകടനവും ഗെയിമിങ് എക്സ്പീരിയൻസും പ്രീമിയം ഡിസൈനുമാണ് ഫോണിനുള്ളത്. പൈസയ്ക്ക് അനുസരിച്ചുള്ള എല്ലാ മൂല്യങ്ങളും ഒത്തിണങ്ങിയ സ്മാർട്ഫോണെന്ന് പറയാം. ഇപ്പോഴിതാ ഐഖൂ 12 ആമസോണിൽ ഏറ്റവും വിലക്കുറവിലാണ് വിൽക്കുന്നത്.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഗംഭീര കിഴിവ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ വിപണി വില 59999 രൂപയാണ്. ആമസോണിൽ നിങ്ങൾക്ക് ഇത് 23% കിഴിവിൽ ലഭിക്കും. ഇങ്ങനെ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 45999 രൂപയ്ക്കാണ്. ഓഫർ ഇവിടെ തീരുന്നില്ല.

ആമസോൺ ഫോണിനായി 3000 രൂപ കൂപ്പൺ ഡിസ്കൌണ്ട് കൊടുത്തിരിക്കുന്നു. ഇത് ശരിക്കും പരിമിതകാലത്തേക്കുള്ള തകർപ്പൻ ഡിസ്കൌണ്ടാണ്. ഇതുകൂടാതെ, HDFC, ഐസിഐസിഐ ബാങ്ക് വഴി 2000 രൂപയുടെ ഡിസ്കൌണ്ട് വരെ നേടാം. ഇങ്ങനെ 45999 രൂപയിൽ നിന്ന് 5000 രൂപയുടെ ഇളവാണ് നേടാനാകുന്നത്. 256ജിബി സ്റ്റോറേജുള്ള ഐഖൂ 12 നിങ്ങൾക്ക് 40,999 രൂപ വാങ്ങാമെന്ന് സാരം.

iqoo 12 5g stylish phone now at 40999 rs malayalam news

പലിശയില്ലാതെ തവണ തവണയായി വാങ്ങേണ്ടവർക്കും അത്യാകർഷകമായ ഓഫറുണ്ട്. ആമസോൺ 3,610.22 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറാണ് അനുവദിച്ചിരിക്കുന്നത്.

ഇതിന് പുറമെ 40,000 രൂപയ്ക്ക് മുകളിൽ എക്സ്ചേഞ്ച് കിഴിവും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇത്രയധികം കിഴിവുകൾ നൽകുന്നതിനാൽ ഐഖൂ 12 വാങ്ങാനുള്ള ബമ്പർ അവസരമാണിതെന്ന് പറയാം. Buy From Here.

ഐഖൂ 12 5G: സ്പെസിഫിക്കേഷൻ

വർഷാവസാനം എത്തിയ ഐഖൂ 13-ന്റെ മുൻഗാമിയാണ് ഈ സ്മാർട്ഫോൺ. ഐക്യൂ 12 ഒരു ടോപ് ക്ലാസ് ഫോണാണെന്ന് പറയാം. എന്നാൽ ഐഖൂ 13-ലാണ് ഏറ്റവും പുതിയ പ്രോസസറുള്ളതെന്ന് ശ്രദ്ധിക്കുക.

ഐഖൂ 12 6.78-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ്. ഇതിന് 144Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണുള്ളത്.

Also Read: Flipkart Discount: 256GB Motorola Edge ഫോൺ നിങ്ങൾ വിചാരിച്ച വിലയ്ക്ക്!

5000mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിംഗും ഐഖൂ 12 സ്മാർട്ഫോണിലുണ്ട്. വേഗതയേറിയ പെർഫോമൻസിന് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്പ് ഉപയോഗിക്കുന്നു. ഇതിൽ സൂപ്പർകംപ്യൂട്ടിങ് ചിപ്പ് 1 ഉൾപ്പെടുത്തിയിട്ടുണ്ട്. ഗെയിമിങ്ങിനും സുഗമമായ മൾട്ടിടാസ്‌കിങ്ങിനും ഉത്തമ ഫോണാണിത്. കൂടാതെ ഇമ്മേഴ്‌സീവ് ഗെയിംപ്ലേ എക്സ്പീരിയൻസിനായി ഗ്രാഫിക്സുണ്ട്.

ക്യാമറയിലേക്ക് വന്നാൽ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയുണ്ട്. 50MP അൾട്രാ വൈഡ് ക്യാമറയും, 64MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :