Vivo X200 Pro 5G
വിവോയുടെ അത്യാധുനിക ഫ്ലാഗ്ഷിപ്പ് മോഡലായ Vivo X200 Pro 5G വിലക്കുറവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിനേക്കാൾ ആമസോണിൽ വൻ വിലക്കുറവ് വിവോ 5ജി ഫോണിന് നൽകുന്നു. 200MP Zeiss APO ടെലിഫോട്ടോ ക്യാമറയുള്ള വിവോ എക്സ്200 പ്രോയ്ക്ക് ലഭിക്കുന്നു. 6000mAh പടുകൂറ്റൻ ബാറ്ററിയുള്ള വിവോ സ്മാർട്ട് ഫോണിനാണ് ഇളവ്. ആമസോൺ ഇന്ത്യയിൽ ട്രിപ്പിൾ റിയർ ക്യാമറ ഫോണിന്റെ വില 20000 രൂപയ്ക്ക് അടുത്ത് കുറച്ചു. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലും പ്രയോജനപ്പെടുത്തിയാൽ കൂടുതൽ ഇളവിൽ ഫോൺ ലഭിക്കും.
മികച്ച ക്യാമറ പെർഫോമൻസും പ്രീമിയം ലുക്കും ആഗ്രഹിക്കുന്നവർ വിവോ എക്സ്200 പ്രോ 5ജിയുടെ പുതിയ ഓഫർ വിട്ടുകളയണ്ട. ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് തരുന്ന സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിലയും ഓഫറുകളും വിശദമായി അറിയാം.
1,01,999 രൂപ വിലയുള്ള സ്മാർട്ട് ഫോണാണ് വിവോ എക്സ്200 പ്രോ. 50+50+200MP ക്യാമറ വിവോ ഫോണിന് ആമസോണിൽ ഇപ്പോൾ വില 82,900 രൂപ മാത്രമാണ്. ഇതിന് ഫ്ലിപ്കാർട്ടിൽ 95000 രൂപ റേഞ്ചിലാണ് വില.
ആമസോൺ ഇന്ത്യയിൽ 19 ശതമാനം ഇൻസ്റ്റന്റ് കിഴിവിന് പുറമെ മികച്ച ബാങ്ക് ഇളവും ലഭിക്കുന്നു. വിവോ X200 പ്രോ 5ജിയ്ക്ക് ആമസോണിൽ 1500 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ ഇത് പ്രയോജനപ്പെടുത്താം.
നിങ്ങൾക്ക് കൂടുതൽ കിഴിവ് വേണമെങ്കിൽ 53800 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. വിവോ X200 പ്രോ 5ജിയ്ക്ക് ആമസോണിൽ 2,915 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നു. ഇത് വിവോ ഫോണിന്റെ പരിമിതകാല ഓഫറാണ്.
വിവോയുടെ ഫ്ലാഗ്ഷിപ്പ് മോഡലിൽ ഉൾപ്പെട്ട സ്മാർട്ട് ഫോണാണിത്. വിവോ എക്സ്200 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി പരിശോധിക്കാം.
Also Read: BSNL Dhamaka! തുച്ഛ വിലയിൽ 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ഡാറ്റയും