Motorola Signature launch date and Price in India leaked expected specs and features
ഒരു ആഴ്ച മുമ്പാണ് CES 2026 ഇവന്റിൽ വച്ച് Motorola Signature പുറത്തിറക്കിയത്. എന്നാൽ ഇത് ഇനിയും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. 5,200mAh പവർഫുൾ ബാറ്ററിയുള്ള സ്മാർട്ട് ഫോൺ ആണിത്. ഇതിന് 50MP+50MP+50MP ട്രിപ്പിൾ ക്യാമറയാണുള്ളത്. മോട്ടറോള സിഗ്നേച്ചർ ഇന്ത്യയിലെ ലോഞ്ച് തീയതി പുറത്തുവന്നിരിക്കുന്നു. സ്മാർട്ട്ഫോണിന്റെ സവിശേഷതകളും ഏകദേശ വിലയും എത്രയാണെന്ന് അറിയണ്ടേ?
മോട്ടറോള സിഗ്നേച്ചർ ജനുവരി 23 ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് അറിയിപ്പ്. ഫ്ലിപ്കാർട്ടിൽ ഫോണിന്റെ ലോഞ്ച് അപ്ഡേറ്റ് നൽകിയിട്ടുണ്ട്. അടുത്ത വാരം സ്മാർട്ട് ഫോൺ പുറത്തിറങ്ങുകയാണ്. മികച്ച ക്യാമറയും ബാറ്ററിയുമുള്ള സിഗ്നേച്ചർ വിഭാഗത്തിലെ ആദ്യത്തെ ഫോണാണിത്.
വിലകളെക്കുറിച്ച് കമ്പനി ഇനിയും വ്യക്തത നൽകിയിട്ടില്ല. 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള സ്മാർട്ട് ഫോൺ ആണിത്. ഇന്ത്യൻ വിപണിയിൽ ഏകദേശം 84,999 രൂപയ്ക്ക് അടുത്ത് വില എത്തുമെന്ന് സൂചിപ്പിക്കുന്നു. മോട്ടറോള ഫോണിന്റെ ഔദ്യോഗിക വിലയെ കുറിച്ചുള്ള വിവരങ്ങൾ ലോഞ്ച് സമയത്ത് മാത്രമേ വ്യക്തമാകുകയുള്ളൂ.
ഈ മോട്ടറോള ഫോണിൽ 6.8 ഇഞ്ച് 1.5 കെ എൽടിപിഒ അമോലെഡ് പാനലാകും നൽകുന്നത്. ഇതിന് 165 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു.
മോട്ടറോള സിഗ്നേച്ചർ ഫോണിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റാകുമുള്ളത്. ഇത് 16 ജിബി റാമും 512 ജിബി യുഎഫ്എസ് 4.1 സ്റ്റോറേജുമായി ജോടിയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇതിൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ UI ഒഎസ്സാണുള്ളത്. പൊടി, ജല പ്രതിരോധിക്കുന്നതിന് ഫോണിൽ IP68, IP69 റേറ്റിംഗുണ്ടാകുമെന്നാണ് സൂചന.
Also Read: Samsung Electronics സ്മാർട്ട് ടിവി ഓഫർ! 55 ഇഞ്ച് QLED TV പകുതി വിലയ്ക്ക്…
ക്യാമറയിലേക്ക് വന്നാൽ 50MP പ്രൈമറി ലെൻസ് ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ 50MP അൾട്രാവൈഡ് ലെൻസും സ്മാർട്ട് ഫോണിലുണ്ടാകും. ഇതിൽ 3x സൂമോടുകൂടിയ 50MP പെരിസ്‌കോപ്പ് ലെൻസ് സജ്ജീകരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 50MP ഫ്രണ്ട് ക്യാമറയുമുണ്ടാകും.
ഈ മോട്ടറോള ഫോണിന് 7 എംഎം കനം മാത്രമായിരിക്കുമുള്ളതെന്ന് ചില സൂചനകളുണ്ട്. ഇതിന് ഭാരം ഏകദേശം 186 ഗ്രാം ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് 90W വയർഡ്, 50W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. മോട്ടറോള സിഗ്നേച്ചറിൽ 5,200 എംഎഎച്ച് ബാറ്ററിയും പായ്ക്ക് ചെയ്തിട്ടുണ്ട്.
NFC, BT 6, USB 3.2 തുടങ്ങിയ ഫീച്ചറുകൾ ഫോണിൽ നൽകുമെന്ന് സൂചനയുണ്ട്. ഡ്യുവൽ സ്പീക്കറുകൾ ഈ മോട്ടറോള സിഗ്നേച്ചർ സ്മാർട്ട് ഫോണിൽ കൊടുക്കും.