50MP+50MP+64MP ക്യാമറ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് iQOO 12 5G ഇതാ 45000 രൂപയ്ക്കും താഴെ!

Updated on 22-Jun-2025
HIGHLIGHTS

512GB സ്റ്റോറേജുള്ള ഫോണിന്റെ വില 57,999 രൂപയാണ്

16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്

57,999 രൂപയിൽ നിന്ന് ആമസോണിൽ 13000 രൂപ വെട്ടിക്കുറച്ചു

ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് iQOO 12 5G നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. 16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ പ്രോസസറാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഫോണിന് ഈ മാസം ആദ്യം 13000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിച്ചിരുന്നു. ഇത് ഐഖൂ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സ്പെഷ്യൽ ഓഫറായിരുന്നു. വീണ്ടും അതേ ഓഫറിലേക്ക് ഐഖൂ 12 എത്തിയിട്ടുണ്ട്.

iQOO 12 5G Offer

512GB സ്റ്റോറേജുള്ള ഫോണിന്റെ വില 57,999 രൂപയാണ്. എന്നാൽ ആമസോണിൽ 13000 രൂപ വെട്ടിക്കുറച്ചു. ഇപ്പോൾ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ വില 44,999 രൂപയായി. ഈ വർഷത്തെ ഐഖൂ 13-ന്റെ മുൻഗാമിയാണെങ്കിലും, ഇന്നും വിപണിയിൽ ഫോണിന് ഡിമാൻഡ് ഒട്ടും കുറഞ്ഞിട്ടില്ല.

കരുത്തുറ്റ പ്രോസസറും, ഡിസ്പ്ലേയും, ക്യാമറ പെർഫോമൻസുമുള്ള പ്രീമിയം ഹാൻഡ്സെറ്റാണിത്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി 1,349 രൂപയുടെ അധിക ക്യാഷ്ബാക്കും നേടാം. ഇതിന് പുറമെ ആമസോണിൽ പ്രതിമാസം 2,182 രൂപയുടെ ഇഎംഐ ഓപ്ഷനുകളും ലഭിക്കും. എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ, 41900 രൂപയ്ക്കും ഫോൺ വാങ്ങാനാകും.

ഐസിഐസിഐ, ബോബ്കാർഡ് ഉൾപ്പെടെയുള്ളവയ്ക്ക് 2,027 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും നേടാം.

ഐഖൂ 12 5G: സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഐഖൂ 12-നുള്ളത്. ഇതിന് HDR10+ സപ്പോർട്ടുള്ള സ്ക്രീനാണ് കൊടുത്തിരിക്കുന്നത്. 144Hz വേരിയബിൾ റിഫ്രഷ് റേറ്റ് ഇതിനുണ്ട്.

പ്രോസസർ: ക്വാൽകോമിന്റെ കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറുള്ള ഫോണാണിത്. മൾട്ടി ടാസ്കിങ്ങിനും, മികച്ച ഗെയിമിംഗ് പെർഫോമൻസിനും ഈ ചിപ്സെറ്റ് മികച്ചതാണ്. Q1 ഗെയിമിംഗ് ചിപ്‌സെറ്റും ഇതിൽ കൊടുത്തിരിക്കുന്നു. 16GB വരെ റാമും 512GB ബിൽറ്റ്-ഇൻ സ്റ്റോറേജും ഐഖൂ ഫ്ലാഗ്ഷിപ്പിനുണ്ട്.

ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയാണ് ഐഖൂ 12-ലുള്ളത്. ഇതിൽ മികവുറ്റ ഫോട്ടോഗ്രാഫിയ്ക്കായി 50MP പ്രൈമറി സെൻസറുണ്ട്. 50MP അൾട്രാ-വൈഡ് ലെൻസും കൊടുത്തിട്ടുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 64MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഇത് 100x ഡിജിറ്റൽ സൂം സപ്പോർട്ടുള്ള ടെലിഫോട്ടോ ക്യാമറ ഇതിൽ കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഒഎസ്: 4 വർഷത്തെ ഫൺടച്ച് OS അപ്ഡേറ്റ് ഫോണിനുണ്ട്. മു

ബാറ്ററി: 5,000mAh പവറുള്ള ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്. ഇത് 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Also Read: 8000 രൂപ വില കുറച്ച് iPhone 16 Pro! 48MP അൾട്രാ വൈഡ് ക്യാമറ ‘ഹൈ ഫോൺ’ ഓഫർ വിട്ടുകളയണ്ട…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :