Moto G85 5G
ജനപ്രിയ മിഡ് റേഞ്ച് സ്മാർട്ഫോണാണ് Motorola G85 5G. ആമസോണിൽ 15,000 രൂപയിൽ താഴെ ഫോണിപ്പോൾ വാങ്ങാവുന്നതാണ്. ഡ്യൂറബിൾ ഫോം ഫാക്ടറും മികച്ച പെർഫോമൻസും ക്യാമറ ക്വാളിറ്റിയുമുള്ള സ്മാർട്ഫോണുകളാണിവ. ഇപ്പോഴിതാ 20,999 രൂപ വിലയാകുന്ന സ്മാർട്ഫോണിന് വമ്പിച്ച വിലക്കുറവ് ലഭിക്കുന്നു.
ഡ്യുവൽ ക്യാമറയും, വലിയ 5,000 mAh ബാറ്ററിയുമുള്ള ഫോണാണിത്. ഇതിൽ മോട്ടറോള സ്‌നാപ്ഡ്രാഗൺ 6s Gen 3 പ്രോസസറാണ് കൊടുത്തിട്ടുള്ളത്. 17,900 രൂപയിലാണ് ഫോണിപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് 20000 രൂപയ്ക്ക് താഴെ വില നൽകിയിരിക്കുന്നത്.
ഇതിന് പുറമെ ചില അഡീഷണൽ ഡിസ്കൌണ്ടും Moto G85 5G-യ്ക്ക് ലഭിക്കും. ചില ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് 2000 രൂപ വരെ കിഴിവ് ലഭിക്കും. ഇങ്ങനെ ഫോണിന്റെ വില 15,900 രൂപയായി കുറയുന്നു. നിങ്ങളുടെ പഴയ ഫോൺ മാറ്റി വാങ്ങിയാൽ 1000 രൂപ ഡിസ്കൌണ്ടുണ്ട്. ഇങ്ങനെ 15000 രൂപയ്ക്കും താഴെ സ്മാർട്ഫോൺ ലഭിക്കുന്നതാണ്. Buy from here.
6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ 3D കർവ്ഡ് പോൾഇഡ് പാനലാണ് ഇതിൽ കൊടുത്തിരിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ ഇതിലുണ്ട്. 120Hz റിഫ്രെഷ് റേറ്റും ഇതിൽ നൽകിയിട്ടുണ്ട്. 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് ഇതിലുണ്ട്.
സ്‌നാപ്ഡ്രാഗൺ 6s Gen 3 ചിപ്‌സെറ്റ് ഇതിലുണ്ട്. 5,000mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിംഗുമുള്ള സ്മാർട്ഫോണാണിത്. 50 എംപി പ്രൈമറി ഷൂട്ടറാണ് ഇതിലുള്ളത്. 8 എംപി അൾട്രാവൈഡ് സെൻസറും മോട്ടറോള ജി85 ഫോണിലുണ്ട്. സെൽഫികൾക്കായി, ഫോണിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ചേർത്തിരിക്കുന്നു.
മോട്ടോ G85 5G പോലെ മിഡ് റേഞ്ച് ബജറ്റുകാർക്ക് വേറെയും മികച്ച ചില ഓപ്ഷനുകളുണ്ട്. പൈസയ്ക്ക് അനുസരിച്ചുള്ള പെർഫോമൻസാണ് മിക്ക മോട്ടറോള സ്മാർട്ഫോണുകളും തരുന്നത്.
ഇക്കൂട്ടത്തിൽ 25000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന ഒരു സ്മാർട്ഫോണാണ് മോട്ടറോള Edge 50 Neo. AMOLED സ്ക്രീനും ട്രിപ്പിൾ റിയർ ക്യാമറയുമാണ് ഫോണിലുള്ളത്. മോട്ടോയുടെ Edge 50 Ultra സ്മാർട്ഫോണും നല്ല മോഡലാണ്. എന്നാൽ ഇതിന് 50000 രൂപയ്ക്ക് അടുത്ത് വിലയാകും. എന്നാൽ പ്രീമിയം ഫീച്ചറുകളും Snapdragon 8s Gen 3 ചിപ്സെറ്റുമാണ് ഫോണിലുള്ളത്.
Motorola g45 എന്ന ലോ ബജറ്റ് ഫോണും നിങ്ങൾക്ക് പരിഗണിക്കാം. 5,000mAh ബാറ്ററിയും ഡ്യുവൽ ക്യാമറ സെറ്റപ്പുമാണ് ഇതിനുള്ളത്. 10000 രൂപയാണ് ഇതിന് വിലയാകുക.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.