Motorola Edge 50 Ultra 5G
50MP+50MP+64MP ക്യാമറ Motorola Edge ഫോൺ ഫ്ലിപ്കാർട്ടിൽ വിലക്കുറവിൽ വാങ്ങാം. 20000 രൂപയുടെ ഡിസ്കൌണ്ടിലാണ് സ്മാർട്ഫോൺ വിൽക്കുന്നത്. 12ജിബി റാമും, 512ജിബി സ്റ്റോറേജുള്ള ഹാൻഡ്സെറ്റിനാണ് വിലക്കിഴിവ്. 64,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ഇതിന് ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഡിസ്കൌണ്ടാണ് അനുവദിച്ചിരിക്കുന്നത്.
12ജിബി റാമും, 512ജിബി സ്റ്റോറേജുമുള്ള Motorola Edge 50 Ultra 5G സ്മാർട്ഫോണിനാണ് ഇളവ്. 64,999 രൂപയ്ക്കാണ് ഈ ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ മോട്ടറോള എഡ്ജ് 50 അൾട്രാ വിൽക്കുന്നത് 44,999 രൂപയ്ക്കാണ്. എന്നുവച്ചാൽ 15,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ഇതിനുള്ളത്.
ഇതിന് പുറമെ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് വഴി 5 ശതമാനം ക്യാഷ്ബാക്ക് നേടാം. 3,000 രൂപ വരെ ഇങ്ങനെയും വിലക്കുറവ് ലഭിക്കുന്നതാണ്. 38,550 രൂപ വരെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് അനുവദിക്കുന്നു.
6.7 ഇഞ്ച് വലുപ്പമുള്ള 1.5K pOLED ഡിസ്‌പ്ലേയാണ് മോട്ടറോള എഡ്ജ് 50 അൾട്രായിലുള്ളത്. 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ഇതിനുണ്ട്. ഫോൺ സ്ക്രീനിന് 2500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഇതിന് ലഭിക്കുന്നു. ഇതിന് വുഡൻ ഡിസൈൻ അല്ലെങ്കിൽ സിന്തറ്റിക് ലെതർ ഫിനിഷ് ലഭ്യമാണ്. ഇങ്ങനെ ഹാൻഡ്സെറ്റിന് പ്രീമിയം ലുക്ക് നൽകുന്നു.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s Gen 3 എന്ന കരുത്തുറ്റ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും. 16 GB വരെ റാമും 1 TB വരെ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റാണിത്.
ഈ മോട്ടറോള ഹാൻഡ്സെറ്റിൽ മൂന്ന് ക്യാമറകളാണ് പിൻവശത്തുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറ ക്യാമറ ഫോണിൽ കൊടുത്തിരിക്കുന്നു. ഇതിൽ 50MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. 64MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുള്ള സ്മാർട്ഫോണാണിത്. ഫോണിൽ 50MP സെൽഫി ക്യാമറയുമുണ്ട്. ഇത് മികച്ച ക്വാളിറ്റിയിൽ ഫോട്ടോകളും വീഡിയോകളും പകർത്താൻ സഹായിക്കുന്നു.
ഫോണിനെ പവർഫുള്ളാക്കാൻ 4500mAh ബാറ്ററിയാണുള്ളത്. 125W വയേർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഇതിനുണ്ട്. മോട്ടറോള സ്മാർട്ഫോൺ വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ ഇതുവഴി സാധിക്കും.
ആൻഡ്രോയിഡ് 14 ആണ് ഫോണിലെ ഒഎസ്. ഈ സ്മാർട്ഫോണിൽ IP68 റേറ്റിങ്ങും ലഭ്യമാണ്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കും.
50MP ട്രിപ്പിൾ ക്യാമറയും, 50 മെഗാപിക്സൽ സെൽഫി ക്യാമറയുമുള്ള മോട്ടറോള എഡ്ജ് 60 5ജിയ്ക്കും വിലക്കുറവ് പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോൺ 18 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. സ്റ്റൈലിഷ് ഫോണിൽ പരിഗണിക്കാവുന്ന മറ്റൊരു കിടിലൻ സെറ്റാണിത്.
Also Read: BSNL 1 Year Plan: Unlimited കോളിങ്, ഡാറ്റ, SMS ഒരു വർഷം ഫുൾ! വെറും 4 രൂപയ്ക്ക്…