VIVO X100 Pro 5G Price Discount on Amazon
നിങ്ങൾ ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ വാങ്ങാനുള്ള പ്ലാനിലാണോ? എങ്കിൽ Samsung, Apple ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റുകൾ നോക്കണ്ട. Vivo X സീരീസിലെ പ്രീമിയം സെറ്റുകൾ കുറഞ്ഞ വിലയ്ക്ക് തന്നെ വാങ്ങാം. ഇതിനായി Amazon മികച്ച ഡിസ്കൗണ്ട് അനുവദിച്ചിട്ടുണ്ട്. വിവോ എക്സ്100 പ്രോ 5ജി നിങ്ങൾക്ക് 59000 രൂപ വിലയിൽ വാങ്ങിക്കാവുന്നതാണ്.
വിവോ സ്റ്റോറിൽ 96,999 രൂപയ്ക്ക് ഔദ്യോഗികമായി ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോണാണ് വിവോ എക്സ് 100 പ്രോ. ഇപ്പോൾ ആമസോണിൽ 30,000 രൂപയിൽ കൂടുതൽ കിഴിവ് ലഭ്യമാണ്.
16GB RAM+ 512GB സ്റ്റോറേജുള്ള വിവോ എക്സ്100 പ്രോ ഫോണാണിത്. ആമസോണിൽ ഇത് 38 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭ്യമാണ്. ഇങ്ങനെ നിങ്ങൾക്ക് ഫോൺ ആമസോണിൽ 59,999 രൂപയ്ക്ക് കാണാവുന്നതാണ്. ശരിക്കും പറഞ്ഞാൽ ബാങ്ക് ഓഫറൊന്നും ചേർക്കാതെ 37000 രൂപ ഡിസ്കൗണ്ടിൽ ഫോൺ വിൽക്കുന്നു.
ആമസോൺ ഡീൽ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. HDFC, IDFC ബാങ്ക് കാർഡിലൂടെ 500 രൂപ മുതൽ 3000 രൂപ വരെയുള്ള ഇളവ് ലഭിക്കുന്നതാണ്. 53,900 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. ഇനി ഇഎംഐയിൽ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ 2,909 രൂപയ്ക്ക് വിവോ എക്സ്100 പ്രോ വാങ്ങിക്കാം.
പവറും പ്രീമിയം ലുക്കുമുള്ള സ്മാർട്ഫോൺ ആണിത്. വിവോ എക്സ്100 പ്രോ 5ജി 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള സ്ക്രീനിലാണ് നിർമിച്ചിരിക്കുന്നത്. 6.78 ഇഞ്ച് LTPO കർവ്ഡ് AMOLED ഡിസ്‌പ്ലേ ഇതിനുണ്ട്. ഗെയിമിംഗ്, സ്ട്രീമിംഗ് ഡെയ്ലി ബ്രൗസിംഗിന് അനുയോജ്യമായ അൾട്രാ-സ്മൂത്ത് നാവിഗേഷൻ ഇതിലുണ്ട്.
വിവോ എക്സ് 100 പ്രോയിൽ പ്രൊഫഷണൽ ഗ്രേഡ് ക്യാമറ യൂണിറ്റുണ്ട്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50MP സോണി IMX989 പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 50MP അൾട്രാ-വൈഡ് ലെൻസും, 50MP ടെലിഫോട്ടോ സെൻസറും കൊടുത്തിരിക്കുന്നു. 50 മെഗാപിക്സലിന്റെ ഈ ട്രിപ്പിൾ ക്യാമറ എല്ലാ ലൈറ്റിംഗ് സാഹചര്യങ്ങളിലും സൂം ലെവലുകളിലും ക്ലാരിറ്റി ഫോട്ടോസ് തരുന്നു.
ഈ വിവോ സ്മാർട്ഫോണിൽ 100W ഫ്ലാഷ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ 5,400mAh ബാറ്ററി സജ്ജീകരിച്ചിട്ടുണ്ട്. സ്മാർട്ഫോണിന് സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്.
Also Read: 5000 രൂപ മുതൽ ആകർഷക EMI ഓഫറിൽ Samsung Galaxy ഫോൾഡ് ഫോൺ വാങ്ങാം, 39000 രൂപയുടെ ഡിസ്കൗണ്ടും!
വിവോയുടെ പരിഷ്കരിച്ച ഫൺടച്ച് ഒഎസ് 14 ലെയറുകളുള്ള ആൻഡ്രോയിഡ് 14 ആണ് സോഫ്റ്റ് വെയർ. ഇതിൽ കട്ടിംഗ്-എഡ്ജ് മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ പ്രോസസർ ഇതിലുണ്ട്. കനത്ത മൾട്ടിടാസ്കിംഗും വലിയ ആപ്ലിക്കേഷനുകളും അനായാസം കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.