Samsung Galaxy A55 5G, Galaxy A55 price in India, Galaxy A55 Amazon offer,
5000mAh പവർഫുൾ ബാറ്ററിയുള്ള Samsung Galaxy A55 5G ഫോൺ വിലക്കിഴിവിൽ വാങ്ങാം. 25000 രൂപ റേഞ്ചിൽ ഹാൻഡ്സെറ്റ് വാങ്ങാൻ സുവർണാവസരമാണിത്. ഓസം ഐസ്ബ്ലൂ, ഓസം നേവി കളറുകളിലുള്ള സ്മാർട്ഫോണാണിത്. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോണിന് കിഴിവ് നേടാം.
30000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന ഹാൻഡ്സെറ്റാണിത്. ഇന്ത്യയിൽ സാംസങ് ഗാലക്സി എ55 5ജിയ്ക്ക് വില 39,999 രൂപയാകുന്നു. 26,999 രൂപയാണ് ഇതിന്റെ ആമസോണിലെ വില.
25000 രൂപ റേഞ്ചിൽ സ്മാർട്ഫോൺ വാങ്ങണമെങ്കിൽ എക്സ്ചേഞ്ചിൽ ഗാലക്സി എ55 വാങ്ങാം. 25400 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീലിലൂടെ സാംസങ് എ55 5ജി സ്വന്തമാക്കാം. 1,309 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു. ഓസം നേവി, ഓസം ഐസ്ബ്ലൂ കളറുകളിൽ സാംസങ് ഫോൺ വാങ്ങാനാകും.
ഗ്ലാസ് ഫിനിഷോട് കൂടിയ മെറ്റൽ ഫ്രെയിമിലാണ് സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന് 6.6 ഇഞ്ച് വലിപ്പമുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. സ്മാർട്ഫോണിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു. അതിനാൽ ഈ സാംസങ് ഫോണിൽ കളർഫുൾ വിഷ്വൽ എക്സ്പീരിയൻസ് ലഭിക്കുന്നു. ഈ സ്മാർട്ഫോണിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുണ്ട്.
ഈ സാംസങ് ഗാലക്സി എ55 5ജിയിൽ എക്സിനോസ് 1480 പ്രോസസറാണ് പ്രവർത്തിക്കുന്നത്. ഈ സ്മാർട്ഫോൺ ദൈനംദിന ടാസ്കിനും, ഗെയിമിംഗിനും, മൾട്ടിടാസ്കിംഗിനും മികച്ചതാണ്.
ക്യാമറയിലേക്ക് വന്നാൽ സ്മാർട്ഫോണിൽ 50MP പ്രൈമറി ക്യാമറയാണുള്ളത്. ഇതിൽ 12MP അൾട്രാ-വൈഡ് ക്യാമറയും, 5MP മാക്രോ ക്യാമറയുമുണ്ട്. പിൻവശത്തെ ഈ ട്രിപ്പിൾ റിയർ ക്യാമറയ്ക്ക് പുറമെ 32MP സെൽഫി ക്യാമറയും ഇതിനുണ്ട്.
5000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി A55 ഫോണിലുള്ളത്. ഇതിന് 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. എന്നാൽ സാംസങ് ഫോണിനൊപ്പം കമ്പനി ചാർജർ തരുന്നില്ല. ഐപി67 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങ്ങുണ്ട്.
സാംസങ് ഗാലക്സി എ55-നോട് സമാനമായി വേറെയും സാംസങ് സെറ്റുകളുണ്ട്. ഗാലക്സി A35, കൂടാതെ എസ് സീരീസിലുള്ള സാംസങ് ഗാലക്സി S23 FE എന്നിവ ഇതിന് പകരം തെരഞ്ഞെടുക്കാവുന്ന ചോയിസുകളാണ്.
ALSO READ: iPhone 17 വന്നു, iPhone 16 കിടിലൻ സെറ്റുകൾ പുറത്താക്കി! ആപ്പിൾ നിർത്തലാക്കിയ മോഡലുകൾ അറിയണ്ടേ…