Samsung Galaxy A35 5G: 20000 രൂപയ്ക്ക്, 5000mAh, ട്രിപ്പിൾ ക്യാമറ, 1TB സ്റ്റോറേജ്!

HIGHLIGHTS

20000 രൂപയ്ക്ക് ട്രിപ്പിൾ ക്യാമറ ഫോൺ നോക്കുന്നവർക്ക്, പ്രീമിയം ഹാൻഡ്സെറ്റ് തന്നെ വാങ്ങാനാകും

10000 രൂപ ഡിസ്കൗണ്ടിലാണ് സാംസങ്ങിന്റെ ഗാലക്സി എ35 വിൽക്കുന്നത്

ഇതിനായി ആമസോണിൽ ആകർഷകമായ കിഴിവ് പ്രഖ്യാപിച്ചു

Samsung Galaxy A35 5G: 20000 രൂപയ്ക്ക്, 5000mAh, ട്രിപ്പിൾ ക്യാമറ, 1TB സ്റ്റോറേജ്!

Samsung Galaxy A35 5G നിങ്ങൾക്ക് ബജറ്റ് വിലയിൽ വാങ്ങാം. ഇതിനായി ആമസോണിൽ ആകർഷകമായ കിഴിവ് പ്രഖ്യാപിച്ചു. 10000 രൂപ ഡിസ്കൗണ്ടിലാണ് സാംസങ്ങിന്റെ ഗാലക്സി എ35 വിൽക്കുന്നത്. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് ഇപ്പോൾ അതിശയകരമായ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy A35 5G: ഓഫർ

സാംസങ്ങിന്റെ എ സീരീസിലുള്ള ഈ ഫോൺ വളരെ ജനപ്രിയമാണ്. ആമസോണിൽ ഫോണിന്റെ മൂന്ന് കളർ വേരിയന്റുകൾക്കും കിഴിവ് ലഭിക്കുന്നു. ഓസം ഐസ്ബ്ലൂ, ഓസം ലിലാക്, ഓസം നേവി എന്നീ മൂന്ന് കളർ വേരിയന്റുകളാണുള്ളത്. ഓസം ലിലാക് സാംസങ് ഗാലക്സി എ35 5ജിയ്ക്കാണ് ഇതിൽ കൂടുതൽ ഇളവ്.

Samsung Galaxy A35 5G
Samsung Galaxy A35 5G

30999 രൂപയ്ക്കാണ് ഈ സാംസങ് 5ജി ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 20,489 രൂപയ്ക്ക് ആമസോണിൽ ഫോൺ ഇപ്പോൾ ലഭ്യമാണ്. 20000 രൂപയ്ക്ക് ട്രിപ്പിൾ ക്യാമറ ഫോൺ നോക്കുന്നവർക്ക്, പ്രീമിയം ഹാൻഡ്സെറ്റ് തന്നെ വാങ്ങാനാകും. HDFC ബാങ്ക് കാർഡുകളിലൂടെയും മറ്റും 1000 രൂപയുടെ കിഴിവ് ലഭിക്കും. 19849 രൂപയ്ക്ക് ഇങ്ങനെ ഗാലക്സി എ35 5ജി സ്വന്തമാക്കാം. 1,006 രൂപയുടെ ഇഎംഐ ഡീലും ആമസോൺ അനുവദിച്ചിരിക്കുന്നു.

സാംസങ് Galaxy A35 5G: സ്പെസിഫിക്കേഷൻ

കഴിഞ്ഞ വർഷം മാർച്ചിലാണ് സാംസങ് ഗാലക്സി എ35 5ജി പുറത്തിറക്കിയത്. 6.6 ഇഞ്ച് FHD+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ സ്ക്രീനാണ് ഇതിനുള്ളത്. 120Hz റിഫ്രഷ് റേറ്റും 1,900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ഇതിനുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഇതിന്റെ ഡിസ്പ്ലേയ്ക്ക് കൊടുത്തിരിക്കുന്നു.

ഇന്ത്യയിൽ സാംസങ് ഫോണുകൾക്ക് മികച്ച വിപണിയാണുള്ളത്. ഈ മിഡ് റേഞ്ച് സാംസങ് ഫോണാകട്ടെ സ്റ്റൈലിഷ് ഹാൻഡ്സെറ്റാണ്. ഗ്ലാസ് ബാക്കിലും ഫ്ലാറ്റ് സൈഡ് ഫ്രെയിമിലുമാണ് ഫോൺ നിർമിച്ചിരിക്കുന്നത്.

ഒക്ടാ കോർ എക്സിനോസ് 1380 പ്രോസസറാണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാം. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലാണ് ഫോൺ അവതരിപ്പിച്ചത്. 50MP പ്രൈമറി ക്യാമറയും, 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതിലുണ്ട്. കൂടാതെ ഫോണിൽ 5MP മാക്രോ സെൻസറും കൊടുത്തിരിക്കുന്നു. സെൽഫികൾക്കായി ഫോണിന് മുൻവശത്ത് 13MP ഫ്രണ്ട് ക്യാമറയുമുണ്ട്.

5000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എ35 5ജിയിലുള്ളത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ UI 6 ആണ് ഇതിലെ സോഫ്റ്റ് വെയർ. 6 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്ഗ്രേഡുകളും ഇതിലുണ്ട്. IP67 റേറ്റിങ്ങിലൂടെ മികച്ച ഡ്യൂറബിലിറ്റി ലഭിക്കും.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും സ്മാർട്ഫോണിലുണ്ട്. 5G SA / NSA, ഡ്യുവൽ 4G VoLTE കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഹാൻഡ്സെറ്റാണിത്. യുഎസ്ബി ടൈപ്പ്-C വഴി ചാർജ് ചെയ്യാം. വൈഫൈ, ബ്ലൂടൂത്ത് 5.3 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിക്കും.

Also Read: 9340mAh ബാറ്ററി, 11 ഇഞ്ച് FHD+ ഡിസ്പ്ലേ OnePlus Pad Lite ഇന്ത്യക്കാർക്കായി എത്തിപ്പോയി

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo